shabd-logo

നഷ്ട്ടപെട്ട നീലാംബരി -3

6 December 2023

0 കണ്ടു 0
ഭദ്രയൊരു നഷ്ടമാണെന്ന് അമ്മ തിരിച്ചറിഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു "

കണ്ണന് തൻറെ കാതുകളെ വിശ്വസിക്കാനായില്ല ഈശ്വരാ ... തൻറെ അമ്മയാണോ ഇങ്ങനെയൊക്കെ ചെയ്തത് ... ദൈവങ്ങൾക്ക് മുകളിലായിരുന്നു അമ്മയുടെ സ്ഥാനം മനസ്സിൽ .. ന്നിട്ടും എങ്ങനെ തന്നോടിത് ചെയ്യാൻ അമ്മയ്ക്ക് കഴിഞ്ഞു തൻറെ ഭദ്ര ...... അവൾ അവളെ താൻ എത്രമാത്രമാണ് വെറുത്തത് കണ്ണേട്ടനില്ലാതായാൽ പിന്നെ ഭദ്രയില്ലെന്ന് ആയിരം പ്രാവശ്യം പറഞ്ഞിട്ടുണ്ട് അവൾ അവളെ നഷ്ടമായ സമയത്ത് ഇത് തന്നെയായിരുന്നു ചിന്ത.... എങ്ങനെ കഴിഞ്ഞു അവൾക്ക് തന്നെ

തള്ളി പറയാനെന്ന് ...

" അപ്പേട്ടാ .... ഒന്ന് കാണണം എനിക്ക് ഭദ്രയെ "

" നീ എന്ത് ഭ്രാന്താ ഈ പറയണത് അതൊന്നും ശര്യാവില്യ" "ഒന്നിനും അല്ല അപ്പേട്ടാ .... ഒന്ന് കണ്ടാമതി .. അകലെ നിന്നെങ്കിലും "

"വേണ്ട കണ്ണാ ... അത് ശര്യാവില്യ കഴിഞ്ഞത് കഴിഞ്ഞു... ഇനി അതിനെ കുറിച്ച് ചിന്തിക്കണ്ട "

എനിക്കവളെ കണ്ടേ മതിയാവൂ "

ഡോർ തുറന്ന് കാറിൽ കയറി കണ്ണൻ " നിക്ക് ...ഒറ്റയ്ക്ക് പോണ്ട് ..ഞാനും വരാം " കണ്ണൻറെ ചിന്തകളെ മുറിച്ച് കൊണ്ട് കാർ നിന്നു "കണ്ണം ..വിടെത്തി " കണ്ണനെ തട്ടി വിളിച്ച് കൊണ്ട് അപ്പ പറഞ്ഞു


കാറിൽ നിന്നും പുറത്തിറങ്ങുമ്പോൾ കണ്ട കോലായിലെ ചാരുകസേരയിൽ ആരോ ഒരാൾ കിടക്കുന്നു

ഭദ്രയുടെ അച്ഛൻ

കണ്ണനും അപ്പവും കോലായിലേക്ക് കയറിയതും അയാൾ എഴുന്നേറ്റു

കണ്ണനെ കണ്ടതും തിരിച്ചറിയാൻ കഴിയാത്ത ഒരു ഭാവം ആ വൃദ്ധൻറെ മുഖത്ത് പ്രതിഫലിച്ചു

" കണ്ണൻ ... അല്ലേ"

ഒട്ടും പ്രതീക്ഷിക്കാത്ത ആ ചോദ്യത്തിന് മുൻപിൽ പതറി പോയി കണ്ണൻ

" വരൂ ... ഇരിക്കൂ " കോലായിലെ തിണ്ണയിലേക്ക്

ചൂണ്ടിക്കാണിച്ച് കൊണ്ട് അച്ഛൻ പറഞ്ഞു "ദേവകി ... കുടിക്കാനെന്തേലും എടുത്തിട്ട് വാ ആരാ വന്നിരിക്കണത് ന്ന് നോക്കേ"

അമ്പരപ്പ് വിട്ട് മാറിയില്ലെങ്കിലും കണ്ണന് ഒന്ന് മനസ്സിലായി തന്നെ ഇവിടെ എല്ലാവർക്കും അറിയാമെന്ന്

അവൻറെ കണ്ണുകൾ തൊടിയിലും അകത്തളത്തിലും തേടിക്കൊണ്ടേയിരുന്നു

എവിടെ ഭദ്ര .... എവിടെയാണവൾ ആ സ്വരമെങ്കിലും ഒന്ന് കേട്ടിരുന്നെങ്കിൽ അറിയാതെ ആശിച്ച് പോയവൻ

ചായയും കൊണ്ട് കോലായിലേക്ക് വന്ന ഭദ്രയുടെ അമ്മ കണ്ണനെ കണ്ട് ഒരുനിമിഷം തറഞ്ഞ് നിന്നു

ചായ കണ്ണൻറെ കയ്യിലേക്ക് വച്ച് കൊടുക്കുമ്പോൾ കണ്ണുകൾ നിറഞ്ഞ് തുളുമ്പാതിരിക്കാൻ ആ അമ്മ പാട്പെടുന്നത് കണ്ണൻ കണ്ടു ഒരുനിമിഷം മൗനം തളം കെട്ടി നിന്നു അവർക്കിടയിൽ



ആരും ഒന്നും മിണ്ടുന്നില്ലാ എന്ന് കണ്ടപ്പോൾ ധൈര്യം സംഭരിച്ച് കണ്ണൻ ചോദിച്ചു

"അകത്തുണ്ട്" ഭദ്രയുടെ അച്ഛൻ പറഞ്ഞു

അപ്പോഴാണ് നാല് വയസ്സ്കാരി മീനാക്ഷിയുടെ ചോദ്യം "ഭദ്രച്ചിറ്റേനെ കാണാൻ വന്നതാ ഇവര്" "ഉം....അതേ മീനൂട്ടേ" " വായോ ..ചീറ്റേനെ ഞാൻ കാണിച്ച് തരാം"

കണ്ണൻറെ കയ്യിൽ പിടിച്ച് വലിച്ച് കൊണ്ട്
മിനു പറഞ്ഞു മിനുവിനൊപ്പം അകത്തളത്തിലേക്ക് നടന്ന കണ്ണൻ അപ്പുവിനെ തിരിഞ്ഞ് നോക്കി ശിരസ്സുയർത്താതെ താഴേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു അഞ്ചു അപ്പോൾ അകത്തളവും കടന്ന് ഇടനാഴിയുടെ അവസാനത്തെ മുറിയുടെ മുൻപിൽ മിനു കണ്ണനേയും കൊണ്ട് ചെമിനു പതുക്കെ വാതിൽ തള്ളിത്തുറന്നു അതാ ...മുറിയുടെ മുലയിൽ ജനലിലൂടെ ഇമവെട്ടാതെ പുറത്തേക്ക് നോക്കിയിരിക്കുന്നു ഭദ്ര ഈശ്വരാ... ഭദ്ര തന്നെയാണോ ഇത് തൻറെ കണ്ണുകളെ കണ്ണന് വിശ്വസിക്കാനായില്ല പാറിപ്പറന്ന മുടിയോടെ എല്ലും തോലുമായ

പെട്ടന്നാണ് കണ്ണൻറെ കണ്ണിൽ ആ കാഴ്ച്ച തടഞ്ഞത് ജനലിൻറെ അഴികളിലൊന്നിൽ കൊരുത്ത് വച്ചിരിക്കുന്നു ഒരു ചങ്ങല അതിൻറെ മറ്റേ അറ്റം... ഭദ്രയുടെ കാലിൽ കാലിലാണെങ്കിൽ ചങ്ങല കൊണ്ട് ഉരഞ്ഞ് പൊട്ടിയ നിരവധി പാടുകൾ ഒരു നിമിഷം ശ്വാസം നിന്ന് പോയി കണ്ണന്..
4
ലേഖനങ്ങൾ
നഷ്ട്ടപെട്ട നീലാബരി
0.0
നഷ്ടപ്പെട്ട നീലാംബരി' മാധവിക്കുട്ടിയുടെ ഏറ്റവും മനോഹരമായ ചെറുകഥയാകുന്നത് സംഗീതവും സാഹിത്യവും അതിനൊത്ത പ്രണയവും വഴികളില്ലാതെ പരസ്‌പരം പുണർന്ന് നിൽക്കുന്നത് കൊണ്ടാണ്. സുഭദ്രയെ അടുത്തറിയുന്ന പോലെ ഒരു തോന്നൽ നീലാംബരിയുടെ വായനയിൽ ഇപ്പോഴും ഉണ്ടായിരുന്നു.
1

നഷ്പ്പെട്ട നീലാബരി -1

6 December 2023
0
0
0

കണ്ണേട്ടാ .. ഇതെവിട്യാ എത്രനേരായി ട്രൈ ചെയ്യണു ""ഇവ്ടെ റേഞ്ച് ഇല്യാത്തത് അറിയണതല്ലെ പാറു നിനക്ക്.... അപ്പേട്ടനും ഞാനും ഒരിടം വരെപോവാ ... വന്നിട്ട് വിളിക്കാം"" ഉം.... ഇന്ന് വരോ ഇങ്ങട് ""ഇല്യ..രണ്ട് ദിവ

2

നഷ്പ്പെട്ട നീലാംബരി -2

6 December 2023
0
0
0

അനുകൂലമായ മറുപടി കേട്ടപ്പോൾഅമ്മയുടെ കണ്ണുകൾ തിളങ്ങിയത് കണ്ണൻ കണ്ടുഅമ്മയോട് ഭദ്രയെ കുറിച്ച് സാവകാശം പറയണമെന്നായിരുന്നു കരുതിയത് പറയാതിരുന്നത് നന്നായി ഇല്ലെങ്കിൽ എന്നേക്കാൾ കൂടുതൽ ആ പാവം സങ്കടപ്പെട്ടേനെ

3

നഷ്ട്ടപെട്ട നീലാംബരി -3

6 December 2023
0
0
0

ഭദ്രയൊരു നഷ്ടമാണെന്ന് അമ്മ തിരിച്ചറിഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു "കണ്ണന് തൻറെ കാതുകളെ വിശ്വസിക്കാനായില്ല ഈശ്വരാ ... തൻറെ അമ്മയാണോ ഇങ്ങനെയൊക്കെ ചെയ്തത് ... ദൈവങ്ങൾക്ക് മുകളിലായിരുന്നു അമ്മ

4

നഷ്പ്പെട്ട നീലാംബരി

6 December 2023
0
0
0

കണ്ണുകൾ കളവ് പറയുകയാണോ തന്നോട് തനിക്ക് ചുറ്റും ഭൂമി കറങ്ങുന്നത് അവൻ തിരിച്ചറിഞ്ഞു വേച്ച് വീഴാൻ പോയ അവനെ രണ്ട് കൈകൾ താങ്ങി ... അപ്പുവിൻറെ" അപ്പേട്ടാ ... ൻറെ ഭദ്ര.... നോക്കേ" ഒരു തേങ്ങലോടെ കണ്ണൻ പറഞ്ഞു

---

ഒരു പുസ്തകം വായിക്കുക