shabd-logo

ഭാഗം -20

3 January 2024

0 കണ്ടു 0
"വ്യഥയുമവനകുതളിരിലില്ലയെന്നാകിലും ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവൻ, നിശിചരരെടുത്തു കൊണ്ടാർത്തുപോകും വിധൗ നിശ്ചലനായ്ക്കിടന്നാൻ കാര്യഗൗരവാൽ."



ഇതിനിടയിൽ ചെമ്പകശ്ശേരി ഗൃഹത്തിൽ ചെന്നു് ഗൂഢമായി വേണ്ട അന്വേഷണ ஐ ങ്ങളും കഴിച്ചു്, കൊട്ടാരത്തിൽ എത്തി മലിനവസ്ത്രങ്ങളെയും മാറ്റി, യുവരാജാവു് മഹാരാജാവിന്റെ ആലസ്യസ്ഥിതിയെക്കുറിച്ച് ആരാഞ്ഞിരിക്കുന്നു. മഹാരാജാവിന്റെ രോഗത്തിനു് നാട്ടുചികിത്സകന്മാരുടെ പരിശ്രമങ്ങളാൽ ശമനം വരുന്നില്ലെന്നറിഞ്ഞു്. പരീക്ഷാർത്ഥമായി നിബിയാൽത്തന്നെ ഉണ്ടാക്കപ്പെട്ടതെന്നു പറഞ്ഞുകൊണ്ടു് ഒരു സി ദൂരത്തെ ഹാക്കിം കൊടുത്തയച്ചു. അതു സേവിച്ചപ്പോൾ മുതൽ മഹാരാജാവു് സുഖമായി നിദ്ര ചെയ്തു തുടങ്ങി. യുവരാജാവു് മാതുലനെക്കണ്ട് സമയം, മേല്പറഞ്ഞ ഔഷധത്തി ന്റെ മാഹാത്മ്യത്തെക്കുറിച്ച് നാട്ടുവൈദ്യന്മാർ വളരെ പ്രസംഗിക്കയാൽ യുവരാജാവിനു് അപാരമായ സന്തോഷമുണ്ടായി എന്നു് മാത്രമല്ല, ഹാക്കിമിന്റെ പടുത്വത്തെക്കുറിച്ച് അദ്ദേ ഹം ഒട്ടേറെ പ്രസംഗിക്കയും ചെയ്തു. മഹാരാജാവിൻ്റെ സന്നിധിയിൽ നിന്നു് പരമേശ്വ രൻ പിള്ളയോടുകൂടി തൻ്റെ കൊട്ടാരത്തിലേക്കു് പോകുംവഴിക്കു് യുവരാജാവു് ഇങ്ങനെ അരുളിച്ചെയ്തു: "മരണലക്ഷണങ്ങൾ ചിലതുണ്ടായിരുന്നതു് മാറിക്കാണുന്നു. അതുകൊണ്ടു് ഇപ്പോൾ ഭയപ്പെടാനില്ല. ഈ വൈദ്യന്മാർ അസൂയകൂടാതെ ഹാക്കിമിനെ ശ്ലാഘിക്കുന്ന തുതന്നെ ഒരു ശുഭലക്ഷണമാണു്."

പരമേശ്വരൻ പിള്ള: "പഠാണികളിൽ കുറഞ്ഞവരാരുമില്ല."

യുവരാജാവു്: "ഒരു രാത്രി അങ്ങോട്ടു പോകണം. ആ കമ്പോളവും കാണാം. വൈദ്യൻ നല്ല സമ്മാനവും കൊടുക്കണം. എന്നാൽ ആ കുബേരനെ സന്തോഷിപ്പിക്കാൻ
നാം എന്താണു് കൊടുക്കുന്നതു്? എന്താ രാമയ്യൻ വരാത്തതു്? അയാൾ വല്ലതും അപകടം പ്രവർത്തിക്കുമോ എന്നു ഞാൻ ഭയപ്പെടുന്നു."

പരമേശ്വരൻ പിള്ള: "ഇന്നലത്തെ ദേഷ്യവും നിശ്ചയവും കല്പിച്ച് ഇത്ര വേഗം മറന്നോ? വെള്ളത്തിലെഴുതിയാലും ഇളക്കമെങ്കിലും കുറച്ചുനേരം ഉണ്ടായിരിക്കും."

യുവരാജാവു്: "മറന്നിട്ടല്ല. ഇരുന്നിട്ടല്ലേ കാൽ നീട്ടേണ്ടതു്? അമ്മാവനു് നല്ല സുഖമാകട്ടെ. പിന്നീടു് നമ്മുടെ ക്രിയകൾ ആരംഭിക്കാം. കഴക്കൂട്ടത്തിൻ്റെ വീടു് അടുത്താണല്ലോ. രാമയ്യനും അകപ്പെട്ടു എന്നു് വരുമോ?"

പരമേശ്വരൻ പിള്ള "കുട്ടി ആപത്തിൽ ചാടൂല്ല. കഴുകനെപ്പോലെ ചുറ്റിത്തിരിഞ്ഞ് തരമു ണ്ടെങ്കിൽ റാഞ്ചിക്കൊണ്ടു് പോരും."

യുവരാജാവു: "ചെമ്പകശ്ശേരിയിൽ പോം പോകേണ്ടായിരുന്നു. അതൊരു ദുശ്ശകുനമെന്നപോ ലെ എന്റെ മനസ്സിനെ വേദനപ്പെടുത്തുന്നു. അന നന്തപത്മനാഭൻറെ കഥ ഓർമ്മിക്ക ഉള്ളിൽ ിൽ വല്ലാത്തൊരു വ്യാകുലതയുണ്ടാ ണ്ടായിരിക്കുന്നു. ആ കുട്ടിക്കു് എന്താ രോഗം? വാതമോ?"

പരമേശ്വരൻ പിള്ള: "അടിയൻ, എന്നാണു് കിഴവൻ പറഞ്ഞത്."

അന നന്തപത്മര ഷിഞ്ഞു ഞാൻതന്നെ അവനെ മായുന്നില്ല. അക്കാ ക്കാലത്തെ கம் ഇനി എന്തു ചെയ്യുന്നു? ാൻ്റെ കഥയെല്ലാം ഇവളെക്കുറിച്ചായിരുന്നു. കേട്ടു് മു ശകാരിച്ചിട്ടുണ്ടു്. അവൻ്റെ രൂപം കണ്ണിൽനിന്നു് വിചാരിക്കുമ്പോൾ - എന്തു ഭയങ്കരം! ആകപ്പാടെ അവന്റെ അച്ഛനെ അച്ഛനെ നാം വേണ്ടപോലെ സമാധാനപ്പെട്ട ത്തിയിട്ടുമില്ല. എന്നോളം 20 தலை തഘ്നൻ ഈ ഭൂമിയിൽ ആരുമില്ല. നാണം കൂടാതെ അയാളോടും സഹായം അപേക്ഷിക്കാൻ ഞാൻ ധൈര്യപ്പെടുകയും ചെയ്തല്ലോ."

പരമേശ്വരൻ പിള്ള: "തുടങ്ങി! കൈവിട്ട കാര്യത്തെക്കുറിച്ചു് കരഞ്ഞാൽ എന്തുകിട്ടും? പോട്ടെന്നല്ലാതെ "

യുവരാജാവു്: “എന്നെ വിശ്വസിച്ചു് ഏൾപ്പിക്കപ്പെട്ടിരുന്ന ഒരു ഭാരമായിരുന്നല്ലോ അവൻ-

പരമേശ്വരൻ പിള്ള "അതിനെന്തു്? വല്ലോരും തിന്നുകളഞ്ഞോ? വരാനുള്ളതു് വന്നു. അയാൾ അതിനു് മുമ്പിലത്തെ പിറ ചൊവ്വാഴ്ചയാണു് കണ്ടതു്. ഞങ്ങൾ ഒന്നിച്ചാ ണു് കണ്ടതു്. അതിന്റെ ഫലം അനുഭവിച്ചു. അത്ര തന്നെ."

യുവരാജാവു്: "നീ തൂണുപോലെ എൻ്റെ മുമ്പിൽ ശേഷിക്കയും ചെയ്യുന്നല്ലോ." (ഹാസ്യമാ യി) “ശരിയാണു് - നല്ല സമാധാനം! ആട്ടെ, നീ പോയി ഒരു വൈദ്യനെ ഇങ്ങോട്ട് വിളിക്ക്. ചെമ്പകശ്ശേരിയിലേക്ക് അയയ്ക്കാം."

താൻ ക്ഷണിച്ച അബദ്ധത്തെക്കുറിച്ചു നാണംപൂണ്ടും, യുവരാജാവിനോടു് സഹതപി ക്കുന്നുണ്ടെന്നു് ബോദ്ധ്യപ്പെടുത്താനായി നെടുതായി ഒന്നു് നിശ്വസിച്ചുകൊണ്ടും, പരമേ ശ്വരൻ പിള്ള നടകൊണ്ടു. “കഠിനഹൃദയമേ, നീ ഇപ്പോൾ പശ്ചാത്താപപ്പെട്ടിട്ടു് കാര്യ മെന്തു്? ഹാ! ലോകാപവാദത്തിനും ഞാൻ ഇടവരുത്തിയിരിക്കാം. പരമേശ്വരൻ എന്റെ വ്യസനം കണ്ടു് ചിരിച്ചുകൊണ്ടാണു പോയിരിക്കുന്നതു്" എന്നിങ്ങനെയുള്ള മനോവിചാര ങ്ങളോടുകൂടി സാവധാനത്തിൽ യുവരാജാവ് നടക്കുന്നതിനിടയിൽ, രാമയ്യന്റെ ശ്രമത്തെ സംബന്ധിച്ചും മറ്റും നടന്ന സംഭാഷണം മുഴുവൻ കേട്ടുകൊണ്ടു്, പരമേശ്വരൻ പിള്ളയുടെ 3 ഷ്ടിയിലും പെടാതെ, യുവരാജാവിൻ്റെ പുറകേ എത്തിയ ഹ്രസ്വകായനായ ഒരുവൻ തന്റെ കൈയിലുണ്ടായിരുന്ന ഖഡ്‌ഗം ഉയർത്തിത്തുടങ്ങി. ആലോചനയിൽ മുങ്ങി ഇന്ദ്രിയങ്ങൾ മാർഗ്ഗമായുള്ള ജ്ഞാനങ്ങൾക്കു് ജാഗരൂകനല്ലാതെ ആയി നടക്കുന്ന യുവരാജാവു് എന്തു ശുദ്ധനാണ്! കായത്തെ തുലോം ഹ്രസ്വമാക്കി, വാമകരത്താൽ വസ്ത്രത്തെ ഉയർത്തിപ്പി ടിച്ചുകൊണ്ടു്, സാവധാനത്തിൽ അടുത്ത ഖലൻ്റെ ഖഡ്‌ഗം ഉയർന്നു് മിന്നി ഇളകുന്നു. അരനിമിഷം കൊണ്ടു് അതിൻ്റെ കീഴോട്ടുള്ള പതനവും യുവരാജദേഹിയുടെ മേല്പോട്ടുള്ള ഗമനവും കഴിയുമല്ലോ. അദ്ദേഹത്തിൻ്റെ മനസ്സിനെ അപഹരിച്ചിരിക്കുന്ന പശ്ചാത്താപം അദ്ദേഹത്താൽ കൃതമായ വല്ല പാപത്തിൻ്റെയും ദൈവഗത്യ ഉള്ള തരിച്ചിലായിരിക്കുമോ? അല്ല. എന്തു് കൊണ്ടെന്നാൽ മാർത്താണ്ഡവർമ്മ യുവരാജാവിന്റെ സത്യതത്പരത അറി യുന്ന ജഗന്നിയന്താവിൻ്റെ കരുണ ഹേതുവാൽ അദ്ദേഹത്തിന്റെ് കണ്ഠത്തിനു് നേർക്കു് ഓങ്ങപ്പെട്ട വാൾ ഘാതകനായുള്ളവൻ്റെ കരസമേതം പുറകോട്ടു് മാറുന്നു. പിറകിൽനിന്നു് ആരോ തന്റെ കുരത്തെ പിടിച്ചിരിക്കുന്നു എന്നു് ഘാതകനും ബോദ്ധ്യം വരികയാൽ, തന്റെ ബലം ആസകലം പ്രയോഗിച്ചു് അന്യൻ്റെ പിടി വിടീക്കുന്നതിനു് ശ്രമിക്കുന്നു. മുന്നോട്ടു് ആഞ്ഞും കുടഞ്ഞും ചവുട്ടിയും പല പ്രകാരേണ തൻ്റെ കരത്തിനു് സ്വാതന്ത്ര്യ്രക്രിയയ്ക്ക് തരം കിട്ടുന്നതിനു് ഘാതകൻ ശ്രമിച്ചതിൽ, തുല്യബലവാനായ ശത്രുവിന്റെ പിടിയിൽനിന്നു് മോചനമുണ്ടാകുന്നില്ല. തൻ്റെ സ്ഥിതി അപകടമായിത്തീർന്നിരിക്കുന്നു എന്നു തീർച്ചയാ യപ്പോൾ, വല അറുത്തുചാടുന്ന സുംഹത്തെപ്പോലെ കുതിച്ചു്. തന്നെത്തടഞ്ഞ ശത്രുവെ വീഴ്ത്തുകയും, അപ്പോൾ മുമ്പിൽ കാണപ്പെട്ട രൂപത്തെ ലക്ഷ്യമാക്കി ഇച്ഛാഭംഗത്താലുണ്ടായ കോപാവേഗത്തോടുകൂടി ഒന്ന് വെട്ടുകയും ചെയ്തിട്ടു് ഘാതകൻ പാഞ്ഞു് അന്ധകാരത്തിൽ മറയുന്നു. രാത്രിയുടെ ശാന്തമായുള്ള നിശ്ശബ്ദാവസ്ഥയ്ക്കു സഹജമായ മാഹാത്മ്യത്തെ വി പാടനം ചെയ്യുന്നതായ ഒരു ദീനപ്രലാപത്തോടുകൂടി, വെട്ടുകൊണ്ടവൻ ദശകണ്ഠന്റെ ചന്ദ്ര ഹാസത്താൽ പക്ഷശൂന്യനാക്കപ്പെട്ട ഭക്താവതംസനായ ജടായുവിനെപ്പോലെ, നിലത്ത് പതിച്ചു പിടഞ്ഞു തുടങ്ങുന്നു. ഈ കലാപങ്ങൾ കേട്ട് പിൻതിരിഞ്ഞു്, കഥയൊന്നും മന സ്സിലാകാതെയും, ഇരുട്ടിലും സംഗതി അറിയാതെയും, വെട്ടുന്ന വെട്ടു് ബന്ധുവിനും പറ്റി യേക്കാമെന്നുള്ള ശങ്കയോടെയും അല്പനേരം സംശയഗ്രസ്തനായും ഉദാസീനനായും നിന്ന യുവരാജാവു്, ഒരുവൻ വീണതും മറ്റൊരുവൻ ഓടിയതും കണ്ടപ്പോൾ ഭീരുത്വം കാണിച്ച വനെ പിന്തുടരാതെ, മരണവേദനയോടുകൂടി കൈകാൽ നിലത്തടിച്ചമറുന്നവന്റെ അടുത്തു
വെന്നു്, കരുണയോടുകൂടി അവൻറെ തല താങ്ങിക്കൊണ്ടു്, 'പരമേശ്വരാ' എന്നു് ഉറക്കെ വിളിച്ചു. അദ്ദേഹത്തിൻ്റെ പരിവാരങ്ങളിൽ ഒന്നുരണ്ടുപേർ ഈ വിളി കേട്ട് ദീപത്തോ ടുകൂടി ക്ഷണത്തിൽ അവിടെ എത്തി. ഇവരിൽ ഒരാൾ യുവരാജാവിന്റെ ഭാരത്തെ ഏറ്റ് നിലത്തിരുന്നപ്പോഴേക്ക് അന്യനായ അവൻ്റെ സംഭ്രമങ്ങൾ നിന്നു്. ദീപപ്രകാശത്താൽ കാണപ്പെട്ട യുവരാജാവിനെ ആചാരാനുസരണമായി വന്ദിക്കുന്നതിനു് കൈകൾ ഇളക്കി യതിൽ തളർന്നു്, ഇരുഭാഗത്തും വീണും. 'എഴുത്ത്' എന്നുള്ള മൂന്നക്ഷരങ്ങൾ കഷ്ടിച്ചു് കണ്ഠക്ഷോഭത്തോടുകൂടി ഉച്ചരിച്ചതിൻ്റെശേഷം ഉദ്ദിഷ്ടദിക്കിൽ അല്പം താമസിച്ചെത്തിയ സുഭദ്രയുടെ കിങ്കര പ്രധാനൻ ശങ്കരച്ചാർ തൻ്റെ പൂർവ്വികന്മാരുടെ ഗതിയെ അനുഗമിച്ച് ഈ ലോകത്തിൽനിന്നു് നിഷ്കാന്തനായി.

ഇപ്രകാരം തന്റെ മുമ്പിൽ വീണുമരിച്ച അന്യൻ്റെ ദേഹത്തെ യുവരാജാവു് പരിശോ ധിച്ചതിൽ അയാൾ മരിക്കുന്ന സമയം ഉച്ചരിച്ച വാക്കിൻ്റെ സാരം സൃഷ്ടമായി. എന്തെ ന്നാൽ സുഭദ്രയുടെ എഴുത്ത് അയാളുടെ വസ്ത്രത്തിനിടയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടായിരുന്നു. ഈ എഴുത്ത് എടുത്തുവായിച്ചതിൽ യുവരാജാവിനു് സംഗതി മുഴുവൻ മനസ്സിലായി. അദ്ദേ ഹത്തിനെ വിഷമാർഗ്ഗേണ നിഗ്രഹിക്കുന്നതിനു് തമ്പി ഉദ്യമിക്കുന്നുണ്ടെന്നു് പഠാണിക ളിൽനിന്നു് അന്നുതന്നെ അറിവു് കിട്ടീട്ടുണ്ടായിരുന്നു. അതിനാൽ രാത്രി വഞ്ചിച്ച് തന്നെ കൊല്ലുന്നതിനു് വേറൊരുവിധത്തിലും ശ്രമം ചെയ്തതാണെന്നും, കൊല്ലുവാൻ തുടങ്ങിയ വൻ വേലുക്കുറുപ്പ് ആയിരിക്കുമെന്നും, മേലിൽ വളരെ സൂക്ഷിച്ചിരിക്കേണ്ടതാണെന്നും യുവരാജാവ് നിശ്ചയിച്ചു. ഈ അനുമാനങ്ങൾ ശരിയായിരുന്നുവെങ്കിലും പഠാണികൾ 
വിഷമാർഗ്ഗേണയുള്ള ശ്രമത്തെക്കുറിച്ചു് കൊടുത്ത അറിവു് ഹാക്കിമിനുണ്ടായ തെറ്റായ ഊഹ ത്താലാണെന്നും, വിഷക്രേതാവിൻ്റെ ഉദ്ദേശ്യത്തെക്കുറിച്ചു് കാശിവാസിക്കും അബദ്ധമായ ഗ്രാഹ്യം ഉണ്ടായെന്നും, സുഭദ്ര മാത്രം സൂചകത്താൽത്തന്നെ ശരിയായ ഊഹത്തിൽ എത്തി എന്നും വായനക്കാർക്കു് അറിയാവുന്നതാണല്ലോ.

തന്നിൽ ഭക്തിയോടും സ്നേഹത്തോടും ജീവനെ ഉപേക്ഷിച്ചവനെ, ഹൃദയപൂർവ്വമായുള്ള കൃതജ്ഞതയോടും ബഹുമാനവ്യസനങ്ങളോടും നോക്കിയും, തനിക്കു് ഏറ്റവും അടുത്തിരു ന്ന മൃതിയിൽനിന്നു രക്ഷയുണ്ടായതിനു് ഭക്തിപൂർവ്വം പത്മനാഭനെ സ്മരിച്ചും, തമ്പിയുടെ കൃത്രിമത്തിന്റെ സൂക്ഷ്മം അറിഞ്ഞു്, തന്നെ ഗ്രഹിപ്പിച്ച ആൾ ആരെന്നും, മരിച്ചവന്റെ ദേഹ ത്തെ സംസ്കരിപ്പിക്കേണ്ട മാർഗ്ഗം എങ്ങനെ എന്നും ഉള്ള ആലോചനകളോടും യുവരാജാ വു് നിൽക്കുന്നതിനിടയിൽ വൈദ്യസമേതനായി പരമേശ്വരൻ പിള്ള തിരിച്ചുചെന്നു. സം ഗതികൾ എല്ലാം അറിഞ്ഞപ്പോൾ, താൻ അനുവദിച്ച കാര്യമാണെങ്കിലും ഏകനായി നട ന്നതിനെയും, എഴുത്തിലെ താത്പര്യം ഗ്രഹിച്ചതിൻ്റെ ശേഷവും മാർത്താണ്ഡൻ പിള്ളയു ടെ ശരങ്ങൾക്കു് ലക്ഷ്യമാകത്തക്ക സ്ഥിതിയിൽ തുറന്ന ഭൂമിയിൽ നിൽക്കുന്നതിനെയും, ആ രാത്രിയുടെ ആദ്യഭാഗത്തുതന്നെ അയാളുടെ ബാണങ്ങൾക്കു് ഇരയാകാൻ ഭാവിച്ചതി നെയും കുറിച്ചു് സ്ഥാനഭേദങ്ങൾ ഗണിക്കാതെ അയാൾ യുവരാജാവിനെ കലശലായി ശാ സിച്ചു. പരമേശ്വരൻ പിള്ളയുടെ ശുണ്ഠികേട്ടു് യുവരാജാവു് കോപിക്കാതെ, തന്റെ കൊട്ടാ രത്തിനകത്തു് പ്രവേശിച്ചിട്ടു്, വേണ്ട കാര്യങ്ങളെ സംബന്ധിച്ച് ആലോചന തുടങ്ങി.

തസ്കരന്മാർക്കു് നിദ്രയില്ലെന്നാണല്ലൊ വേദവ്യാസാത്മജനായ വിദുരർ അഭിപ്രായ പ്പെട്ടിരിക്കുന്നതു്. തസ്കരന്മാരും അവകാശമില്ലാതുള്ള സ്ഥാനങ്ങളെയോ മറ്റോ കാമിക്കു ന്നവരും തമ്മിൽ അധികം ഭേദമില്ലല്ലോ. അതിനാൽ, ആ രാത്രി വലിയതമ്പി നിദ്ര കൂടാതെ സുന്ദരയ്യൻ, ചുള്ളിയിൽ മാർത്താണ്ഡൻ പിള്ള, അപ്പോൾത്തന്നെ ആ സ്ഥലത്ത് ചെന്നുചേർന്നവരായ രാമനാമഠത്തിൽ പിള്ള, സുന്ദരയ്യൻ്റെ ബന്ധുവായ പാരദേശികൻ ഇവരാൽ നിഷേവിതനായിരുന്നുകൊണ്ടു് വേലുക്കുറുപ്പ് ബോധിപ്പിക്കുന്ന സങ്കടങ്ങളെ ശ്രവിക്കുന്നു. മാങ്കോയിക്കൽ കുറുപ്പിനെപ്പോലെ മറ്റുള്ളവരും യുവരാജാവിനെ സഹായി ക്കാൻ പുറപ്പെടുന്നതിനും സുഭദ്രയുടെ നേർക്കു് പ്രയോഗിക്കുന്ന ചതി പുറത്താകുന്നതിനും മു മ്പിൽ, യുവരാജാവിൻ്റെ കഥ കഴിച്ച്, സ്വാതന്ത്ര്യാധികാരം കൈവശമാക്കേണ്ടതാണെന്നു് തമ്പിയും സുന്ദരയ്യനും ചേർന്നു് ആലോചിച്ചു് നിശ്ചയിച്ചു് ക്രിയ രാമനാമഠത്തിനെക്കൊണ്ടു നടത്തിക്കാൻ ശ്രമിച്ചതിൽ യുവരാജാവ് പട്ടംകെട്ടിയാൽ ആദ്യശിക്ഷ തനിക്കാണെന്നു് ബോദ്ധ്യമുണ്ടായിരുന്നിട്ടും, അയാൾ എട്ടുവീട്ടിൽ പിള്ളമാരുടെ യോഗനിശ്ചയത്തിനെ ഭേദപ്പെടുത്തി തനിക്കു് ഒന്നും നിർവ്വഹിച്ചുകൂടുന്നതല്ലെന്നു് തർക്കിച്ചതിനാൽ, മാങ്കോയി ക്കൽ കുറുപ്പിന്റെ ഗൃഹദഹനരാത്രി അദ്ദേഹം നിശ്ചയിച്ച വിധിപ്രകാരം അനുഭവിച്ചുവന്ന ബന്ധനത്തിൽനിന്നു് ചാടി വേണ്ട അവസരത്തിൽ വന്നു് ചേർന്നവനായ വേലുക്കുറുപ്പി നെ യുവരാജാവിൻ്റെ വധത്തിനു് തമ്പി വിനിയോഗിച്ചു. ഇയാളുടെ പ്രയത്നം ഫലിക്കാത്തതുകൊണ്ടു് തമ്പിക്കുണ്ടായ കോപത്തിനു് അതിരില്ലായിരുന്നു. ഈ കോപാഗ്നിയെ സുന്ദരയ്യൻ ഉചിതമായുള്ള വാക്കുകൾ കൊണ്ടു് വീശി വർദ്ധിപ്പിച്ചു.

സുന്ദരയ്യൻ: "അങ്കത്തെ, നാൻ മുന്നമേ ശൊല്ലലയാ? ഇവനെ ഒന്നുക്കും ഉതഹാതു്."

തമ്പി: "അനർത്ഥം! മഹാ അനർത്ഥം! വേണ്ടാത്ത ആലോചനയായിരുന്നു. താൻ കൊ ണ്ടു ചാടിച്ചതാണു്. ഏഭ്യരാശികളുടെ വാക്കുകേട്ട് ഇല്ലാത്ത സൊല്ലയെല്ലാം വലിച്ച് തലയിൽ വെച്ചു. നിൻ്റെ ഗുണദോഷങ്ങൾ കേട്ടതു് മതി!"

സുന്ദരയ്യൻ: "വശാതും - ഇന്തപ്പയലെ തടുത്തതാർ? അതെപ്പടി വന്തതു്? അദുവും പോട്ടും - അന്ത രാമനുക്കു് ശ്രീപണ്ടാരത്തുവീട്ടിലെ കാര്യമെന്ന? അതേ യോശിയും."

രാമനാമഠം: "അതു ശരിയാണ്. കുറുപ്പിനെ വിടുവിച്ചുകൊണ്ടുപോകാനാണു് കുട്ടി അവിടെ എത്തിയിരിക്കുന്നതു്. നീ കേട്ടതു് ശരിയാണോടാ വേലു?"

വേലുക്കുറുപ്പ്: "ഈ കാതുകൾകൊണ്ടു് കേട്ടതു് പെഴച്ചു് പോവുമോ?"

തമ്പി: "ഒറ്റച്ചെവിക്ക് തെറ്റിപ്പോകാം. ഇവൻ്റെ മൺതലയെയും ആരോ കുറച്ച് അറുത്തെടു ത്തിട്ടുണ്ടു്. അതാണു് ഈ അബദ്ധങ്ങൾ ഇവനു പറ്റുന്നതു്. പോകുന്ന കാര്യമെല്ലാം ഇങ്ങനെ. ഇനി കുറുപ്പിൻ്റെ കാര്യത്തിനു് എന്താണു് വേണ്ടതു്? അയാളെ ഇപ്പോൾ രാമയ്യൻ വിടുവിച്ചുകൊണ്ടു് പോയാൽ നമുക്ക് വലിയ ബലക്ഷയമാണു്."

സുന്ദരയ്യൻ: "വച്ചിരിപ്പാനേ?"

കോടാങ്കി "ഹാ! സറി! ശിന്ന " (വാക്കിൽ എന്തോ തെറ്റുകയാൽ അർദ്ധോക്തിയിൽ നി 21).

സുന്ദരയ്യൻ: (എല്ലാപേരുടെയും മുഖത്ത് ശങ്കയോടും ഭീതിയോടും നോക്കിക്കൊണ്ടു് ) “ആ നാൽ - അതു് പെടാതു്. കഴക്കൂട്ടത്തങ്കത്തയുടെ മനമറിയാവടിക്ക് അപ്പടി ശെമുള്ള som."

തമ്പി: "എന്തായാലും അയാളെ നമുക്കു് പ്രത്യേകം സൂക്ഷിക്കണം. അയാളുടെ ഭടന്മാർ ഇങ്ങോട്ടു് വരുന്നുണ്ടു്. വെങ്ങാനൂർപിള്ള തടുക്കുമോ എന്തോ? അതിനാൽ, അവർ ഇവിടെ വന്നു ചേർന്നാലും ഇയാളെ കാണരുതു്."

രാമനാമഠം: "ചെമ്പകശ്ശേരിയിലെ വലിയ കല്ലറയിൽ ഇട്ടുകളയാം. എന്നാലോ അങ്ങുന്നേ 

തമ്പി: "അവർ സമ്മതിക്കുമോ?"

മാർത്താണ്ഡൻ പിള്ള: "അതിനു ഞാൻ അനുവാദമുണ്ടാക്കാം. തിരുമുഖത്തങ്ങത്തെ ഉത്ത രവാണെന്നു് ഞാൻ പറഞ്ഞാൽ അവിടുന്ന് തർക്കം ഉണ്ടാവൂല്ല."

ഇങ്ങനെ മാർത്താണ്ഡൻ പിള്ള പറഞ്ഞതിൻ്റെശേഷം അധികം ആലോചന ഉണ്ടായി ല്ല. അയാൾ, സുന്ദരയ്യൻ, രാമനാമഠം, ഈ കഥയിൽ 'കോടാങ്കി' എന്നു പല സ്ഥലത്തും പറയപ്പെട്ടിട്ടുള്ള ആൾ, വേലുക്കുറുപ്പ്, പത്തുപന്ത്രണ്ടു് വേൽക്കാർ, ഇങ്ങനെ ഒരു സംഘം ക്ഷണത്തിൽ അവിടെനിന്നു പുറപ്പെട്ടു.

ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻ പിള്ളയുടെ മുമ്പിൽനിന്നു് മറഞ്ഞ ഭ്രാന്തൻ, കുടമൺ പിള്ളയുടെ ഗൃഹത്തിനു് ചുറ്റുമുള്ള ചുവർ ചാടിക്കടന്നു് ആ ഭവനത്തെ ചുറ്റി നോക്കി നട ന്നുതുടങ്ങി. ഇങ്ങനെ നടക്കുന്നതിനിടയ്ക്ക് പടിഞ്ഞാറുവശത്തു് എത്തിയപ്പോൾ സുഭദ്രയും ആനന്തവും തമ്മിൽ സംസാരിക്കുന്നതു് കേൾപ്പാനിടയായി. അവരുടെ സംഭാഷണത്തി നു് അല്പനേരം വിഘ്നം വരുത്തിയതു് ഇവൻ്റെ ആശ്ചര്യസൂചകമായ ചില ശബ്ദങ്ങളായിരു ന്നു. സുഭദ്ര പുറത്തിറങ്ങി പരിശോധന തുടങ്ങിയപ്പോൾ, ഭ്രാന്തൻ, താൻ അകത്ത് കടന്ന വഴിയേതന്നെ പുറത്തുചാടി, നിശ്ചലനായി ഒരു നാഴികയോളം നിന്നിട്ടു്, നഗരമദ്ധ്യം നോ ക്കി നടന്നു.

മാർത്താണ്ഡവർമ്മ യുവരാജാവു് പരമേശ്വരൻ പിള്ളയുടെ ശാസനകൾ കേട്ടു് സ്നേഹ ത്തോടുകൂടി അയാളുടെ ആജ്ഞകളെ അനുസരിക്കുന്നതിനിടയിൽ, കഴക്കൂട്ടത്തു പിള്ളയു ടെ വകു ശ്രീപണ്ടാരത്തു വീട്ടിൽ അദ്ദേഹത്തിന്റെ ഭൃത്യരായ പത്തുപന്ത്രണ്ടുപേർ ഉത്സാഹ മായി കഥകൾ പറഞ്ഞും ഓരോവക കളികളിൽ ശ്രദ്ധ ആസകലം ദത്തംചെയ്തും കൂടിയി രിക്കുകയായിരുന്നു. 'ഇരുത്തായം! - ഇന്നാ പിടിച്ചോ, ഈരഞ്ചു ചോണ നാലു്, പാണ നാല്' എന്നുള്ള വിളികളും എറിയുന്ന സമയത്തു് മാറത്തുള്ള ഇടികളും, ഒരിടത്തു് നായ്ക്കളെ വെട്ടുന്നതും പുലിയെ തടയുന്നതും മറ്റൊരിടത്തു് കഥ കേട്ട് രസിച്ചു് ചിരിക്കുന്നതും എല്ലാം കൂടി മഹാ കശയായിരിക്കുന്നു. കഴക്കൂട്ടത്തു പിള്ള എട്ടുവീട്ടിൽ പിള്ളമാരുടെ യോഗനി ശ്ചയം നടത്തുന്നതിനായി തൻ്റെ പ്രധാന ഭവനത്തിലേക്കു് പോയിരിക്കുന്നു. നാലഞ്ചുദിവ സം കഴിഞ്ഞല്ലാതെ തിരിച്ചുവരവില്ലെന്നുള്ള ധൈര്യംകൊണ്ടു് വാല്യക്കാർ മദിച്ചുപോയി രിക്കുന്നു. ഇങ്ങനെ കളികളും കഥകളും നടക്കുന്നതിനിടയിൽ ഒരുവൻ ചോദ്യം ചെയ്യുന്നു: "എടാ പാണപ്പൈലേ, താക്കോലിളിയിലുണ്ടോ?"

ഉത്തരം: “നായ്ക്ക് പരുത്തിക്കടയിൽ കാര്യമെന്ത്?-എൻ്റെ കാര്യം ഞാൻ നോക്കിക്കൊ

വേറൊരുത്തന്റെ ചോദ്യം: "കതവടച്ചിട്ടുണ്ടോടേ? കാലം വല്ലാത്ത കാലമാണു്."

ഉത്തരം: "നിന്റെ വായടച്ചോണ്ടാൽ മതി."

ചോദ്യം: "കിളികൾക്കു് ചോറ്റ് കൊടുക്കണ്ടയോടേ?"

ഉത്തരം: "വന്നു ചാടിയതെന്തിനു്? കിടന്നു് അലയ്ക്ക്. പിന്നെ നന്നാച്ചെല്ലും ചോറു്. ഊതിപ്പെരുത്തിരിക്കുന്നതു് കുറച്ചു് വറ്റട്ടു."

ഒരുത്തൻ: "അദ്യം നമ്മുടെ അങ്ങത്തെക്കാളും വലിയ അങ്ങുന്നാണുപോലും."

ഇങ്ങനെ മാർത്താണ്ഡൻ പിള്ള പറഞ്ഞതിൻ്റെശേഷം അധികം ആലോചന ഉണ്ടായി ല്ല. അയാൾ, സുന്ദരയ്യൻ, രാമനാമഠം, ഈ കഥയിൽ 'കോടാങ്കി' എന്നു പല സ്ഥലത്തും പറയപ്പെട്ടിട്ടുള്ള ആൾ, വേലുക്കുറുപ്പ്, പത്തുപന്ത്രണ്ടു് വേൽക്കാർ, ഇങ്ങനെ ഒരു സംഘം ക്ഷണത്തിൽ അവിടെനിന്നു പുറപ്പെട്ടു.

ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻ പിള്ളയുടെ മുമ്പിൽനിന്നു് മറഞ്ഞ ഭ്രാന്തൻ, കുടമൺ പിള്ളയുടെ ഗൃഹത്തിനു് ചുറ്റുമുള്ള ചുവർ ചാടിക്കടന്നു് ആ ഭവനത്തെ ചുറ്റി നോക്കി നട ന്നുതുടങ്ങി. ഇങ്ങനെ നടക്കുന്നതിനിടയ്ക്ക് പടിഞ്ഞാറുവശത്തു് എത്തിയപ്പോൾ സുഭദ്രയും ആനന്തവും തമ്മിൽ സംസാരിക്കുന്നതു് കേൾപ്പാനിടയായി. അവരുടെ സംഭാഷണത്തി നു് അല്പനേരം വിഘ്നം വരുത്തിയതു് ഇവൻ്റെ ആശ്ചര്യസൂചകമായ ചില ശബ്ദങ്ങളായിരു ന്നു. സുഭദ്ര പുറത്തിറങ്ങി പരിശോധന തുടങ്ങിയപ്പോൾ, ഭ്രാന്തൻ, താൻ അകത്ത് കടന്ന വഴിയേതന്നെ പുറത്തുചാടി, നിശ്ചലനായി ഒരു നാഴികയോളം നിന്നിട്ടു്, നഗരമദ്ധ്യം നോ ക്കി നടന്നു.

മാർത്താണ്ഡവർമ്മ യുവരാജാവു് പരമേശ്വരൻ പിള്ളയുടെ ശാസനകൾ കേട്ടു് സ്നേഹ ത്തോടുകൂടി അയാളുടെ ആജ്ഞകളെ അനുസരിക്കുന്നതിനിടയിൽ, കഴക്കൂട്ടത്തു പിള്ളയു ടെ വകു ശ്രീപണ്ടാരത്തു വീട്ടിൽ അദ്ദേഹത്തിന്റെ ഭൃത്യരായ പത്തുപന്ത്രണ്ടുപേർ ഉത്സാഹ മായി കഥകൾ പറഞ്ഞും ഓരോവക കളികളിൽ ശ്രദ്ധ ആസകലം ദത്തംചെയ്തും കൂടിയി രിക്കുകയായിരുന്നു. 'ഇരുത്തായം! - ഇന്നാ പിടിച്ചോ, ഈരഞ്ചു ചോണ നാലു്, പാണ നാല്' എന്നുള്ള വിളികളും എറിയുന്ന സമയത്തു് മാറത്തുള്ള ഇടികളും, ഒരിടത്തു് നായ്ക്കളെ വെട്ടുന്നതും പുലിയെ തടയുന്നതും മറ്റൊരിടത്തു് കഥ കേട്ട് രസിച്ചു് ചിരിക്കുന്നതും എല്ലാം കൂടി മഹാ കശയായിരിക്കുന്നു. കഴക്കൂട്ടത്തു പിള്ള എട്ടുവീട്ടിൽ പിള്ളമാരുടെ യോഗനി ശ്ചയം നടത്തുന്നതിനായി തൻ്റെ പ്രധാന ഭവനത്തിലേക്കു് പോയിരിക്കുന്നു. നാലഞ്ചുദിവ സം കഴിഞ്ഞല്ലാതെ തിരിച്ചുവരവില്ലെന്നുള്ള ധൈര്യംകൊണ്ടു് വാല്യക്കാർ മദിച്ചുപോയി രിക്കുന്നു. ഇങ്ങനെ കളികളും കഥകളും നടക്കുന്നതിനിടയിൽ ഒരുവൻ ചോദ്യം ചെയ്യുന്നു: "എടാ പാണപ്പൈലേ, താക്കോലിളിയിലുണ്ടോ?"

ഉത്തരം: “നായ്ക്ക് പരുത്തിക്കടയിൽ കാര്യമെന്ത്?-എൻ്റെ കാര്യം ഞാൻ നോക്കിക്കൊ

വേറൊരുത്തന്റെ ചോദ്യം: "കതവടച്ചിട്ടുണ്ടോടേ? കാലം വല്ലാത്ത കാലമാണു്."

ഉത്തരം: "നിന്റെ വായടച്ചോണ്ടാൽ മതി."

ചോദ്യം: "കിളികൾക്കു് ചോറ്റ് കൊടുക്കണ്ടയോടേ?"

ഉത്തരം: "വന്നു ചാടിയതെന്തിനു്? കിടന്നു് അലയ്ക്ക്. പിന്നെ നന്നാച്ചെല്ലും ചോറു്. ഊതിപ്പെരുത്തിരിക്കുന്നതു് കുറച്ചു് വറ്റട്ടു."

ഒരുത്തൻ: "അദ്യം നമ്മുടെ അങ്ങത്തെക്കാളും വലിയ അങ്ങുന്നാണുപോലും."

മറ്റാരുത്തൻ: "തേങ്ങാക്കൊലയാണു്. എന്നാൽ പിന്നെ ഒരു പത്താളെങ്കിലും കാണൂല്ലാ യിരുന്നോടാ മണ്ടാ?"

ഒരുത്തൻ: "എങ്കിലും പട്ടിണി കിടത്തിയാൽ അങ്ങുചെല്ലുമ്പം നൂൽപ്പാലത്തിൽക്കൂടെ നമ്മെ നടത്തിക്കളയും."

മറ്റൊരുത്തൻ: "നാല് ഏകാദശി നോറ്റുകളഞ്ഞാൽ ചെയ്തു പാപമൊക്കെ നീങ്ങിപ്പോകും. ഒന്നു പാടേ."

എല്ലാവരും: “അതുകൊള്ളാം! മാവാരതം വേണം.”

ഒരുവൻ: "ഇന്നു ശിവരാത്രിതന്നെ - ഉറങ്ങണ്ട - പാടു്. അതു കൊള്ളാം."

ഇങ്ങനെയുള്ള നിശ്ചയം മുതലായതു് കേട്ടുനിന്ന രാമയ്യൻ തർക്കം നന്നല്ലെന്നു കരു തി അവിടെനിന്നു് യുവരാജാവിനോടു് കേട്ട അവസ്ഥകൾ അറിയിക്കാൻ നടകൊണ്ടു. പ്രധാന ഭാഗവതരായ ഒരുവൻ ഒരു ഉലക്കയും രണ്ടു് കുറുവടിയും കൊണ്ടുവന്നു് മുമ്പിൽ വച്ചുകൊണ്ടു് മേളം മുറുക്കിത്തുടങ്ങി. “എവിടെ കേക്കണം, പറവിൻ" എന്നു് പ്രമാണി യായി ചോദിച്ചതിനു് 'പ്ലാവെല പറിച്ചെടം', 'നിഴൽക്കുത്തിയെടം', 'വിഴംകൊടുത്തെടം' എന്നു് പലവിധമായി ഓരോരുത്തർ അഭിപ്രായപ്പെടുകയാൽ ചങ്കിടിക്ക് ചെന്നിരുപ്പായ ഒരു വിദഗ്ദ്ധൻ "നമുക്കു് ഭോദിച്ചിടം പാടാമെടേ" എന്നു് പറഞ്ഞു തർക്കത്തെ ഒതുക്കി.

“അഞ്ചഞ്ചാതെ കണ്ടഞ്ചമ്പനഞ്ചമ്പെയ്തു അഞ്ചും തച്ചു നെഞ്ചിൽ ആറണിന്തോനേ! അഞ്ചും മുടിവച്ച പാണ്ഡവന്മാ- രഞ്ചിളയതൊരു കുഞ്ചുഭീമൻ-"

എന്നിങ്ങനെ ഉലക്കത്താളവും ഇടയ്ക്കിടെ 'ഹാ' എന്നുള്ള ബലേ കൊടുപ്പുകളും നാസി കാരന്ധ്രത്തിൽ ഒന്നിനെ വിരലുകൊണ്ടു് അടച്ചിട്ടെ മറ്റേ രന്ധ്രത്തിൽക്കൂടി പുറപ്പെടുവിക്കു ന്ന ശ്രുതികളും ചേർന്നുള്ള സദിർ മുറുകിയപ്പോൾ "അർത്തം പറയെടാ കുരുത്തുണ്ടെങ്കിൽ എന്നു് ഒരുവന്റെ അപേക്ഷ പുറത്തുചാടി. മറ്റൊരുവൻ സംശയം കൂടാതെ, പാടിയ ഭാഗ ത്തിന്റെ അന്വയം, അർത്ഥം, പരിഭാഷ, ഭാവം ഇതുകളായി ഇങ്ങനെ പ്രസംഗിച്ചുതുടങ്ങി: “കാന്താരി പെറ്റ മക്കളഞ്ചു് - അതിലു്-" എന്നിങ്ങനെ അർത്ഥം പറഞ്ഞുതുടങ്ങിയപ്പോൾ "ഛേ, പോടാ. കാന്താരിക്ക് മക്കളേതു്? കാന്താരി ധൃതരാാൻ്റെ തള്ളയല്ലയോടാ?" "ഓ! കാന്താരി - മാവാരതത്തിലേതു്?", "ഓടേ, അങ്ങനെ പറ" എന്നും മറ്റും പ്രമാദമായ തർ ക്കം തുടങ്ങുകയാൽ "ചലമ്പാതിനെടാ - കാന്താരി മാവാരതത്തിലല്ലാതെ എഴുത്തച്ഛൻപാ ട്ടുകളിലാണോ?" എന്നു് അഭിപ്രായപ്പെട്ടുകൊണ്ടു്, സംശയനിവൃത്തിക്കായി ഭാഗവതർ ആ ഗ്രന്ഥത്തിൽനിന്നു് ഇങ്ങനെ ഒരു ഭാഗം പാടി സദസ്സിനെ കേൾപ്പിച്ചു.

"മന്തമോടി പെണ്ണേ മയക്കമോടീ?

മായാമരുന്തിന്റെ പിടിത്തമോടീ? പള്ളിയറതന്നെ തുറക്കാത്തതെന്തേ? പാണ്ഡവരെക്കൊന്ന തളർച്ചയോടി! ഹ-എന്നു കാന്താഹാരിയമ്മയരുളുന്നേരം."

മറ്റെല്ലാവരും: "പറഞ്ഞില്ലയോ മക്കളഞ്ചെന്നു്. മാവാരതത്തിത്തന്നെ - അല്ലേ?"

ഇപ്രകാരമുള്ള പാട്ടു് മുതലായതുകൊണ്ടു് ശ്രീപണ്ടാരത്തുവീടും സമീപപ്രദേശവും മു ഴങ്ങുന്നതിനിടയിൽ പാട്ടു് കേൾക്കാനായി ഒരുത്തൻ ആ സദസ്സിലെത്തി. ഇതു് മഹാ പ്രാകൃതവേഷക്കാരനായ ഭ്രാന്തനല്ലാതെ മറ്റാരുമല്ലായിരുന്നു. അനേകം സാമാനങ്ങളുടെ വിക്ഷേപസ്ഥലമായ ഇവൻ്റെ അരക്കെട്ടു് കണ്ടു് പാട്ടുകാരും ശ്രോതാക്കളും പൊട്ടിച്ചിരിച്ച് തുടങ്ങി. അന്യനായ ഒരുവൻ അനുവാദം കൂടാതെ അകത്ത് കടന്നതിനെക്കുറിച്ച് കഴ ക്കൂട്ടത്തു പിള്ളയുടെ ഭൃത്യന്മാർക്കു തോന്നുമായിരുന്ന കോപത്തെ ബീജത്തിൽത്തന്നെ ഭ്രാന്തന്റെ ബീഭത്സത്വം നശിപ്പിച്ചു. 'ആരെടാ അതു്?' എന്നു ഗൗരവത്തോടുകൂടി ചിലർ ചോദ്യം ചെയ്തതിനു് ഉണ്ടായ ഉത്തരം, "നാഗാപുരം വാഴും നാഗകന്യ-അവളും ചിറയാ ളായിരുന്നല്ലോ - അല്ലിമുല്ല നട്ടു ചമ്പകം നട്ടു - അല്ലിമുല്ലതന്നെ പൂക്കും കാലം-" എന്നു തുടങ്ങിയുള്ള ഒരു പാട്ടായിരുന്നു. "ഹാ! ബലേ ഭേഷ്! അയ്യടാ!" എന്നിങ്ങനെ ഓരോരു ത്തർ രസിച്ചു് തുടങ്ങി. "ഇങ്ങ് കേറി ഇരുന്നു പാടെടാ" എന്നു ചിലർ ആജ്ഞാപിച്ചത നുസരിച്ചു് ഭ്രാന്തൻ മറ്റുള്ളവരുടെ ഇടയിൽ കടന്നു് ധൈര്യത്തോടുകൂടി ഇരുന്നു കുടച്ചുനേ രം പാടിയതിൻറെ ശേഷം, അരക്കെട്ടിനിടയിൽനിന്നു് ഒരു പദാർത്ഥം എടുത്ത് ഭ്രാന്തൻ തിന്നുന്നതിനെക്കണ്ടു്, കൊതിയന്മാരായ സദസ്യന്മാർ "എന്തോന്നാണെടാ അതു്? ഉണ്ട പ്പാരം അടിക്കണോ?" എന്നു് കാര്യം കേട്ടുതുടങ്ങി. ഭ്രാന്തൻ ഭയം അഭിനയിച്ചുകൊണ്ടു് അരക്കെട്ടിനിടയിൽ പിന്നെയും കൈ ഇട്ടു് കൃഷ്ണവർണ്ണമായ രണ്ടു് ഉണ്ടകൾ എടുത്തു് കാ ര്യക്കാരന്മാരായ സദസ്യന്മാർക്കു് ആദരപൂർവ്വം നീട്ടിക്കൊടുത്തു. ശാക്തേയമതത്തിനെ വളരെ ശ്ലാഘിക്കാനുണ്ടെന്നു് ഒരു സംഗതി ഓർക്കുമ്പോൾ തോന്നുന്നുണ്ടു്. ആ മതക്കാർ നമ്മുടെ സമുദായങ്ങളുടെ പരിഷ്കാരത്തിനു് ഒട്ടേറെ വിപരീതമായി നിൽക്കുന്ന ജാതിഭേദ ങ്ങളെ ലേശവും ഗണ്യമാക്കുന്നില്ല. കഴക്കൂട്ടത്തു പിള്ളയുടെ ഭൃത്യന്മാർ ആദ്യഭജനത്തിലും ആ സാധാരണനീതിയെ ലംഘിച്ചില്ല. മിനുമിനെ മിനുങ്ങുന്ന ഗോളദ്വയം കണ്ടപ്പോൾ നാസ്സ് അലിഞ്ഞു തുടങ്ങി. ജാതിഭേദത്തെക്കുറിച്ചുള്ള വിചാരത്തെ മറന്നും തങ്ങൾക്ക് ദാനം ചെയ‌്വാനായി അന്യൻ നീട്ടിയിരിക്കുന്ന ഉരുളകളെ തൻ്റെ ഉപയോഗത്തിനായി എടുക്കപ്പെട്ട പദാർത്ഥം ഇരുന്ന സ്ഥലത്തുനിന്നല്ലാതെ വേറൊരു ഭാഗത്തുനിന്നാണു് എടു ത്തതെന്നുള്ളതു് ഗ്രഹിക്കാതെയും അതുകളെ വാങ്ങി വീതിച്ചു ഭക്ഷിച്ചു. ഇങ്ങനെയുള്ള പദാർത്ഥത്തെക്കുറിച്ചു് ആ സാധുക്കൾ കേട്ടിട്ടുള്ളതല്ലാതെ അതിനെ അനുഭവിച്ചു് ശീലിച്ചി ട്ടില്ലാതിരുന്നതിനാൽ, കാൽ നാഴികകൊണ്ടു് നവമായ ഓരോ മനോവികാരങ്ങളോടുകൂടി 
പാട്ടുകാറും താളക്കാറും ഒന്നൊഴിയാതെ തല ഉയർത്താൻ പാടില്ലാതെ കിടപ്പായി. അല്പ നേരംകൊണ്ടു് ബോധലേശം കൂടാതുള്ള നിദ്രയും ആരംഭിച്ചു. ഇതുകണ്ട് ഭിക്ഷു എഴുന്നേറ്റ് ഉറങ്ങുന്നവരിൽ ഒരുവൻ്റെ അരയിൽ ബന്ധിച്ചിരുന്ന ഒരു താക്കോൽ കൈക്കലാക്കി ഭവ നത്തിന്റെ പ്രധാനഭാഗങ്ങൾക്കുള്ളിൽ കടന്നു, ആ ഗൃഹത്തിൻ്റെ കിടപ്പുകളെക്കുറിച്ചു് നല്ല അറിവുള്ളതായി പ്രത്യക്ഷീകരിക്കുംവണ്ണം വേഗത്തിലും പരിശോധനകൾ കൂടാതെയും ഒരു മുറി തുറന്നു്, അതിനുള്ളിൽനിന്നു് വലുതായ ഒരു താക്കോൽക്കൂട്ടം എടുത്തു. ഇതിന്റെ സഹായത്താൽ പൂട്ടുപുര എന്നുപറയപ്പെടുന്ന പ്രധാനമുറിയെയും അതിൻ്റെ അടിത്തട്ടിൽ ഉള്ള ഒരു കൃത്രിമ വാതിലിനെയും തുറന്നു് ഭ്രാന്തൻ കീഴോട്ടിറങ്ങി. പാതാളത്തിലേക്കുള്ള മാർഗ്ഗമെന്നു് തോന്നിക്കുംവണ്ണം ഇരുട്ടു് നിറഞ്ഞുള്ള ആ അറയിൽനിന്നു് 'ആരതു്?' എന്നു ഗംഭീരസ്വരത്തിൽ ഒരു ചോദ്യമുണ്ടായി. 'പിച്ചയാക്കും' എന്നുണ്ടായ മറുപടി കേട്ടു് ചിരി ച്ചുപോയ മാങ്കോയിക്കൽ കുറുപ്പ് ഭ്രാന്തന്റെ ഉൽക്കൃഷ്ടമായുള്ള മനോഗുണങ്ങൾ ഓർത്ത് അത്യാശ്ചര്യത്തോടുകൂടി കണ്ണുനീർ ചിതറിക്കൊണ്ടു് അവനെ ആലിംഗനം ചെയ്യുവാനാ യി കൈ നീട്ടി. ഇരുട്ടിൽ കാണാൻ കഴിയായ്കയാൽ തപ്പുന്നതിനിടയ്ക്ക്, അവ്വണ്ണംതന്നെ, തന്നെ തിരയുന്ന ഭ്രാന്തൻ്റെ കൈകളിൽ കുറുപ്പിൻ്റെ കൈകൾ തടഞ്ഞു. അതുകൾ പിടിച്ച് അതിവാത്സല്യത്തോടുകൂടി ഭ്രാന്തൻ്റെ അണച്ചു് ആശ്ലേഷം ചെയ്തുകൊണ്ടു് "ആരാണെന്നു് ചൊല്ലീട്ടില്ലെങ്കിലും എൻ്റെ ശേഷക്കാറിൽ ഒന്നെന്നു് ഞാൻ വച്ചിരിക്കിണേൻ" എന്നു് കുറുപ്പു് പറഞ്ഞു. അതികായനായ കുറുപ്പു് ഭ്രാന്തൻ്റെ ലഘുവായ ദേഹത്തെപ്പിടിച്ചു് സ്നേഹ പാരവശ്യത്തോടുകൂടി ഒരു ശിശുവെ എന്നപോലെ തലോടുകയും ആലിംഗനം ചെയ്യുകയും ചെയ്തപ്പോൾ ഭ്രാന്തനും തൻ്റെ ഉള്ളിൽ കവിഞ്ഞുനിന്ന ചില സ്മരണകളുടെ തിങ്ങലുകൊ

ണ്ടു് കരഞ്ഞുപോയി.

കുറുപ്പും ഭ്രാന്തനും ഈ സ്ഥിതിയിൽ നിൽക്കുമ്പോൾ പുറത്തു് ചില ശബ്ദങ്ങൾ കേൾ ക്കാറായി. ദീപപ്രകാശം മുകളിലുള്ള മുറിയിൽ പരന്നു. ആയുധങ്ങൾ അങ്ങും ഇങ്ങും തട യുന്ന ശബ്ദവും മുഴങ്ങി. ഭ്രാന്തനും കുറുപ്പും സമധൈര്യത്തോടും വേഗത്തോടും കല്ലറയിൽ നിന്നു് മുകളിൽ കയറി, പഞ്ചയമന്മാരായ രാമനാമഠം മുതലായവരുടെയും കിങ്കരസംഘ ത്തിന്റെയും ഇടയിൽ അകപ്പെട്ടിരിക്കുന്നതായി കണ്ടു് നിരായുധനായ കുറുപ്പ് വിഷണ്ണനാ യി. എന്നാൽ ഭ്രാന്തൻ സാധാരണയായുള്ള രീതി ഉപേക്ഷിച്ച് ഗൗരവത്തോടുകൂടി ഇങ്ങ നെ പറഞ്ഞു: “ഏമാമ്മാരു മാറിനിപ്പിൻ, പിച്ചക്ക് കൈയിലെ വല്ലാത്ത പേ ഒണ്ണണ്ടേ. മാറിനിപ്പിൻ - ചൊല്ലിണതേ കേപ്പിൻ."

ഈ വാക്കുകൾ നേട്ടു് തൻ്റെ കർണ്ണച്ഛേദനം ചെയ്ത ശാനെ വിടുന്നതല്ലെന്നുള്ള വിചാ രത്തോടുകൂടി, "ഹാ! നീയോടാ? കാതൊന്നിനു് നിൻ്റെ ചാണത്തല ഒന്നിന്നാ കണ്ടോ?" എന്നു് അലറിക്കൊണ്ടു്. യുവരാജാവിന്റെ നേർക്ക് ഓങ്ങപ്പെട്ടതും മറ്റൊരാളിന്റെ രക്തപാ നം ചെയ്തതിൽ പറ്റിയ രുധിരം ഉണങ്ങീട്ടില്ലാത്തതും ആയ ഖഡ്‌ഗത്തെ വീശി, വേലുക്കു റുപ്പു് ഭ്രാന്തനോടടുത്തു്. ഭ്രാന്തൻ തൻ്റെ അരക്കെട്ടിനിടയിൽനിന്നു് ഒരു ചെറിയ ആയുധം എടുത്തു് നീട്ടി. ഒരു മിന്നൽ - ഇടിരവംപോലെ ചണ്ഡമായ ഒരു ധ്വനി - മുറിയുടെ തട്ടിൽ

പറ്റിട്ടുള്ള പൊടിയുടെ ഒരു വർഷം - ഈ ഘോഷങ്ങളോടുകൂടി വേലുക്കുറുപ്പിൻ്റെ ദേഹി പര ലോകത്തേക്കു് പ്രയാണം ആരംഭിച്ചു. അയാളുടെ ദേഹം ലോഹക്കട്ടിപോലെ മുറിയുടെ അടിത്തട്ടിന്മേലും വീണു. മുറിക്കകം ആസകലം ധൂമം നിറഞ്ഞു. വായുവിനുണ്ടായ കഠി നചലനത്തോടുകൂടി, കിങ്കരന്മാരിൽ ഒരുവനാൽ കൊണ്ടുവരപ്പെട്ടിരുന്ന ദീപവും പൊലി ഞ്ഞു. ദുർജ്ജനാഗ്രേസരനായ സുന്ദരയ്യൻ, വേലുക്കുറുപ്പിൻ്റെ കഥ ചുരുക്കത്തിൽ കഴിഞ്ഞ തു കണ്ടു് സന്തോഷിച്ചു എങ്കിലും, തന്റെ പ്രാണനെക്കുറിച്ചു് സ്നേഹമുണ്ടായിരുന്നതിനാൽ, ഭ്രാന്തന്റെ കൈയിലുള്ള ആയുധത്തിൻ്റെ ഗീതത്തിൽ ആസക്തി തോന്നാതെ, മിത്രങ്ങളു ടെ സ്ഥിതി മറന്നു് പുറത്തുചാടി. എന്നാൽ, സാധാരണ സാധുശീലത്വവും സ്വവീര്യത്തിനു് ഉണർച്ചയുണ്ടായാൽ പൈശാചത്വവും പ്രദർശിപ്പിക്കുന്ന 'ബുൾ' എന്ന ജാതിയിലുള്ള നായ്ക ളെപ്പോലെ, കരിമരുന്നിന്റെ ഗന്ധമേറ്റപ്പോൾ 'ഠി ഠീ' എന്നു് ആർത്തുകൊണ്ടു്, ഭയങ്കരാകാ രനായ കോടാങ്കി മുന്നോടു കുതിച്ചു. ഭ്രാന്തന്റെ കൈയിലുണ്ടായിരുന്നതു്, ഒറ്റക്കുഴൽകൈ ത്തോക്കാണെന്നു് കോടാങ്കി തൻ്റെ ഗ്രഹപ്പിഴയുടെ ശക്തികൊണ്ടോ ന്യായമായുള്ള ദൈ വവിധിയാലോ ധരിച്ചുപോയി. വേലുക്കുറുപ്പിനുണ്ടായ ഉപചാരങ്ങളോടുകൂടി കോടാങ്കിയെ യും ഭ്രാന്തൻ പരലോകത്തിനു് യാത്രയാക്കി. വേലുക്കുറുപ്പിനെപ്പോലെ ഈയാൾ ലൗകിക ഹീനനല്ലായിരുന്നതിനാൽ 'അടേ ചിന്നത്തമ്പി, പുലമാടാ' എന്നുള്ള പ്രലാപങ്ങളോടുകൂടി യേ യാത്രയ്ക്കാരംഭിച്ചുള്ളു. ഈ വാക്കുകൾ കേട്ടു് സുന്ദരയ്യൻ കടുതായി ഞെട്ടുകയും അദ്ദേഹ ത്തിന്റെ നാവു് വരണ്ടുപോകയും ചെയ്തു എങ്കിലും ക്ഷണനേരംകൊണ്ടു് പൂർവ്വസ്ഥിതിയിലും അധികം മുഷ്കോടുകൂടിയവനായി.

കോടാങ്കി വീണതിൻ്റെ ശേഷം രണ്ടു കക്ഷികളും മിണ്ടാതെ നിന്നു. ഭ്രാന്തനു് ബ്രാ ഹ്മണനെയും രാമനാമഠത്തിനെയും മാർത്താണ്ഡൻ പിള്ളയെയും നിഗ്രഹിക്കുന്നതിനു് താത്പര്യമില്ലായിരുന്നു എന്നു് തന്റെ കൈയിൽ എടുത്തു് ഉപയോഗിക്കാതെ വച്ചുകൊ ണ്ടിരിക്കുന്ന വേറൊരു ഇരട്ടക്കുഴൽ കൈത്തോക്കു് പ്രത്യക്ഷമാക്കുന്നു. രാമനാമഠം മുതലാ യവർ പേടിച്ച് എന്തുവേണ്ടൂ എന്നുള്ള ആലോചനയോടുകൂടി നിന്നു. മാർത്താണ്ഡൻ പിള്ള കൈയിലുണ്ടായിരുന്നവിൽ വലിച്ചുപൂട്ടിക്കൊണ്ടു് പുറത്തിറങ്ങി "എടാ, നിരയോടു് നിന്നെ തറച്ചേക്കുന്നുണ്ടു്. വെടി താഴെ വൈ" എന്നു് പറഞ്ഞു. ഈ വാക്കുകൾ കേട്ട് തന്റെ ബന്ധു വിനു് പ്രാണാപായം നേരിടുമോ എന്നുള്ള ഭയംകൊണ്ടു്: "മാർത്താണ്ഡപ്പിള്ള കേക്ക്. തമ്പി അങ്ങുന്ന് തരണതിൽ എരട്ടി ഞാൻ കെട്ടിത്തരാം, പയലെ കൊല ചെയ്യാതെ. എന്റെ ഉശിരെ എടുത്തോ വേണമെങ്കിലു്" എന്നു് കുറുപ്പ് അപേക്ഷിച്ചു.

രാമനാമഠം: "പയലെ വിടുകയോ? ചെമ്പകശ്ശേരിയിലെ വെള്ളമില്ലാത്ത നീരാഴിയിൽ കിടന്നു് അലന്നു് ചത്ത് നിങ്ങൾ രണ്ടും പുഴുക്കണം."

ഭ്രാന്തൻ ഈ വാക്കുകൾ കേട്ടപ്പോൾ അധികം പേടിക്കാനില്ലെന്നു് സൂചകമായി കുറു പ്പിന്റെ കൈ പിടിച്ചു് ഒന്നമർത്തീട്ടു് ഇങ്ങനെ പറഞ്ഞു: “പിച്ചയെ കൊണ്ണപോട്ടാൽ തിരുമുഖത്തെ ഏമാൻ കേക്കാതെണ്ണാ? ഏമാമ്മാരു കൊല്ലുവിൻ. പിച്ച ചത്താലും പേക്കൊഴ ലെ തറയിവയ്ക്കാതോം."

ഭ്രാന്തന്റെ ധൈര്യംകണ്ട് മാർത്താണ്ഡൻ പിള്ളയ്ക്കും രാമനാമഠത്തിനും ബഹുമതി യും സുന്ദരയ്യനു് സ്പർദ്ധയും അവനെ നിഗ്രഹിക്കണമെന്നു് അതിമോഹവും ഉണ്ടായി. എന്നാൽ, രാമനാമഠവും മാർത്താണ്ഡൻ പിള്ളയും അവനോടു് സമമായുള്ള വാക്കുകൾ ഉപയോഗിച്ചുതുടങ്ങി. ഇതുകണ്ട് സുന്ദരയ്യൻ അടങ്ങിക്കൊണ്ടു്. രാജ്യത്തിൻ്റെ തത്കാല സ്ഥിതിയിൽ കുറുപ്പിനെയും ഭ്രാന്തനെയും വിട്ടയയ്ക്കാൻ പാടില്ലെന്നും എട്ടുവീട്ടിൽ പിള്ള മാർ, തമ്പിമാർ, തിരുമുഖത്തു പിള്ള ഇവരുടെ വിധിപോലെ രണ്ടുപേരും ശിക്ഷ അനുഭ വിക്കേണ്ടിവരുമെന്നും അതുവരെ ആയുധംവച്ച് രണ്ടുപേരും ബന്ധനത്തിലിരിക്കണമെ ന്നും രാമനാമഠം പറഞ്ഞു. ചാന്നാൻ പത്മനാഭപുരത്തുനിന്നു് ചാടിപ്പോയതിനെയുംമറ്റും ഓർത്തു്. സുന്ദരയ്യൻ ഈ വാക്കുകൾ കേട്ടു് പല്ലുഞെരിച്ചു. രാമനാമഠത്തിന്റെ കരാറിൽ ആയുധംവയ്ക്കുക ഒഴികെ ശേഷം സമ്മതംതന്നെ അന്നു് മാങ്കോയിക്കൽ കുറുപ്പ് ചാന്നാന്റെ പ്രധിനിധിയായും തനിക്കുവേണ്ടിയും പറഞ്ഞതുകേട്ടു് മാർത്താണ്ഡൻ പിള്ളയോടും സുന്ദ രയ്യനോടും ആലോചിച്ചിട്ടു്. "എന്നാൽ അങ്ങനെതന്നെ" എന്നു് രാമനാമഠവും സമ്മതിച്ചു. കുറുപ്പിനെയും ഭ്രാന്തനെയും ആ രാത്രിതന്നെ ചെമ്പകശ്ശേരിയിലേക്ക് മാറ്റി. മേല്പറയ പ്പെട്ട ആലോചനയുടെയും ഇവരെ ചെമ്പകശ്ശേരിയിലേക്ക് കൊണ്ടുപോകുംവഴിക്കു് രാമ നാമഠം മുതല്പേർ കണ്ട ചില സംഗതികളുടെയും വിവരങ്ങൾ അടുത്ത അദ്ധ്യായത്തിൽ നിന്നു അറിയാവുന്നതാണു്.
26
ലേഖനങ്ങൾ
മാർത്താണ്ഡവർമ്മ
0.0
മാർത്താണ്ഡവർമ്മ, സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ്. രാമ വർമ്മ മഹാരാജാവിൻ്റെ പരിണാമദിശയിലെത്തിയ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ചരിത്രാത്മക കാല്പനികസാഹിത്യ ഇനത്തിലുള്ള നോവലായാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൊല്ലവർഷം 901 906 ((.ข. 1727 - 1732) അരങ്ങേറുന്ന നോവലിന്റെ ശീർഷകകഥാപാത്രത്തെ തിരുവിതാംകൂർ രാജസ്ഥാനഭ്രഷ്ട‌നാക്കുന്നതിനുവേണ്ടി പത്മനാഭൻതമ്പിയും എട്ടുവീട്ടിൽപിള്ളമാരും പദ്ധതികൾ ഒരുക്കുന്നതും, അവയിൽ നിന്ന് യുവരാജാവിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽ കുറുപ്പ് എന്നിവരുടെ പ്രവർത്തികളും അനുബന്ധ സംഭവങ്ങളോടെയുമാണ് കഥാഗതി നീങ്ങുന്നത്.
1

ഭാഗം -1

28 December 2023
0
0
0

"വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ! നല്ല മരതകക്കല്ലിനോടൊത്തൊരു കല്യാണരൂപൻ കുമാരൻ മനോഹരൻ"ഈ കഥയുടെ ആരംഭത്തിൽ പ്രസ്താവിക്കപ്പെടുന്ന സംഗതികൾ ഒരു വനപ്ര ദേശത്താണു് നടന്നതു്. വനപ്രദേശം

2

ഭാഗം -2

28 December 2023
0
0
0

“എത്രയും ശ്രീമാനിവൻ നാകേന്ദ്രസമനല്ലോ സുസ്ഥിരൻ പീനസ്കന്ധനാജാനുബാഹുയുഗൻ വിസ്തൃതവക്ഷഃസ്ഥലൻ വൃത്തോരുദ്വന്ദ്വധരൻ ശക്തിമാൻ ബ്രഹ്മക്ഷേത്രതേജസ്വി യുവാവേറ്റം."പത്മനാഭപുരം എന്ന നഗരം മുൻകാലങ്ങളിൽ തിരുവിതാംകോടു സ

3

ഭാഗം -3

28 December 2023
0
0
0

എന്നിനിക്കാണുന്നു ഞാൻ എൻ പ്രിയതമ!" “പീഡിക്കേണ്ടാ തനയേ സുനയേ"തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഭാഗങ്ങളിൽ അക്കാലങ്ങളിൽ നമ്പൂതിരിമാർ, പോറ്റിമാർ, തിരുമുല്പാടന്മാർ, അമ്പലവാ സികൾ, നായ

4

ഭാഗം -4

28 December 2023
0
0
0

ഉർവ്വീസരാചലം പെരുതേ പാരിൽ സർവ്വവിദിതം കേവലം"ചെമ്പകശ്ശേരി അറപ്പുരയ്ക്കുള്ളിൽ നിശ്ശബ്ദമായി കടന്നുചെന്ന ബ്രാഹ്മണൻ പാറു ക്കുട്ടിയുടേയും കാർത്ത്യായനിയമ്മയുടേയും ഭാവഭേദങ്ങൾ കണ്ടു് സ്വൽപ്പം വല്ലാതെ ആയെങ്കിലു

5

ഭാഗം -5

29 December 2023
0
0
0

“ഈശ്വരകാരുണ്യംകൊണ്ട നിഷധേശ്വര, നിന്നെ ഞാൻ കണ്ടേൻ." ചാരോട്ടു കൊട്ടാരത്തിൽനിന്നും രണ്ടുനാഴിക വടക്കായി മാങ്കോയിക്കൽ എന്നൊ രു ഗൃഹം കഴിഞ്ഞ ശതവർഷത്തിനൊടുവിൽ ഉണ്ടായിരുന്നു. ഈ ഭവനത്തി ലെ നായകൻ ആ കരയ്ക്കു

6

ഭാഗം -6

29 December 2023
0
0
0

കോപിതയമോപമദശാനനനിയോഗാൽ, ആസകലമാശരമഹാബലമസംഖ്യം നാലുപുറത്തും വലിയ ഗോപുരങ്ങളുടേ തിക്കി ഞെരിച്ചാശു പുറപ്പെട്ടു ഹരിരാമ."പത്മനാഭപുരത്ത് തെക്കേത്തെരുവിൽ ഒരു ദിവസം പുലർച്ച ആയപ്പോൾ ജന ബാഹുല്യം സാധാരണയിൽ അധികമായ

7

ഭാഗം -7

29 December 2023
0
0
0

അങ്ങോട്ട് പോകിലനലിങ്ങോട്ട് പോകിലനൽ എങ്ങോട്ട് പോവ- തിനിയെന്നു് അവനിപതി അന്നു് - അവശത കലർന്നു"മാർത്താണ്ഡവർമ്മ യുവരാജാവിനെ വൃക്ഷങ്ങളുടെ ഇടയിൽക്കൂടി കണ്ടപ്പോൾ മാ ആളിൻറെ യാഥാർത്ഥ്യത്തെ സംബന്ധിച്ചു കുറുപ്പി

8

ഭാഗം -8

29 December 2023
0
0
0

"നീതിനിഗമാഗസാഗരസാരവേദിയാകുന്ന ഭവാനിഹ ദുർവ്വിധം തുടരുന്നതാകിലോ ഗുണദോഷഭാഗകഥനേ മമ കാ മതി:"സുന്ദരം, ഒന്നു വീശു - ഉഷ്ണം അതികഠിനം. നല്ല രാത്രി. രാജാക്കന്മാർക്കു യാ ത്രയ്ക്ക് അതിവിശേഷമായ മുഹൂർത്തം. സ്വർഗ്ഗവാ

9

ഭാഗം -9

30 December 2023
0
0
0

ശൈശവം തുടങ്ങി ഞാനും ആശയേ ഉറച്ചു. കേശവൻ നാഥനെന്നല്ലോ കേവലം വാഴുന്നും എന്നെയഹോ ചേദിപനുതന്നെ നൽകീടുവാൻ ഇന്നു വഗ്മി നിശ്ചയിച്ചു കിന്നു കരവൈ ഞാൻ”യുവരാജാവും തമ്പിയും തിരുവനന്തപുരത്ത് എത്തി അവരവരുടെ മന്ദിരങ്

10

ഭാഗം -10

30 December 2023
0
0
0

"ശൃണു സുമുഖി! തവ ചരണനളിനദാസോഹം ശോഭനശീലേ, പ്രസീദ പ്രസീദ മേ."അന്നും സൂര്യാസ്തമനത്തോടുകൂടി ചെമ്പകശ്ശേരിയിൽ സുന്ദരയ്യന്റെ ഉദയം ഉണ്ടാ യി. ബ്രാഹ്മണനെ കണ്ടപ്പോൾ കാർത്ത്യായനിയമ്മയുടെ മുഖം 'മുഴുതിങ്കളുദ യേന കു

11

ഭാഗം -11

30 December 2023
0
0
0

"മാർത്താണ്ഡാലയ രാമനാമാ കുളത്തൂരും കഴക്കൂട്ടവും വെങ്ങാനുരഥ ചെമ്പഴന്തി കടമൺ പള്ളിച്ചലെന്നിങ്ങനെ ചൊൽപ്പൊങ്ങീടിന ദിക്കിലെട്ടു ഭവനം തന്ത്രത്യരാം പിള്ളമാ രൊപ്പം വിക്രമവാരികരാശികളഹോ! ചെമ്മേ വളർന്നീടിനാർ."തിര

12

ഭാഗം -12

30 December 2023
0
0
0

"നളിനവിശിഖവീരപ്രാഭവപ്രൗഢി തേടും കളലളിത വിലാസശ്രേണികൊണ്ടുഢമാനം നളിനമിഴി കവർന്നാൽ മാനസം മാനവാനാം- നളനഖിലവധൂനാം ചിത്തതാരെന്നപോലെ."സംഘം പിരിഞ്ഞു മറ്റുള്ളവർ പോയതിൻ്റെ ശേഷം കുടമൺ പിള്ളയും രാമനാ മഠവും ഒരുമിച

13

ഭാഗം -13

1 January 2024
0
0
0

"ദുഷ്ടരാം ദാനവന്മാരുടെ പിട്ടുകൾ ഒട്ടുമേ തട്ടുകില്ലെന്ന മട്ടാക്കി ഞാൻ ഒട്ടുമേ താമസം കൂടാതെ നിങ്ങടെ പുഷ്ടമോദത്തെ വരുത്തുന്നതുണ്ടല്ലോ."രാമവർമ്മ മഹാരാജാവിൻ്റെ ആലസ്യം വൈദ്യന്മാരുടെ പാടവങ്ങളെ ഭിന്നമാക്കി ദി

14

ഭാഗം -14

1 January 2024
0
0
0

നന്ദിച്ചുള്ളൊരു ചന്ദ്രികക്ക് സമമാക്കേളീവിലാസങ്ങളും ഇന്നാളല്ലയോ കണ്ട് ഞാൻ അതിനിടയെന്തായഹോ കാലവും."നമ്മുടെ കഥാനായിക ആകുന്ന പാറുക്കുട്ടിയുടെ അവസ്ഥ എന്താണെന്നു് അറിയു ന്നതിനു് വായനക്കാർക്ക് ആകാംക്ഷ ഉണ്ടായ

15

ഭാഗം -15

1 January 2024
0
0
0

ധന്യേ, മാനിനി,നീ മമ സദനേ താനേ വന്നതിനാൽ ശശിവദനേ, മന്യേ മാമതിധന്യം ഭുവനേ മദകളകളഹംസാഞ്ചിതേ ഗമനേ ചെസകശ്ശേരിയിൽ താമസിച്ച രാത്രിക്ക് അടുത്ത ദിവസം തമ്പിയുടെ സ്ഥി തി ആശ്ചര്യകരമായിട്ടുള്ളതായിരുന്നു

16

ഭാഗം -16

1 January 2024
0
0
0

"വിന്ധ്യനെ ഇളക്കുവൻ സിന്ധുക്കൾ കലക്കുവൻ ഹന്ത വിവിദൻ മനസി ചിന്തിതമിളക്കുമോ?"തിരുവനന്തപുരം പട്ടണത്തിൻ്റെ ദക്ഷിണ ഭാഗമാകുന്ന മണക്കാടെന്ന ദിക്കിൽ, മു കിലന്റെ ആക്രമണകാലത്ത് സുന്നത്തു ചെയ്തു മഹമ്മദീയരാക്കപ്പ

17

ഭാഗം -17

1 January 2024
0
0
0

വിരഹം മേ മർമ്മദാരണം, അതിലേറെ നല്ലു മാരണം, അതിദാരുണം കുടിലമതികളുടെ കുസൃതികൾ കളവാൻ നിടിലനയനനൊരു തടവിഹ നഹി നഹി."തമ്പിയുടെ നാലുകെട്ടിൽ നിന്നു് ചെമ്പകശ്ശേരിയിലേക്ക് പോന്നതിന്റെ ശേഷം തങ്കത്തിന്റേയും മറ്റും

18

ഭാഗം -18

3 January 2024
0
0
0

മറിവില്ല ഞാൻ പറയുന്നു-ബാണബദ്ധനാ- യനിരുദ്ധനങ്ങു വാഴുന്നു. ആർത്തനായിന്നു."മഹാരാജാവിന്റെ പുത്രനായ ശ്രീപത്മനാഭൻ തമ്പിയുടെ പാദപത്മപാംസുക്കൾ ചെ മ്പകശ്ശേരി ഗൃഹത്തെ പൂതമാക്കിച്ചെയ്ത ശുഭരാത്രിയപ്പോലുള്ള മറ്റൊര

19

ഭാഗം -19

3 January 2024
0
0
0

"ദന്തിഗാമിനി തൻ്റെ വൈഭവം ചിത്രം ചിത്രം."യുവരാജാവു് വേഷപ്രച്ഛന്നനായി വടവൃക്ഷത്തിൻ്റെ ചുവട്ടിൽ എത്തിയപ്പോൾ സുഭദ്ര രാമനാമഠത്തിൽ പിള്ളയോട്ട് സംസാരിച്ചുകൊണ്ടിരിക്ക ആയിരുന്നു. സുഭദ്ര യുടെ മുറിക്കു് തെക്കോട്

20

ഭാഗം -20

3 January 2024
0
0
0

"വ്യഥയുമവനകുതളിരിലില്ലയെന്നാകിലും ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവൻ, നിശിചരരെടുത്തു കൊണ്ടാർത്തുപോകും വിധൗ നിശ്ചലനായ്ക്കിടന്നാൻ കാര്യഗൗരവാൽ."ഇതിനിടയിൽ ചെമ്പകശ്ശേരി ഗൃഹത്തിൽ ചെന്നു് ഗൂഢമായി വേണ്ട അന്വേഷണ ஐ ങ

21

ഭാഗം -21

3 January 2024
0
0
0

"രാജീവനേത്രനെച്ചിന്തിച്ചു ചിന്തിച്ചു രാജാ ദശരഥൻ പുക്കു സുരാലയം."അടുത്ത പ്രഭാതമായി. രാവണൻ ലങ്കാധിപനായിരുന്ന കാലങ്ങളിൽ ഉത്തരായ നത്തിൽനിന്നു് പകർച്ച കൂടാതെ ഗതിചെയ്തുകൊണ്ടിരുന്ന മഹാഭീരു, തമ്പി മാരുടെ ജയകാ

22

ഭാഗം -22

4 January 2024
1
0
0

"വേദാന്തവേദ്യനഥ വാദം തുടർന്നളവു മോദം കലർന്നു യദുവ്വനം- തദനു ബലദേവേ മൃദുലതരഭാവേ-ശമിതരുഷി സുജനപുഷി ജിതവിദുഷി സിതവപുഷി സകലബലചയമപി സുശാന്തം."ഇരുപത്തി ഒന്നാം അദ്ധ്യായത്തിൽ വിവരിച്ച ലഹളകൾ നടക്കുന്നതിനിടയിൽ

23

ഭാഗം -23

4 January 2024
0
0
0

"കാണാമിപ്പോളെനിക്കെൻ നിഷധനരപതിം പേർത്തുമെന്നോർത്തുനോക്കി ക്കാണുന്നേരത്തു കണ്ടാളതിവികൃതവപൂർ ദ്ധാരിണം നീചമേകം."രാമവർമ്മരാജാവിൻറെ സംസ്കാരാദിക്രിയകൾ കഴിഞ്ഞതിൻ ശേഷം മാർത്താ ണ്ഡവർമ്മ യുവരാജാവിനു് രാജ്യസംബന്

24

ഭാഗം -24

4 January 2024
0
0
0

പുത്രിക്കുള്ളൊരു സദ്‌ഗുണങ്ങളഖിലം കേ- ട്ടിട്ടു സന്തുഷ്ടനായ് ഗാത്രം ഞെട്ടിവിറച്ചു മുങ്ങിയധികം പൊങ്ങുന്ന ബാഷ്പത്തിലും."പപ്പൂ നീ ഇവിടെ നിൽക്കണം. തങ്കം ഭ്രാന്തനേയും മറ്റും ഇന്നു് വിടും. വിടുകയാണെ ങ്കിൽ അവര

25

ഭാഗം -25

4 January 2024
0
0
0

"തെളിഞ്ഞു തദാനീം മനോവല്ലഭം സാ ഗളൽബാഷ്പധാരാ പുണർന്നാൾ നതാംഗീ കളഞ്ഞു വിഷാദാനിമൗ ഹന്ത താനേ പൊങ്ങുന്ന ബാഷ്പത്തിലും."യുവരാജാവിനെ അദ്ദേഹത്തിൻ്റെ കൊട്ടാരത്തിലും അടുത്തുള്ള ഭവനം, ക്ഷേത്രം മുത ലായതുകളിലും കാണാ

26

ഭാഗം -26

4 January 2024
0
0
0

"ഒക്കവേ പറവതിനൊട്ടുമേ കാലം പോരാ സൽക്കഥയല്ലോയെന്നാലൊട്ടൊടു പറഞ്ഞിടാം.”എട്ടുവീട്ടിൽ പിള്ളമാരുടെയും മറ്റും ബന്ധനത്തോടുകൂടി നാട്ടിൽ സമാധാനം പര ക്കുകയും, യുവരാജാവിൻ്റെ പേരിൽ ഉണ്ടായിരുന്ന ദുഷ്കീർത്തികൾ നീങ്

---

ഒരു പുസ്തകം വായിക്കുക