shabd-logo

രണ്ട്

21 September 2023

3 കണ്ടു 3
റേഡിയോഗ്രാമിന്റെ വയറ് എലി മുറിച്ചതു കണ്ടില്ലേ? വീടിനകം മുഴുവനും ചീവീടും എറുമ്പും പാറ്റകളും വണ്ടുകളും. അപ്പോഴാണ് ഒരു ജന്തുപൂജ 'ഞാൻ ഒരു ജന്തുവിനേയും പൂജിക്കുന്നില്ല.'

ഒരു

വിശ്വസിക്കുന്നു. ഭൂഗോളത്തിൽ നിവസിക്കുന്ന മനുഷ്യരുടെ വിശ്വാസങ്ങൾ പലതല്ലേ. ചിലർ ഏക ദൈവത്തിൽ വിശ്വസിക്കുന്നു. ചിലർ ബഹുദൈവത്തിലും. ചിലർ ഒരു ദൈവത്തിലും

മനുഷ്യവർഗ്ഗത്തിൽ മൃഗങ്ങളെയും വിഭാഗം പക്ഷികളെയും പൂജിക്കുന്നുണ്ട്. പാമ്പുകളെ പൂജിക്കുന്നുണ്ട്. പാമ്പുകൾക്കും ദിവ്യത്വം നൽകി ആരാധിച്ചുവരുന്നു. പാമ്പിന്റെ പുറത്താണത്രേ ദൈവം കിടക്കുന്നത്. അതു കടലിലാണ്. ദൈവത്തിന്റെ കഴുത്തിൽ വേറൊരു ചുറ്റിക്കിടക്കുന്നു. എലി ഒരു ദൈവത്തിന്റെ ഇഷ്ട വാഹനമാണ്. മത്സ്യം, ചീങ്കണ്ണി, മലമ്പാമ്പ്, കടുവ മുതലായവയ ആരാധിക്കുന്ന മനുഷ്യവർഗ്ഗമുണ്ട് ചിലർ അവരുടെ ഭൂഗോളത്തെ ദേവന്മാരാണ്. ദേവതയായി കല്പിക്കുന്നു. അഭിപ്രായത്തിൽ സൂര്യനും ചന്ദ്രനും ഭൂമി പരന്നതായി ചിലർ വിശ്വസിക്കുന്നില്ല. എന്നിട്ടു വഴക്കാണ്. കൊലപതകം നടക്കുന്നു. പൊരിഞ്ഞ യുദ്ധങ്ങളും. ഭൂമി ഒരു ഗോളമാണെന്നാണ് വിശ്വാസം. വിശ്വാസമൊന്നും കാര്യമാക്കാത്തവരുമുണ്ട്. ഗോളമായ ഭൂമി ആലംബമില്ലാതെ അന്തരീക്ഷത്തിൽ നിന്നു കറങ്ങുന്നു. ക അധികം അകലെ അന്തരീക്ഷത്തിൽ സദാ കത്തിജ്ജ്വലിച്ചുകൊണ്ടു നിൽക്കുന്ന സൂര്യന്റെ ഭാഗത്തുവരുമ്പോൾ ഭൂമിയിൽ പകൽ, മറുവശത്ത് രാത്രി. ഇരുൾ അനാദിയായ അന്ധകാരം.........കാലത്തിന്റെ അന്തമില്ലാത്ത പോക്കിൽ ഒരു നാൾ സൂര്യൻ എന്നന്നേയ്ക്കുമായി അണഞ്ഞുപോകും. അതിനു മുമ്പുതന്നെ ഭൂഗോളം മരിച്ചിട്ടുണ്ടാവും. ചരാചരങ്ങൾ അഖിലവും നശിച്ചിരിക്കും. ഗോളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തകർന്നിട്ടുണ്ടാവും. പൊടിയായി. പണ്ടെ കോസ്മിക് ഡസ്റ്റ്. പിന്നെ അനന്തമായ ഇരുൾ. ഇരുട്ടിനെ ആയിരിക്കാം ദൈവംതമ്പുരാൻ ആദ്യം സൃഷ്ടിച്ചത്. രണ്ടാമതായി വെളിച്ചത്തെ വെളിച്ചവുമാണല്ലോ കാര്യമായ സംഗതി. ജീവികളെല്ലാം ചൂടിന്റെയും വെളിച്ചത്തിന്റെയും സന്തതികളാണ്. ചിതലും എട്ടുകാലിയും മരങ്ങളും പക്ഷിമൃഗാദികളും ജീവികളും എറുമ്പും മനുഷ്യരുമെല്ലാം.

ഭാര്യ പറഞ്ഞു:

'വരിക്കപ്ലാവിൽ ചക്ക പഴുത്ത് അണ്ണാനും കാക്കയും തിന്നുന്നു. പേരയ്ക്ക, സപ്പോട്ട, ആറ്റച്ചക്ക, മാൻ കൊണ്ടുപോകുന്നു.

എല്ലാം പക്ഷികളും വാവലും

'അതാണല്ലോ രസം. ഒരു താങ്ങുമില്ലാതെ കോടാനുകോടി ഗോളങ്ങളെ നിലനിർത്തിയിരിക്കുന്ന ദൈവം തമ്പുരാൻ ഭൂമിയിൽ ജീവികൾക്കായി എന്തെല്ലാം സൃഷ്ടിച്ചിരിക്കുന്നു! പഴങ്ങൾ, കിഴങ്ങുകൾ, ധാന്യങ്ങൾ, പുല്ല്, പുഷ്പങ്ങൾ, വെള്ളം, വായു പിന്നെ ചൂടും വെളിച്ചവും. ഭൂമിയിലെ ഉല്പന്നങ്ങളുടെയെല്ലാം അവകാശികളാണ് ജന്തുക്കളും മൃഗങ്ങളും പക്ഷികളും കൃമികീടങ്ങളും വൃക്ഷങ്ങളും ചെടികളും മറ്റും. ഈ പരമാർത്ഥം എപ്പോഴും ഓർക്കുന്നത് നല്ലതാണെന്നു തോന്നുന്നില്ലേ?'

ഭാര്യ ചോദിച്ചു:

'ഒരു കാര്യം പറഞ്ഞാൽ മുഷിയുമോ?'

ലവലേശം മുഷിയില്ല. കാച്ച് '

'എന്നാലേ ഭവാനെപ്പോലുള്ളവർ കല്യാണം കഴിച്ച് വീടും കുടിയും ഭാര്യയും മക്കളുമായി കഴിയാതെ കാട്ടിൽ വല്ല ഗുഹയിലും തുണിയൊന്നുമില്ലാതെ അനങ്ങാതിരുന്ന് തപസ്സുചെയ്യുകയായിരുന്നു നല്ലത്

'തിന്നാനും കുടിക്കാനും പുറം മാന്തിത്തരാനും

നീയുണ്ടെങ്കിൽ ഏതു ഗുഹയിലും ഞാൻ താമസിച്ച്

ഘോരഘോരം തപസ്സുചെയ്യാം!!

'എന്നാൽ നമുക്ക് നമ്മുടെ വീടായ ഈ

അരണയും

ഗുഹയിൽ കടക്കുന്നത്

ഗുഹമതി. പക്ഷേ, പാമ്പും പഴുതാരയും തേളും എനിക്കിഷ്ടമല്ല! അതിനെയൊക്കെ അടിച്ചു

കൊല്ലണം.

'നിന്റെ അഭിപ്രയത്തോട് യോജിക്കുന്നവരുടെ പ്രവർത്തനങ്ങൾ ഞാൻ കാണുന്നുണ്ട്. ഒരഞ്ഞൂറു കൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സർവ്വ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയും എല്ലാം മനുഷ്യർ കൊന്നൊടുക്കും. മനുഷ്യൻ മാത്രം ഭൂമിയിൽ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും.'

'അതു സാരമില്ല. അന്നല്ലേ? ഒന്നെണീറ്റുവന്ന് ആ പഴുത്ത ചക്ക, ഏണി വച്ചുകയറി ഇങ്ങിട്ടുതാ. ഞാനും എന്റെ മക്കളും പശുക്കളും തിന്നട്ടെ.പക്ഷികളേ, അണ്ണാനേ, ക്ഷമിക്കുക. എന്നു പറഞ്ഞിട്ടു ചക്കയിട്ടു. ഭാര്യയും മക്കളും ഭർത്താവും കുശാലായി തിന്നു. പശുക്കളും. തേൻ പോലുള്ള പഴം. ദൈവംതമ്പുരാനു സ്തുതി!'

ഭാര്യ പറഞ്ഞു:

"ചുമ്മാ ഇരുന്നു കൊതുകിനെയും തേളുകളെയും പാമ്പുകളെയും മറ്റും പറ്റിചിന്തിക്കാതെ നമ്മുടെ വീടും ശരിനോക്കണം. പക്ഷികളുടെയും കൊതുകിന്റെയും മുർഖൻ പാമ്പിന്റെയുമൊക്കെ കാര്യം ദൈവം നോക്കിക്കൊള്ളും. ഒരു കാര്യം അറിഞ്ഞോ? വീടിനു പുറത്ത് ചുമരിനോടുചേർന്ന് ചാനലുറുമ്പുകൾ കുഴിച്ചു. കുഴിച്ചു പാർത്തു തുടങ്ങിയപ്പോൾ ഞാൻ തീവച്ചു നശിപ്പിക്കാൻ തുടങ്ങിയില്ലേ? അപ്പോൾ എന്നെ വിലക്കി. ആ ഉറുമ്പുകളെല്ലാം ഇപ്പോൾ വീട്ടിനുള്ളിലാണു താമസം. വീടിന്റെ മോന്തായം മുഴുവനും ചിതലു തിന്നു തീർത്തു. ഉറുമ്പിനെയും ചിതലിനെയും കൊല്ലണം. 'ഹിംസ എനിക്കു വയ്യ.

'നമ്മെ ഉപദ്രവിക്കുന്നവരെ

നമ്മളും

ഉപദ്രവിക്കണം.

വേണ്ട.

ദൈവംതമ്പുരാൻ എന്ന പറയും? സ്നേഹത്തോടെ പെരുമാറുക. എനിക്ക പ്രപഞ്ചങ്ങളെയെല്ലാം സ്നേഹത്തോടെ ആലിംഗനം ചെയ്യാൻ തോന്നുന്നുണ്ട്.

'ഞാനും മക്കളുമാണ്

വിചാരിച്ചാൽ മതി. മുഷിയരുത്.'

"അത്ര ചെറുതാവാൻ വയ്യ

എന്നാലേ, അങ്ങു വലുതായിക്കോ വല്യ

മുട്ടൻ ഭാര്യ കെറുവിച്ചു. അന്നു രാത്രി ഒരു സംഭവമുണ്ടായി. ച്ചിരിപ്പിടിയോളം ഭയങ്കരം. വീടികയറി ആക്രമിക്കുന്ന മട്ടാണ്. ഇത് എവിടത്തെ

ന്യായം?

രാത്രി ഊണെല്ലാം കഴിഞ്ഞ് സംതൃപ്തിയോടെ കിടന്നു. നല്ല ഉഷ്ണകാലം. ഫാൻ ഓൺ ചെയ്ത് ഒരു ചെറിയ ഇലക്ട്രിക്ക് വിളക്കിന്റെ പ്രകാശത്തിൽ കിടക്കട്ടിൽ കിടന്നു വായിക്കുകയായിരുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന മഹാപ്രപഞ്ചങ്ങൾ. വായിച്ചുകൊണ്ടു കിടക്കുമ്പോൾ അനേകം പൂച്ചികൾ വണ്ട്, പാറ്റ, ചീവീട്, മിന്നാമിനുങ്ങ് എല്ലാവരും ഈ വീട്ടിൽ താമസിക്കുന്നവരാണോ? ദൈവംതമ്പുരാനേ 
ജനാല വഴി കടന്നതായിരിക്കും. ഇഷ്ടം പോലെ കൊതുകുകളുമുണ്ട്. മൂട്ട സ്ഥിരമായുണ്ട്. ഒരു കൊതുക് കൈത്തണ്ടിൽ വന്നിരുന്ന് കുടിക്കുന്നു. കുടിക്കട്ടെ! മനുഷ്യരുടെയും മൃഗങ്ങളുടെയും ജന്തുക്കളുടെയും ചോരകുടിച്ചു. ജീവിക്കുവാനായി ദൈവംതമ്പുരാൻ കൊതുകുകളെയും സൃഷ്ടിച്ചു. മുട്ടകളെയും. നിർബാധം കുടിക്കട്ടെ. ഒരു ലേശം വേദനയോ, അസുഖമോ ഒക്കെ ഉണ്ട്. അടിച്ചു കൊല്ലാനുള്ള വ്യഗ്രത. കൊല്ല്. തൃപ്തിയോവോളം കുടിക്കട്ടെ. മരിച്ചു പോകുന്ന മനുഷ്യനാണല്ലോ. പുരാതനമായ ഈ വീട്. ഇതാരുണ്ടാക്കി ? ഇവിടെ എത്രപേർ മരിച്ചിട്ടുണ്ട്?

നോക്കുമ്പോൾ ഭാര്യയും മക്കളും വിയർത്തു കുളിക്കുന്നു. അവർക്കും ലേശം കാറ്റു കൊടുക്കണം. ചോര കുടിച്ചു വീർത്ത് കൊതുക് ചെമപ്പനായി പറന്നു പോയി. കടിച്ച ഭാഗത്ത് ലേശം ചൊറിച്ചില്. കിടക്കുന്നത് ഉയർന്ന തിണ്ണയിലാണ്.

നടവാതില്ക്കൽ നാലഞ്ചടി വീതിയിൽ താഴ്ന്ന സ്ഥലം. അപ്പറത്തും ഇപ്പുറത്തും ഭിത്തികളോടുചേർന്ന് ഈ തിണ്ണകൾ പണ്ടാരോ പ്രപഞ്ചങ്ങളുടെ

ഉയർന്ന

ഈശ്വരപ്രാർത്ഥനയ്ക്കുവേണ്ടി

നിർമ്മിച്ചതാണ്. പ്രാർത്ഥന സ്രഷ്ടാവേ, രക്ഷിക്കണേ!

ഭാര്യയ്ക്കും മക്കൾക്കും ലേശം തണുത്ത കാറ്റു കൊടുക്കണം. താഴെ ഒരു കയറ്റുപായ ഇട്ടിട്ടുണ്ട്. അതു കുടഞ്ഞിട്ടു വളരെക്കാലമായി.

കയറ്റുപായയിലേയ്ക്ക് കിടക്ക് ഇട്ടു. വിളക്ക് അരുകിൽ വച്ച് ഫാൻ നീക്കി കാറ്റുകിട്ടുന്നുണ്ട്. എല്ലാവർക്കും കറങ്ങുന്ന ശബ്ദം മാത്രമേയുള്ളൂ. കോഴികളെ പിടിക്കാൻ കുറുക്കന്മാർ വരുന്നുണ്ടോ? മരപ്പട്ടി എന്ന പനമെരുവും വരും. നായ കുരയ്ക്കുന്നില്ല. കുറെ സമയം ശ്രദ്ധിച്ചു. ഒന്നുമില്ല. പരിപൂർണ്ണ നിശബ്ദത. മനുഷ്യർ ഉറങ്ങുന്നു. ദൈവം തമ്പുരാനേ, ഒരു ചെറിയ മരണമാണല്ലോ ഉറക്കം! എത്രയോ മരണങ്ങൾ. ജീവിതം തിന്നും കുടിച്ചും രമിച്ചും വഴക്കിട്ടും അങ്ങനെ അനന്തമായി പോകുന്നു. മനസ്സു ചുമ്മാ, വെറും ചുമ്മാ ചന്ദ്രന്റെ ഉപരിതലത്തിൽ എത്തി. കുണ്ടും കുഴികളും കുന്നുകളും. പാഴ് സ്ഥലങ്ങൾ. വൃക്ഷങ്ങളില്ല. പക്ഷിമൃഗാദികളില്ല. നിശ്ശബ്ദത നിറഞ്ഞ മഹാശൂന്യത. എങ്ങും കറുത്ത ആകാശം. മിന്നിത്തെളിയുന്ന നക്ഷത്രകോടികൾ. ചന്ദ്രഗോളത്തെ ദൈവംതമ്പുരാൻ എന്തിനു സൃഷ്ടിച്ചു?അല്ലെങ്കിൽ ഈ പ്രപഞ്ചങ്ങളെത്തന്നെ എന്തിന്? പെട്ടെന്ന് ഒരീച്ച പുസ്തകത്തിന്റെ താളിൽ വന്നിരുന്നു. കടുകുമണി. നീലച്ചിറകുകൾ. എത്ര സുന്ദരമായി സൃഷ്ടിച്ചിരിക്കുന്നു. ദൈവം തമ്പുരാന്റെ സൃഷ്ടികളായ സൃഷ്ടികളോരോന്നും പരിപൂർണ്ണ കലാസൃഷ്ടികളാണ്. ഫാൻ മനുഷ്യന്റെ കലാസൃഷ്ടി. വലിയ അനുഗ്രഹമാണെന്നു പറയാം. ഇലക്ട്രിക് വിളക്കുകളും അതുപോലെ തന്നെ. റേഡിയോയും ഉച്ചഭാഷിണിയും രണ്ടും പലപ്പോഴും ഒരനുഗ്രഹമല്ല. ടെലിവിഷനോ? മനുഷ്യ സൃഷ്ടിയാണല്ലോ. ഗുണവും ദോഷവും. എന്തൊരു നിശ്ശബ്ദത. കുറുക്കന്മാരുടെ ഓരി കേൾക്കുന്നില്ല. നിശ്ശബ്ദതയിൽ സംഗീതമുണ്ട്. വിളക്കണച്ചു. ആദിമമായ ഇരുട്ട്. ക്രമേണ ഉറങ്ങി. പെട്ടെന്നൊരു വേദന! സൂചി തീയിൽ പഴുപ്പിച്ച് കുത്തിക്കയറ്റുന്നതു പോലെ. കൈത്തണ്ടയിൽ മാംസളമായ ഭാഗത്ത് തൊലി ഉരിഞ്ഞ പച്ചമാംസത്തിൽ തണുത്ത കാറ്റു കൊള്ളുന്നതുപോലെ. പുകച്ചിൽ നീറ്റൽ. കണ്ണുകൾ തുറന്നു. ഇരുട്ടിൽ തപ്പി ലൈറ്റിട്ട് ഭാര്യയെ വിളിച്ചു. ഭാര്യ ഉണർന്നു.

'കൈത്തണ്ടയിൽ എന്തോ വേദനപോലെ.

ഭാര്യ നോക്കി.

'എന്തോ കുത്തിയതാണ്. സൂചി കയറ്റിയ മാതിരി ചുവന്ന രണ്ടു പാടുകളുണ്ട്. എണീറ്റേ. എണീറ്റ് ഭാര്യ തലയിണയും കിടക്കയും പൊക്കിനോക്കി. കയറ്റുപായയുടെ തുമ്പും. 'ദൈവമേ, ഒരു വലിയ പഴുതാര

ഭാര്യ ഒന്നും പറയാതെ ഒരു ഷൂസെടുത്ത് പഴുതാരയുടെ തല നിർദ്ദയം അരച്ചു. അതുകിടന്നു പുളയുന്നു. ഷൂസുകൊണ്ട് സമൂലം അടിച്ചു ചതച്ച് അരച്ചു. എന്നിട്ട് പുറത്തെ ലൈറ്റിട്ട് വാതിൽ തുറന്ന് പഴുതാരയുടെ ശവം ഒരു കടലാസിൽ ചിക്കിയിട്ടു പുറത്തു കളഞ്ഞു. എന്നിട്ട് പറഞ്ഞു:

'വിഷമുണ്ട്. കടുകടുത്തു നീറും. ഒരു മരുന്നു ചെയ്യാം. ഒരു ദിവ്യൻ പറഞ്ഞുതന്നിട്ടുണ്ട്. പാമ്പ്, പഴുതാര, എന്നിവയുടെ വിഷത്തിന് ആടലോടകം ചെറുതിന്റെയോ വലുതിന്റെയോ രണ്ടിലയും കൂമ്പുമായി തളിര് മൂന്നെണ്ണം നുള്ളിയെടുത്ത് ഇലകൾ വിടർത്തി ഒരോ കല്ല് ഉപ്പുവെച്ച് ചവച്ചിറക്കണം. വരൂ നമുക്കുപോയി നുള്ളിയെടുക്കാം. ടോർച്ച് എടുത്തോ.

ആടലോടകത്തിന്റെ തളിര് നുള്ളിയെടുത്ത് ഉപ്പുകല്ലും കൂട്ടി ചവച്ചിറക്കി. ലേശം വെള്ളം കുടിച്ചു. പിറ്റേ ദിവസം വേദന ദൈവംതമ്പുരാന് , സ്തുതി ശമിച്ചു. മരുന്നിന്

കാലത്ത ഭാര്യ

വിളിച്ച് ഘോരഘോരമായ ഒരത്യാഹിതം കാണിച്ചു. പത്തു മുപ്പതു കരിക്കുകൾ വീണുകിടക്കുന്നു. നീളത്തിൽ തുരന്നിട്ടുണ്ട്.

'എലി കുത്തിയിട്ടതായിരിക്കും. വാങ്ങിച്ചുകൊണ്ടുവരണം. ചോറിലോ പഴത്തിലോ

എലിവിഷം

വിഷംവച്ചു കുറെ എലികളെ കൊല്ലാം. ശരിയാണോ? എലികളെ ദൈവം തമ്പുരാൻ സൃഷ്ടിച്ചതാണ് മനുഷ്യരെപ്പോലെതന്നെ. ഭൂമിയിലെ ഉല്പന്നങ്ങൾക്ക് എലികൾക്കും ഉണ്ടല്ലോ അവകാശം.

പിറ്റേ ദിവസവും ഘോരഘോരമായിത്തന്നെ കരിക്കുകൾ വീണു.

എലിവിഷത്തിന്റെ കാര്യം ഓർമ്മിപ്പിച്ചിട്ട്

ഭാര്യ വീടാകെ തൂത്തടിച്ചുവാരി വൃത്തിയാക്കിയിട്ടു പറഞ്ഞു

'ഇരുനൂറ്' എട്ടുകാലി, അൻപതു പാറ്റ, മുപ്പതു ചീവീട്, അഞ്ചു തേൾ, നാലു പഴുതാര, ഏഴു വണ്ട്, രണ്ടായിരം എറുമ്പുകൾ, ഒരഞ്ഞൂറ് ചിതലുകൾ.....

'അതിനെയൊക്കെ കശ്മ

നീ

'കൊന്നു'

'ഭൂമിയുടെ അവകാശികൾ

*(0) 663) 46......!

ദിവ്യമായ വേദന മറന്നോ?

കുത്തിയ

'ഓർമ്മയിലുണ്ട്.'

'എന്നാൽ, വളരെ വളരെ അത്യാവശ്യമായി ത്തന്നെ എലിവിഷം വേണം!

കൊടുംകൊലപതകത്തിന് കൂട്ടുനിൽക്കണം! സഹായിക്കണം. ഒന്നും പറഞ്ഞില്ല.

ഭാര്യ ചോദിച്ചു:

'ദിവസത്തിൽ മുപ്പതു കരിക്കുവച്ച് മാസത്തിൽ

എത്ര കരിക്ക്?

'പത്തു തൊള്ളായിരം വരും.
'അത്രയും തിരിഞ്ഞോ? തൊള്ളായിരം തേങ്ങ! നമുക്ക് ആഹാരം കഴിക്കാനുള്ള കാശ് ...... വീടിന്റെ മേൽക്കൂര മുഴുവനും ചിത്തിന്നു നശിപ്പിക്കുകയാണെന്നറിയാമല്ലോ? ഓടിറക്കി പട്ടിക തറച്ച് ഓടിടണ്ടേ? തേങ്ങ വിറ്റ്, അതു ചെയ്യിക്കാമെന്നല്ലേ പറഞ്ഞിരുന്നത്? ഈ പോക്കിന് വിൽക്കാൻ തേങ്ങ ഉണ്ടാകുകയില്ലേ! തന്നെയുമല്ല നമ്മൾ പട്ടിണി കിടക്കേണ്ടി വരും. ഒന്നടങ്കം മരിക്കും! ചിന്തിക്കുന്നുണ്ടോ? ഒന്നുകിൽ എലികൾ ജീവിക്കണം. അല്ലെങ്കിൽ നമ്മൾ. ഒന്നാലോചിച്ചുനോക്കൂ!

ദൈവം തമ്പുരാനേ, മനുഷ്യനു

ജീവിക്കാൻ വേണ്ടി എലികളെ നശിപ്പിക്കണമല്ലോ? മറ്റൊന്നിനെ ജീവിക്കാൻ ഒരുപാടു

നശിപ്പിക്കാതെ മനുഷ്യനു

വഴിയുമുണ്ടോ? ദൈവം തമ്പുരാൻ

ന്യായമാണോ? പുതുപുത്തനായ തത്ത്വശാസ്ത്രം

രോഗാണുക്കളേയും സൃഷ്ടിച്ചിട്ടുണ്ട്. മരുന്നുകൾ മുഖേന അതിനെയൊക്കെ കൊന്നൊടുക്കുന്നു. വേണ്ടിയിരിക്കുന്നു...... ഹിംസ കൂടാതെ ജീവിക്കാൻ ഒക്കുമോ? പാമ്പ് തവളയെ വിഴുങ്ങിക്കാന്നു തിന്നുന്നു. എലികളെ വിഴുങ്ങുന്നു. ചെറിയ മത്സ്യങ്ങളെ വലിയ മത്സ്യങ്ങൾ വെട്ടിവിഴുങ്ങുന്നു. കുറുക്കൻ, മരപ്പട്ടി മുതൽപേർ കോഴിയെ കൊന്നുതിന്നുന്നു. സിംഹം മാനിനെ തിന്നുന്നു. പശുവിനെ തിന്നുന്നു. മനുഷ്യൻ പക്ഷിമൃഗാദികളെ തിന്നുന്നു. നോക്കുമ്പോൾ ജീവിതപ്രശ്നം മത്സ്യത്തെയും. കുഴഞ്ഞതാണ്. മനുഷ്യരുടെ ചോരകുടിച്ചു തലയിൽ മുടികളുടെ ഇടയിൽ പേൻ വളരുന്നു. വായിലും വയറ്റിലും കൃമികളും. മനുഷ്യ ശരീരത്തിലും അണുക്കളായ കൃമികൾ ജീവിക്കുന്നു. ഒന്നു മറ്റൊന്നിനെ നശിപ്പിച്ചു. ജീവിക്കുന്നു. അരുമയോടെ വളർത്തുന്ന റോസ് ചെടികൾ. അതിന്റെ ഇല, പൂവ് എന്നിവയെ പൂച്ചികൾ നശിപ്പിക്കുന്നു. ഭൂമിയിലെ ജീവിതം പൊതുവെ നോക്കുമ്പോൾ വലിയ സ്റ്റൈൽ കാണുന്നില്ല. ലവലേശം എത്തും പിടിയും കിട്ടുന്നില്ല. വ്യക്തമായ വിശ്വാസപ്രമാണം. ദൈവമേ! പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളുടെ എല്ലാം സ്രഷ്ടാവേ... ഒന്നും അറിഞ്ഞുകൂടാ. കാണിച്ചുതരേണമേ! നേരായ മാർഗ്ഗം 
എണ്ണീറ്റൊന്നു വരോ

'എന്തിനാണ്?'

പണം

വേണം.

ഞാനും ഒരു കൂട്ടുകാരിയും

പോകുന്നുണ്ട്.

എലിവിഷം വാങ്ങാം.

ബസാറിൽ

'എന്റെ പക്കൽ പണമൊന്നുമില്ല. നമ്മൾ

തേങ്ങ പതിവായി കൊടുക്കുന്ന ആളോട്.......

'ഞാൻ കുറെ പണം കടമായി വാങ്ങാം.

സന്തോഷം.

എലികളായ എലികളേ,

മാപ്പാക്കുക. എലികളെ സൃഷ്ടിച്ച ദൈവമേ, ഞങ്ങൾക്ക് പൊറുത്തുതരിക. എലികളെ ചതിച്ചു കൊല്ലാൻ തുടങ്ങുന്നു. മാസത്തിൽ തൊള്ളായിരം തേങ്ങയാണ് പ്രശ്നം. ഞങ്ങളുടെ ജീവിതത്തിന്റെ അനുസ്യൂതമായ നിലനില്പ്. ക്ഷമിക്കുക. ക്ഷമിക്കുക.

ഭാര്യ പോയി രണ്ടു മണിക്കൂർ കഴിഞ്ഞ് മറ്റു സാധനങ്ങളും വലിയ ടിൻ നിറയെ എലിവിഷവുമായി വന്നു ചിരിച്ചുകൊണ്ടു പറഞ്ഞു

'പുതുമ കേൾക്കണോ?

തേങ്ങാക്കാരനെ

കണ്ടു. കുറെ പണം കടം വാങ്ങി. തേങ്ങായ നല്ല വിലയുണ്ട്. ഇനിയും കൂടും.

'തേങ്ങയ്ക്ക് വില കൂടുന്നതാണോ പുതുമ?'

'അതല്ല. കൂട്ടുകാരിയും ഞാനും കൂടി ഒരുപാടു കടകളിൽ എലിവിഷം ചോദിച്ചു. കടക്കാർ ചിരിച്ചു. ഞങ്ങൾക്കൊന്നും മനസ്സിലായില്ല. ഒടുവിൽ ഒരു കടക്കാരൻ പറഞ്ഞു എലിവിഷം വിൽക്കാൻ ഗവൺമെന്റിന്റെ അനുവാദമില്ല. വേണമെങ്കിൽ ഗവൺമെന്റ് ആഫീസിൽ അപേക്ഷ കൊടുക്കണം. എന്നാലും കിട്ടാൻ വിഷമമാണ്. എന്താണ് കാരണമെന്നറിയാമോ? അതാണ് പുതുമ. മനുഷ്യർ എലിവിഷം കഴിച്ച് അത്മഹത്യ ചെയ്യുന്നു. അതുകൊണ്ട് ഗവൺമെന്റ് എലിവിഷം

കൊടുക്കുന്നില്ല.

'മരമണ്ടുസ് ഗവൺമെന്റ് ! റെയിൽപ്പാളങ്ങളും മരങ്ങളും ജലാശയങ്ങളും കഠാരിയും പേനാക്കത്തിയും ഒതളങ്ങാപ്പരിപ്പും ... അതിരിക്കട്ടെ. പിന്നെ എങ്ങനെ ഈ എലിവിഷം കിട്ട? ഒരു ലക്ഷം മനുഷ്യർക്ക് ആത്മഹത്യ വിഷമുണ്ടല്ലോ?' ചെയ്യാനുള്ള

'കൂട്ടുകാരിയുടെ ഭർത്താവിന്റെ ഓഫീസില ണ്ടായിരുന്നു. അദ്ദേഹം സൗജന്യമായി തന്നു! കൊല

'സന്തോഷം.

എന്നാൽ,

നടത്തിക്കൊള്ളൂ. ആ രക്തത്തിൽ എനിക്കു പങ്കില്ല.

സ്വന്തമായി നടത്തിക്കോളൂ കൊല! 'കൊലയല്ല. നമ്മൾ കോഴി, ആട് എന്നിവയെ അറുത്തു തിന്നുന്നില്ലേ? അതു കൊലപാതകമല്ല. ദൈവ നാമത്തിൽ അറുക്കുന്നു. നമുക്കു ഭക്ഷിക്കാൻ. ഇപ്പോൾ എലികൾക്കു വിഷം കൊടുത്തു കൊല്ലുന്നത് മനുഷ്യരായ നമ്മൾക്കു ജീവിക്കാൻ ദൈവം നമുക്കു പൊറുത്തുതരും. കാരുണ്യവാനല്ലേ ദൈവം?'

കാരുണ്യവാനായ ദൈവം പൊറുത്തുതരട്ടെ. പഴം, ചോറ്, കിഴങ്ങ് എന്നിവകളിൽ എലിവിഷം വച്ചു. വീടിന്റെ പല ഭാഗങ്ങളിലും തെങ്ങുകളുടെ ചുവട്ടിലും വച്ചു. നാലഞ്ചു ദിവസംകൊണ്ട് അഞ്ച കോഴികൾ, പന്ത്രണ്ട് അണ്ണാൻ, പത്തിരുനൂറ് എലികൾ, ഒരു പൂച്ച എന്നിവ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. മരണം വിലസുകയാണ് ! വീടിന്റെ മേൽ കരയിൽ പല ഭാഗങ്ങളിലും കിടന്ന് എലികൾ ചത്തുചീഞ്ഞു നാറ്റം വീടാകെ പരന്നു. അപ്പോഴും കരിക്കുകൾ വീഴുന്നുണ്ടായിരുന്നു. പത്തുപതിനഞ്ച ദിവസം പറഞ്ഞു അങ്ങനെ പോയി. തെങ്ങുകയറ്റക്കാർ

'കൂമൻ കുത്തുന്നതാണ് !

പഴയ മുദ്രാവാക്യം. അവര

അവരുടെ അച്ഛന്മാരിൽ നിന്നു കേട്ടതാണ്. കൂമൻ എന്നു പറയുന്ന മൂങ്ങയുടെ ചുണ്ടുകൾ വളഞ്ഞതാണ്. ചെറുതാണ്. പിന്നെ മൂങ്ങ സസ്യഭുക്കല്ല! ഒടുവിൽ ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോൾ കരിക്കുതീറ്റക്കാരെ

പിടികിട്ടി.

വാവൽ !

കടവാതിലുകൾ

പേരുണ്ട്.

എന്നെല്ലാം വലിയ സന്ധ്യയാകുമ്പോൾ കരിക്കും കുലയിൽ പറ്റിപ്പിടിച്ച് നീളത്തിൽ തുരന്ന് വെള്ളം കുടിക്കുന്നു. കാമ്പു തിന്നു തൃപ്തിയോടെ ദൈവംതമ്പുരാന് നന്ദിപറഞ്ഞു പറന്നുപോകുന്നു.

കടവാതിലുകൾ കൂട്ടത്തോടെ പറന്നുവന്ന്

എന്തു ചെയ്യും?

കെട്ടുകെട്ടായി തുടലിമുള്ളുകൾ കൊണ്ടുവന്ന് കരിക്കും കുലകൾ പൊതിഞ്ഞു. പടക്കംപൊട്ടിച്ചു. പാട്ട കൊട്ടി. പൊട്ടിച്ച മുളകൾ കാണ്ട് 'പരേ പഠേന്ന് ശബ്ദമുണ്ടാക്കി. വിളക്കുകൾ വച്ചു. തെങ്ങുകളുടെ മുകളിൽ ആൾരൂപമുണ്ടാക്കി ഷർട്ട് ഇടിയിച്ചു വച്ചു. കല്ലെടുത്തെറിഞ്ഞു. ബഹളംവച്ചു കൂകി. ഫലവുമില്ല. വിറ്റുകിട്ടുന്ന കാശുകൊണ്ട് അരിയും മറ്റും വാങ്ങിത്തിന്നു ജീവിക്കേണ്ട - വീട്ടുകാർ ഉറങ്ങുമ്പോൾ വാവലുകൾ വന്ന് കരിക്കു കുടിച്ചിട്ടു പോകം. ഭാര്യയും മക്കളും വീണു കിടക്കുന്ന കരിക്കുകൾ പെറുക്കി കൂമ്പാരം കൂട്ടി. കരിക്കുകളുടെ ഒരു ചെറിയ കുന്ന് : നശിച്ചുപോയ തേങ്ങകളുടെ മഹാമ്പാരം.

ഇങ്ങനെ പോയാലോ?

കുടുംബം

പട്ടിണിയാകും. ഒടുവിൽ വാവലുകളെ വെടിവച്ചു കൊല്ലുക എന്ന തീരുമാനത്തിലെത്തി. ഐഡിയാ സുന്ദരൻ. ഭാര്യ പറഞ്ഞു:

'നമുക്കൊരു

തോക്കു വാങ്ങാം. വാവലുകളെ കൊല്ലാം!

വെടിവച്ചു

പനമെരുകിനെയും.

കുറുക്കനെയും

'തോക്ക് പാപത്തിന്റെ പ്രതിരൂപമാണ് !

തോക്കു

കണ്ടുപിടിച്ചത് വലിയ

മനുഷ്യൻ തെറ്റായിപ്പോയി. പാപത്തിന്റെ തോക്ക് വെടിവയ്ക്കാൻ ഞാനില്ല!'

സന്താനമാകുന്നു

ഭാര്യ പറഞ്ഞു:

'ഞാൻ പഠിക്കാം. എന്റെ അമ്മാവന്റെ മകന്റെ പക്കൽ ഒരു ഭയങ്കരൻ തോക്കുണ്ട്. വെടി പൊട്ടിയാൽ കുടപോലെ ഉണ്ടകൾ ചിതറും. ഒറ്റവെടിക്ക് അമ്പതു വാവലെങ്കിലും ചാകും.' ഭാര്യ ഓർമ്മിപ്പിച്ചു. 'അതു കൊള്ളാം നമുക്ക് തോക്കുവാങ്ങണ്ട. ഞാൻ പോയി അമ്മാവന്റെ മകനെ തോക്കുമായി കൊണ്ടുവരാം.'

cool. വാവലുകളേ, മാപ്പ്. നിങ്ങളുടെ രക്തത്തിൽ എനിക്കു പങ്കില്ല! ദൈവം തമ്പുരാനേ, ഞാനെന്തു ചെയ്യും? സംഹാത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഞാൻ നിരപരാധി! വാവലുകളേ, രക്ഷപെട്ടുകൊള്ളുക!

ഭാര്യയുടെ അമ്മാവന്റെ മകൻ വിലകൂടിയ ഒരു ഭയങ്കരനായ തോക്കുമായി വന്നു. അദ്ദേഹം പറഞ്ഞു:

'വെടിവയ്ക്കേണ്ടതിവിടെയല്ല. അടുത്ത് ഒരു തുരുത്തിൽ അതിപുരാതനമായ ഒരു ക്ഷേത്രമുണ്ട്. അതിനടുത്ത് രണ്ടാലുകൾ. അതിൽ രണ്ടുമൂവായിരം വാവലുകൾ തൂങ്ങുന്നുണ്ട്. ഞാൻ എല്ലാറ്റിനേയും വെടിവച്ചുകൊല്ലാം. ഒരു ദിവസം കൊണ്ടല്ലെങ്കിൽ രണ്ടു മൂന്നു ദിവസം കൊണ്ട് മുഴുവനും ചാകും. ഒരു പത്തു മൈൽ ചുറ്റളവിൽ ദിവസവും രണ്ടുമൂവായിരം കരിക്കുകൾ നശിക്കുന്നുണ്ട്. രണ്ടുമൂവായിരം തേങ്ങകൾ ദിവസവും നശിക്കുന്നു. മൂവായിരം കടവാതിലുകളെ കശാപ്പുചെയ്യുന്ന സുന്ദരൻ കാഴ്ച കാണാൻ വരുന്നോ?' അതു കാണാൻ ഭാര്യയും കൂട്ടുകാരിയും തയ്യാറായി. അവർ മൂന്നു പേരും കൂടി ചായ കഴിച്ചു. വവ്വാൽ മഹാവധത്തിനു പോയി. ഭർത്താവ് പ്രാർത്ഥിച്ചു

വാവലുകളേ, രക്ഷപെട്ടുകൊള്ളുക. അത്ഭുതം തന്നെ. വാവലുകൾ രക്ഷപെട്ടു. 

ഭാര്യയും കൂട്ടുകാരിയും തോക്കുകാരനും ഇളിഭ്യരായി നിരാശരായി, ഭയന്നു മടങ്ങി. ഭാര്യ പറഞ്ഞു:

'ഞങ്ങൾ കണക്കിൽ ജീവനോടെ
രക്ഷപെട്ടു. ക്ഷേത്രത്തിനു ചുറ്റും കുറെ ഞൊടിയിടകൊണ്ട് പത്തുമുന്നൂറു
വീട്ടുകാരുണ്ട്.പേർ ഞങ്ങളെ മാരകായുധങ്ങളുമായി
വളഞ്ഞു. വെടിവച്ചാൽ വാവലുകളെ കൊന്ന്
കൊലവിളി വിളിക്കും.എന്താ
കാരണമെന്നോ?
വാവലുകൾ അവിടെയുള്ള മനുഷ്യരുടെ
പൂർവ്വികന്മാരുടെ ആത്മാക്കളത്രേ.
വെടിവയ്ക്കാൻ പാടില്ല! വാവലുകൾ
മനുഷ്യരുടെ പൂർവ്വികന്മാരുടെ
ആത്മാക്കൾ ആശയം
നല്ലത്
ഭർത്താവു തീർത്തു പറഞ്ഞു:'മറക്കരുത്.പറക്കുന്ന
വാവലുകൾ ആരുടെയും
പൂർവ്വികന്മാരുടെ
ആത്മാക്കളല്ല.
ദൈവംതമ്പുരാന്റെ സൃഷ്ടിയിലെ ജീവികളണ്.കരിക്കു നശിക്കട്ടെ. സാരമില്ല.ബാക്കി കിട്ടുന്നതു മതി. ദൈവസൃഷ്ടിയിലെ
തെങ്ങുകളിലെ കരിക്കുകളിൽ
വാവലുകൾക്ക് അവകാശമുണ്ട്. ദൈവംതമ്പുരാൻ
സൃഷ്ടിയുടെ ദിവ്യമുഹൂർത്തത്തിൽ
കല്പിച്ചുകൊടുത്ത പുരാതന
പുരാതനമായ സ്റ്റൈൽ.
ഓർക്കുക.ജീവികളായ സർവ്വജീവികളും ഭൂമിയുടെ
അവകാശികൾ. മംഗളം.'
2
ലേഖനങ്ങൾ
ഭൂമിയുടെ അവകാശികൾ
0.0
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥകളിലൊന്നാണ് ഭൂമിയുടെ അവകാശികൾ. സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഈ കഥയിലൂടെ ഇദ്ദേഹം സരസമായി അവതരിപ്പിക്കുന്നു. മനുഷ്യന് ഭൂമിയുടെ മേൽ അധികാരമുണ്ടെന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന അത്യാചാരങ്ങളോടുള്ള ബഷീറിന്റെ അതൃപ്തിയും ഈ കൃതിയിൽ ദർശിക്കാവുന്നതാണ്.

ഒരു പുസ്തകം വായിക്കുക