shabd-logo

ഭാഗം ഒന്ന്

20 September 2023

0 കണ്ടു 0
ഭൂഗോളത്തിൽ ചിരിപ്പിടിയോളം ഭാഗത്തിന്റെ

ആജീവനാന്ത അവകാശിയായിത്തീർന്നതോടെ ഭാവി ജീവിതം സുരക്ഷിതമായി എന്നു ദൃഢമായിത്തന്നെ വിശ്വസിച്ചു. സംഭവം രണ്ടേക്കർ തെങ്ങുംപറമ്പാണ്. നന്നാക്കി സ്റ്റൈലാക്കാൻ കഴിയുന്ന ഒരു പഴയ വീടുമുണ്ട്. തേങ്ങ വിറ്റ് എല്ലാ ജീവിതാവശ്യങ്ങളും നേടാം. കുറെ മാവുകളും രണ്ടു വരിക്കപ്ലാവുമുണ്ട്. വീട്ടാവശ്യത്തിനുള്ള വിറക് പറമ്പിൽ നിന്നുകിട്ടും. പുരാതനമായ ഒരു കിണറുമുണ്ട്. നല്ല വെള്ളം സുലഭം.

ആകെക്കൂടി ജീവിതം വിചാരിച്ചിരിക്കുമ്പോഴാണ് പരമസുഖമെന്നു എന്തുപറയാൻ ! ഭൂഗോളത്തിന്റെ ചിരിപ്പിടിയോളം കഷണം വാങ്ങിയ വിലമുഴുവനും തീറാധാരത്തിൽ കാണിച്ചതിനാൽ ഭീമമായ സംഖ്യയ്ക്ക് മുദ്രപ്പത്രങ്ങൾ വാങ്ങേണ്ടിവന്നു. അതായത് വലിയ ഒരു സംഖ്യ നിലവിലുള്ള ഗവൺമെന്റിന് കൊടുത്തു എന്നർത്ഥം. ഭൂവുടമയ്ക്ക് ഗവൺമെന്റ് എല്ലാവിധ സംരക്ഷണവും പെട്ടിയിലിരിക്കുന്നു. ഭൂഗോളത്തിലെ ഈ രണ്ടേക്കർ സ്ഥലത്തിന് ക്ഷീരപഥത്തിലോ സൗരയൂഥത്തിലോ അണ്ഡകടാഹത്തിലോ പ്രപഞ്ചങ്ങളായ

നികുതിയും കൊടുക്കുന്നുണ്ട്.

നൽകേണ്ടതല്ലേ? വീട്ടുനികുതിയും പറമ്പിന്റെ തീപിടിച്ച വിലയ്ക്കുവാങ്ങിയ കഷണം ഭൂമിയുടെ എല്ലാ ഉടക്കുകളും തീർത്തിട്ടുമുണ്ട്. മുന്നാധാരങ്ങളെല്ലാം സഭദ്രം

പ്രപഞ്ചങ്ങളിലോ മറ്റാർക്കും, മറ്റാർക്കും

തന്നെ യാതൊരവകാശവുമില്ല. ഈ സംഗതി നാടുഭരിക്കുന്ന ഗവൺമെന്റ് ഉറപ്പുതന്നിട്ടുള്ളതുമാണ്. എന്നാൽ

ഇവിടെ തെങ്ങുകളും മാവുകളും പ്ലാവുകളും മാത്രമല്ല, പേരകളും കശുമാവുകളും മുരിങ്ങകളും പുളികളും പപ്പായകളും സപ്പോട്ട മരങ്ങളുമുണ്ട്. പിന്നെ ആറ്റ മരങ്ങളും റുമാൻ മരങ്ങളും. കൂടാതെ തേക്കുകളും പൈൻ മരങ്ങളുമുണ്ട്. ഗോൾഡൻ ചെമ്പകവുമുണ്ട്.

മുറ്റത്തിന്റെ അതിരുകളിൽ പൂച്ചെടികൾ.

പനിനീർച്ചെമ്പകങ്ങൾ. പൂക്കൾ വിരിഞ്ഞുനിൽക്കുന്ന മറ്റുചെടികൾ. എല്ലാറ്റിനെയും ഉൾക്കൊള്ളിച്ച് രണ്ടേക്കർ

പറമ്പിന്റെ നാലുവശവും ഭദ്രമായി മുള്ളുവേലി കെട്ടിച്ചിട്ടുണ്ട്. അടച്ചുറപ്പുള്ള ഇരുമ്പുഗേറ്റും, ഗേറ്റിന്റെ രണ്ടുവശവും വെള്ളയും ചുവപ്പുമായി പുഷ്പിച്ചു പന്തലിച്ചു നിൽക്കുന്ന ബോഗൺവില്ല. ഗേറ്റുമുതൽ മുറ്റമാകെ വെള്ള മണൽ. പറമ്പിനും വീടിനും മറ്റും പൊതുകാവൽക്കാരനായി ഒരു ഉശിരൻ നായയുമുണ്ട്; ഷാൻ എന്ന പേരിൽ. പിന്നെ ആശ്രിതരായ കോഴികൾ, പശുക്കൾ, ആടുകൾ, പൂച്ചകൾ.

ഇവരെല്ലാവരുമായി ഒത്തൊരുമിപ്പോടെ കഴിഞ്ഞു

വരുന്നു. മക്കളും ഭാര്യയുമുണ്ട്. എല്ലാവരുടേയും സുഖ സമ്പൂർണ്ണമായ ജീവിതം തേങ്ങകളെ ആശ്രയിച്ചാണ്. മനസ്സിലായോ? തേങ്ങകൾ! അതാണു കഥ!

തടംകോരിച്ച് തെങ്ങുകൾക്കും മറ്റും വേണ്ടത്ര

വളം ഉപ്പും

കുമ്മായവും

വളരെക്കാലം ശരിക്ക് ആഹാരം കിട്ടാതെ നിന്ന

തെങ്ങുകൾ നല്ലവണ്ണം കായ്ക്കാൻതുടങ്ങി.

തിങ്ങിനിറഞ്ഞ പത്തുമിരുപതും കരിക്കുകൾ

കുലകളിൽ.

സഹിതം ഇട്ടിട്ടുണ്ട്. തെങ്ങുകളിലേയ്ക്കു നോക്കുമ്പോൾ എല്ലാവരുടെയും മനസ്സുകുളിർത്ത് മുഖം സന്തോഷം കാലവുമാണ്. വിളയട്ടെ. അങ്ങനെ രാപകലുകളിലൂടെ സന്തോഷസമേതം ജീവിച്ചുവരുമ്പോൾ.......

കൊണ്ട് പ്രകാശിക്കും. തേങ്ങയ്ക്ക് വിലകൂടിവരുന്ന

തീറാധാരങ്ങളെയും മുള്ളുവേലികളെയും

ഷാനെയും

ഗവൺമെന്റിനെയും പ്രപഞ്ചങ്ങളിൽ

ആരെയും

മാനിക്കാത്ത

ഒരുകൂട്ടർ

പ്രത്യക്ഷപ്പെടുന്നു!

ഇവർക്ക് ഈ സ്വകാര്യ സ്വത്തായ രണ്ടേക്കർ സ്ഥലത്ത് എന്തവകാശം?

ആദ്യമായി കണ്ടത് പക്ഷികളെയും

ചിത്രശലഭങ്ങളെയുമാണ്. എത്രതരം പക്ഷികൾ!

എത്രയെത്ര ചിത്രശലഭങ്ങൾ! പക്ഷികൾ

വൃക്ഷക്കൊമ്പുകളിലും ചെടികളിലും വന്നിരുന്ന്

ശബ്ദമുണ്ടാക്കുന്നു. ചിത്രശലഭങ്ങൾ പല നിറങ്ങളിലുമായി വെയിലിൽ പ്രകാശിച്ച് മുറ്റത്തായി

പറക്കുന്നു.

ഓർക്കുമ്പോൾ

ഇതെന്തു

ന്യായം? ഇവരെന്തിന് ഇവിടെ വന്നു? ആദിപുരാതനമായ എന്തോ ഒരവകാശം

മാതിരിയാണ്.

ഭൂഗോളത്തിൽ മനുഷ്യവർഗ്ഗം ഉണ്ടാകുന്നതിനു മുമ്പുതന്നെ ഞങ്ങൾ ഇവിടയുണ്ട് എന്ന ഭാവം! പക്ഷികളേയും

ചിത്രശലഭങ്ങളേയും

ആട്ടിയോടിച്ചില്ല. എന്നാൽ കാക്കകൾ!

അവർ

അടുക്കളയിൽ

കയറി

ആഹാരസാധനങ്ങൾ

കട്ടുകൊണ്ടുപോകുന്നു. രണ്ടു കാക്കകൾ

ആരുടെയും അനുവാദം

വാങ്ങാതെ രണ്ടു

തെങ്ങുകളിൽ കൂടു

വച്ചിട്ടുമുണ്ട്.

മുട്ടകൾ

ഇട്ടിരിക്കുന്നു.

മറ്റു

പക്ഷികളുടേതിനേക്കാൾ

കാക്കകളുടെ

കരച്ചിൽ

ലേശം

അസഹനീയമാണ്.

പോരെങ്കിൽ

കോഴിക്കുഞ്ഞുങ്ങളെ കൊത്തിക്കൊണ്ടു

പോകുന്നു. അതേ ഉദ്ദേശ്യത്തോടെ

പരുന്തുകളുമുണ്ട്.

കോഴിക്കുഞ്ഞുങ്ങളെ

റാഞ്ചാൻ

വേറൊരു

പക്ഷിയുമുണ്ട്. മാവിന്റെ കൊമ്പിലാണ് എറളാടൻ എന്നു പറയുന്ന എറിയൻ. ഇല്ലിക്കൂട്ടങ്ങളിൽ കീരിയും

കുശാൽ.

കോഴികളെ

സാപ്പിടാൻ

ഇല്ലിക്കൂട്ടത്തിനടുത്തുള്ള കാട്ടിൽ കുറുക്കന്മാരും.

ഇവർക്കൊക്കെ

ഈ രണ്ടേക്കർ പറമ്പിൽ

എന്തവകാശമെന്നു

ചിന്തിച്ചിരിക്കുമ്പോൾ കൈയും

കാലും

ചിറകും

ഒന്നുമില്ലാത്ത

ഒരു ഭീകരസ്വരൂപി! ഉച്ച സമയം നല്ല വെയിലുമുണ്ട്. കോഴികൾ

കൊക്കുകയും നായ കുരയ്ക്കുകയും ചെയ്യുന്നു. പക്ഷികൾ

കൂട്ടത്തോടെ ശബ്ദമുണ്ടാക്കുന്നുണ്ട്. അശ്രദ്ധയോടെ

ചെന്നു ചാടിയത് ഭയങ്കരനായ മൂർഖൻ പാമ്പിന്റെ

മുമ്പിൽ പാമ്പ് തലയെടുത്തുപിടിച്ച് പത്തി വിതുർത്ത്

ഗൗരവത്തിൽ

നിൽക്കുന്നു.

നിനക്കിവിടെ

എന്തവകാശം

എന്ന

മട്ടിൽ.

പാമ്പിനെ

എന്തുചെയ്യണം? എന്തു ചെയ്യാൻ കഴിയും? വടിയില്ല.

ആയുധങ്ങൾ ഒന്നുമില്ല. വെറും കെ. മനുഷ്യൻ എത്ര

ബലഹീനൻ!

എന്നാൽ

ഭാര്യയെ

വിളിച്ച്

വടികൊണ്ടുവരാൻ

പറയാം,

പാമ്പിനെ

അടിച്ചുകൊന്ന്

കുഴിച്ചുമൂടാം.

ഇതു

ശരിയാണോ?

പ്രപഞ്ചങ്ങളായ

എല്ലാ

പ്രപഞ്ചങ്ങളേയും

ജീവികളായ എല്ലാ ജീവികളേയും സൃഷ്ടിച്ച

ഈശ്വരൻ

മനുഷ്യവർഗ്ഗത്തെ സൃഷ്ടിച്ചതുപോലെതന്നെ

പാമ്പു

വർഗ്ഗത്തേയും

സൃഷ്ടിച്ചു.

പാമ്പ്

ഭൂമിയുടെ

അവകാശികളിൽ

ഒരാളാണ്.

ഇവിടെ

സഹവർത്തിത്വമാണാവശ്യം. ഈ തത്ത്വം അംഗീകരിക്കേണ്ടതല്ലേ? പക്ഷേ, കൂട്ടായി ജീവിക്കാൻ

ഒക്കുമോ? വിഷം! കടിച്ചാൽ മരിക്കും! 'ഹേ സർപ്പമേ! നിനക്കിവിടെ അവകാശമില്ല. എന്റെ സ്വന്തമായ ഈ

രണ്ടേക്കർ പോകുക!"

പറമ്പിൽ

നിന്ന്

നീ ക്ഷണത്തിൽ പോകുക!'പക്ഷേ,

എങ്ങോട്ടുപോകും? അടുത്ത

പറമ്പുകളിൽ ചെന്നാൽ ഉടമകൾ ഉപദ്രവിക്കില്ലേ? ഭൂഗോളം തന്നെ ഒട്ടധികഭാഗവും കഷണം കഷണമായി ഓരോരുത്തർ, അതായത് മനുഷ്യർ തീറുവാങ്ങിക്കഴിഞ്ഞിരിക്കുന്നു. അപ്പോൾ പക്ഷിമൃഗാദികൾ എന്തുചെയ്യും? എവിടെയെങ്കിലും ജീവിക്കട്ടെ. കണ്ടില്ല കേട്ടില്ല എന്നു വിചാരിക്കാം. പക്ഷേ, ദൈവം തമ്പുരാനേ, മരണകാരണമായ വിഷം. ജീവിതത്തിൽ ജാഗ്രത വേണം. നോക്കി

ഉഷാർ!

നടക്കണം. വെളിച്ചം കൂടാതെ ഇരുട്ടത്തു നടക്കരുത്.

പാമ്പ് കുറെക്കഴിഞ്ഞ് വഴക്കവസാനിപ്പിച്ച്

ശാന്തത കൈവരിച്ചു. പത്തി ചുരുക്കി പതുക്കെ ഇഴഞ്ഞു തുടങ്ങി. നായ കുരച്ചുകൊണ്ടു പുറകെ. പാമ്പ് വേലിയുടെ പൊഴുതിലൂടെ തോട്ടിലേയ്ക്കുപോയി.

ഭാര്യ

അടുക്കളയിൽനിന്നു

പുകകൊണ്ട്

ചെമന്ന കണ്ണുകളോടെ ഓടിവന്നു ചോദിച്ചു: 'നായ കുരയ്ക്കുകയും കോഴികൾ കൊക്കുകയും പക്ഷികൾ കൂട്ടത്തോടെ ചിലയ്ക്കുകയും ചെയ്യുന്നത് കേട്ടല്ലോ, വല്ല പാമ്പോ ചേരയുമായിരുന്നോ?'

'നായ കുരയ്ക്കുകയും കോഴികൾ കൊക്കുകയും

'സഖാവു മൂർഖൻ!'

'എന്നിട്ട് കൊന്നില്ലേ?'

'ഇല്ല.

ഭവതിയെപ്പോലെ

ഈശ്വരസൃഷ്ടി.

അതും

ജീവിക്കട്ടെ. ഈ ഭൂഗോളത്തിന്റെ

അവകാശിയാണ്.

'അതു

കൊള്ളാം.

നമ്മുടെ

ഓടിനടക്കുന്ന സ്ഥലമാണ്.

നമ്മുടെ

കുട്ടികൾ

പറമ്പിൽ

വരുമ്പോൾ അടിച്ചു കൊല്ലണം.'

'കൊല്ലണമെന്നു വേഗം പറയാം. കൊല്ലുകയും ചെയ്യാം. ജീവൻ കൊടുത്ത് സൃഷ്ടിക്കാൻ ഒക്കുമോ?

'മനുഷ്യരെയും മറ്റും കടിച്ചുകൊല്ലുന്ന പാമ്പുകളെയും മറ്റും ദൈവം എന്തിനു സൃഷ്ടിച്ചു?'

'ആനകൾ, കടുവാ, സിംഹം, കരടി, കാട്ടുപോത്ത്, നീർക്കുതിര, പുലി, ചീങ്കണ്ണി, മുതല, ഒട്ടകം, കുതിര, മനുഷ്യക്കുരങ്ങ്, ചെന്നായ്, തേള് മലമ്പാമ്പ്, കൊതുക്, മൂട്ട, വാവൽ, കഴുകൻ, മയിൽ, മാൻ, മൈന, പഞ്ചവർണ്ണക്കിളി എന്നിങ്ങനെ ഭൂമിയുടെ അവകാശികളായി ഒട്ടേറെ എണ്ണത്തിനെ സൃഷ്ടിച്ചിട്ടുണ്ട്. എന്തിന്? തിമിംഗലം, സ്രാവ്, മത്സ്യങ്ങൾ, നീരാളി എന്നിവരെ എന്തിനു സൃഷ്ടിച്ചു? ഒന്നും അറിഞ്ഞുകൂടാ. ദൈവഹിതം. ഏതായാലും ഒന്നിനെയും കൊല്ലാതെ ജീവിക്കാൻ ശ്രമിക്കണം.'

'നല്ല

പുതുമ! വീടിനകം

മുഴുവനും 

എട്ടുകാലികളും പല്ലികളും. ഓന്തും അരണയും

മുഴുവൻ ചിതൽ തിന്നുതീർക്കുന്നു. വീടിനകത്തും

കരിന്തേളും അടുക്കളയിൽ കയറിവരുന്നു. വേലി ചിതലുണ്ട്. പുസ്തകങ്ങളും വസ്ത്രങ്ങളും ചിതലു തിന്നുന്നു. എലികളുടെ ശല്യമാണെങ്കിൽ പറയാനുമില്ല. 
2
ലേഖനങ്ങൾ
ഭൂമിയുടെ അവകാശികൾ
0.0
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥകളിലൊന്നാണ് ഭൂമിയുടെ അവകാശികൾ. സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഈ കഥയിലൂടെ ഇദ്ദേഹം സരസമായി അവതരിപ്പിക്കുന്നു. മനുഷ്യന് ഭൂമിയുടെ മേൽ അധികാരമുണ്ടെന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന അത്യാചാരങ്ങളോടുള്ള ബഷീറിന്റെ അതൃപ്തിയും ഈ കൃതിയിൽ ദർശിക്കാവുന്നതാണ്.

ഒരു പുസ്തകം വായിക്കുക