shabd-logo

നഷ്പ്പെട്ട നീലാബരി -1

6 December 2023

0 കണ്ടു 0
കണ്ണേട്ടാ .. ഇതെവിട്യാ എത്രനേരായി ട്രൈ ചെയ്യണു "

"ഇവ്ടെ റേഞ്ച് ഇല്യാത്തത് അറിയണതല്ലെ പാറു നിനക്ക്.... അപ്പേട്ടനും ഞാനും ഒരിടം വരെ

പോവാ ... വന്നിട്ട് വിളിക്കാം"

" ഉം.... ഇന്ന് വരോ ഇങ്ങട് "

"ഇല്യ..രണ്ട് ദിവസം കൂടി കഴിഞ്ഞേ വരൂ"

" ഉം ...ശരി ..വന്നിട്ട് വിളിക്കണേ കണ്ണേട്ടാ "

"വിളിക്കാടാ ...ശരി വച്ചോ "

കാൾ കട്ട് ചെയ്തത്‌ കാർ ഓടിപ്പിക്കുന്ന അപ്പുവിനെ കണ്ണൻ ഒന്ന് നോക്കി

"അപ്പേട്ടൻ ഞാ ആലോചിക്കണത്"

"ഏയ് ... ഒന്നൂല്ലടാ "

മറ്റൊന്നും ചോദിക്കാൻ നിൽക്കാതെ പുറത്തെ കാഴ്ച്ചകളിലേക്ക് മുഖം തിരിച്ചു കണ്ണൻ കാഴ്ച്ചകൾ ഓടി മറഞ്ഞു പിന്നിലേക്ക്

ഒപ്പം മനസ്സും

" എവിടന്നോ വന്ന ഒരുത്തൻറെ ബാങ്ക് ബാലൻസിൻറെ വലിപ്പം കണ്ടപ്പോ ഞാൻ നിനക്ക്

ആരും അല്ലാതായി ... അല്ലേടി "

"നി എന്ത് കരുത്യാലും കുഴപ്പല്യ..

കൂടുതൽ സംസാരിക്കാൻ എനിക്ക് താൽപര്യല്യ ... ദാ ഇപ്പോ ഇവ്‌ടെ അവസാനിക്കാ നമ്മൾ തമ്മിലുള്ള ബന്ധം എന്നെ എൻറെ വഴിക്ക് വിട്ടേക്ക്"


മറുപടി ആയി കണ്ണൻറെ വലത്‌കരം ഭദ്രയുടെ കവിളിൽ ആഞ്ഞ്‌പതിച്ചു

" എന്നെ നീ തല്ലിയല്ലേ ... വിവാഹം കഴിക്കാതെ ജീവിതകാലം മുഴുവനും നിൽക്കേണ്ടി വന്നാലും നിൻറെ ഭാര്യയാവില്യ ..
 അസൂയയാ നിനക്ക് നിന്നേക്കാൾ നല്ലൊരുത്തനെ എനിക്ക് കിട്ടുന്നതിലുള്ള അസൂയ "

"ചി..... നിന്നെയാണല്ലോടി ഇത്രനാളും ചങ്കില് കൊണ്ട് നടന്നത് ... ആലോചിക്കുമ്പോ ... വെറുപ്പല്ല അറപ്പാ തോന്നണത് ... എനിക്ക് എന്നോട് തന്നെ"

"മതി നിർത്ത്

ഒരുപാട് സംസാരിച്ച് ബുദ്ധിമുട്ടണംന്നില്യ നിങ്ങളുടെ ശല്യം ഇനിയെനിക്കുണ്ടാവരുത് " "๑ » ....

പലപ്പോഴായി ഞാൻ തന്നിട്ടുള്ള ഗ്രീറ്റിംഗ് കാർഡ്‌സും മറ്റുചില സാധനങ്ങളും ഇണ്ടല്ലോ അതെനിക്ക് തിരിച്ച് വേണം ഒന്ന് പോലും മിസ് ആവാതെ "

"തരാം ...ഇനിയെന്തിനാടി എനിക്കതെല്ലാം നീ പറഞ്ഞത് പോലെ ഇവിടെ അവസാനിക്കാ എല്ലാം കണ്ണൻറെ മനസ്സിൽ ഭദ്ര മരിച്ചു"

ഭ്രാന്ത് പിടിച്ച മനസ്സുമായാണ് വീട്ടിലേക്ക് ചെന്ന് കയറിയത് നേരെ ചെന്ന് ഭദ്ര തന്നിട്ടുള്ള ഓരോന്നായി കവറിലിട്ടു

ആ കൂട്ടത്തിൽ ഒരു കുഞ്ഞു ടെഡിബിയർ അത് കണ്ടതും സങ്കടം കൊണ്ട് നെഞ്ച് പൊട്ടുന്നത് പോലെ തോന്നി കണ്ണന്

' എന്നെ കാണണംന്ന് തോന്നുമ്പോ ദാ ... ഇതിനെ നോക്ക്യാ മതിട്ടോ കണ്ണേട്ടാ

തൻറെ കയ്യിലേക്കിത് വച്ച് തരുമ്പോൾ ഭദ്ര പറഞ്ഞ വാക്കുകൾ

പ്രാണനെ പോലെ കണ്ടവൾ

ഒറ്റവാക്കിൽ അവസാനിപ്പിച്ചിരിക്കുന്നു എല്ലാം എങ്ങനെ കഴിഞ്ഞു അവൾക്കതിന് എത്രയാലോചിച്ചിട്ടും മനസ്സിലാവുന്നില്ല എല്ലാം ഒരു കവറിലാക്കി അപ്പേട്ടനെ ഏൽപ്പിക്കുമ്പോൾ ചതിയ്ക്കപ്പെട്ടവൻറെ അമർഷമായിരുന്നു മനസ്സ് നിറയെ

കവർ ഭദ്രയെ ഏൽപ്പിക്കാൻ അപ്പേട്ടനെ പറഞ്ഞ് വിട്ടിട്ട് ചെല്ലുമ്പോൾ അമ്മ അകത്തിരിപ്പുണ്ട് നേരെ ചെന്ന് അമ്മയുടെ മടിയിൽ തല വച്ച് കിട

പതിവില്ലാത്തത് ആയത് കൊണ്ടായിരിക്കാം അമ്മ ചോദിച്ചു

" ന്തേ ... ന്താ അമ്മേടെ കുട്ടിക്ക് പറ്റിൽ"

" ഏയ് ... ഒന്നൂല"

'അമ്മ ഇന്നാള് ഒരു കട്ടിടെ ഫോട്ടോ കാണിച്ച് തന്നിലേ...അതെവിടെ

"ഏത് ..ശങ്കരേട്ടൻ കൊണ്ട്വന്നതോ "

"ഉം 

"നിയല്ലെ പറഞ്ഞത് കല്യാണം ഇപ്പോ ആലോചിക്കണ്ടാന്ന്... അതോണ്ട് അപ്പോ തന്നെ അത് ശങ്കരേട്ടൻറെ കയ്യില് കൊടുത്ത് വിട്ടു "

അമ്മയുടെ മടിയിൽ നിന്നും എഴുന്നേറ്റ് റൂമിലേക്ക് നടക്കുമ്പോൾ അമ്മ ചോദിച്ചു

'കണ്ണാ ... കൊണ്ടരാൻ പറയട്ടെ ശങ്കരേട്ടനോട്"

"ഉം 



4
ലേഖനങ്ങൾ
നഷ്ട്ടപെട്ട നീലാബരി
0.0
നഷ്ടപ്പെട്ട നീലാംബരി' മാധവിക്കുട്ടിയുടെ ഏറ്റവും മനോഹരമായ ചെറുകഥയാകുന്നത് സംഗീതവും സാഹിത്യവും അതിനൊത്ത പ്രണയവും വഴികളില്ലാതെ പരസ്‌പരം പുണർന്ന് നിൽക്കുന്നത് കൊണ്ടാണ്. സുഭദ്രയെ അടുത്തറിയുന്ന പോലെ ഒരു തോന്നൽ നീലാംബരിയുടെ വായനയിൽ ഇപ്പോഴും ഉണ്ടായിരുന്നു.
1

നഷ്പ്പെട്ട നീലാബരി -1

6 December 2023
0
0
0

കണ്ണേട്ടാ .. ഇതെവിട്യാ എത്രനേരായി ട്രൈ ചെയ്യണു ""ഇവ്ടെ റേഞ്ച് ഇല്യാത്തത് അറിയണതല്ലെ പാറു നിനക്ക്.... അപ്പേട്ടനും ഞാനും ഒരിടം വരെപോവാ ... വന്നിട്ട് വിളിക്കാം"" ഉം.... ഇന്ന് വരോ ഇങ്ങട് ""ഇല്യ..രണ്ട് ദിവ

2

നഷ്പ്പെട്ട നീലാംബരി -2

6 December 2023
0
0
0

അനുകൂലമായ മറുപടി കേട്ടപ്പോൾഅമ്മയുടെ കണ്ണുകൾ തിളങ്ങിയത് കണ്ണൻ കണ്ടുഅമ്മയോട് ഭദ്രയെ കുറിച്ച് സാവകാശം പറയണമെന്നായിരുന്നു കരുതിയത് പറയാതിരുന്നത് നന്നായി ഇല്ലെങ്കിൽ എന്നേക്കാൾ കൂടുതൽ ആ പാവം സങ്കടപ്പെട്ടേനെ

3

നഷ്ട്ടപെട്ട നീലാംബരി -3

6 December 2023
0
0
0

ഭദ്രയൊരു നഷ്ടമാണെന്ന് അമ്മ തിരിച്ചറിഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു "കണ്ണന് തൻറെ കാതുകളെ വിശ്വസിക്കാനായില്ല ഈശ്വരാ ... തൻറെ അമ്മയാണോ ഇങ്ങനെയൊക്കെ ചെയ്തത് ... ദൈവങ്ങൾക്ക് മുകളിലായിരുന്നു അമ്മ

4

നഷ്പ്പെട്ട നീലാംബരി

6 December 2023
0
0
0

കണ്ണുകൾ കളവ് പറയുകയാണോ തന്നോട് തനിക്ക് ചുറ്റും ഭൂമി കറങ്ങുന്നത് അവൻ തിരിച്ചറിഞ്ഞു വേച്ച് വീഴാൻ പോയ അവനെ രണ്ട് കൈകൾ താങ്ങി ... അപ്പുവിൻറെ" അപ്പേട്ടാ ... ൻറെ ഭദ്ര.... നോക്കേ" ഒരു തേങ്ങലോടെ കണ്ണൻ പറഞ്ഞു

---

ഒരു പുസ്തകം വായിക്കുക