shabd-logo

നഷ്പ്പെട്ട നീലാംബരി -2

6 December 2023

0 കണ്ടു 0
അനുകൂലമായ മറുപടി കേട്ടപ്പോൾ

അമ്മയുടെ കണ്ണുകൾ തിളങ്ങിയത് കണ്ണൻ കണ്ടു

അമ്മയോട് ഭദ്രയെ കുറിച്ച് സാവകാശം പറയണമെന്നായിരുന്നു കരുതിയത് പറയാതിരുന്നത് നന്നായി ഇല്ലെങ്കിൽ എന്നേക്കാൾ കൂടുതൽ ആ പാവം സങ്കടപ്പെട്ടേനെ പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു ഒട്ടും പ്രതീക്ഷിക്കാതെ തൻറെ ജീവിതത്തിലേക്ക് കയറി വന്നു പാർവ്വതി പക്ഷേ ... ഭദ്ര ഇറങ്ങിപ്പോയ മനസ്സിൽ പാർവ്വതിക്ക് സ്ഥാനം പിടിക്കാൻ പിന്നേയും സമയമെടുത്തു ഓർമ്മകളുടെ മേൽ മറവിയുടെ മഞ്ഞ് കുറേശ്ശേ വീഴാൻ തുടങ്ങി

പാർവ്വതി അധികം വൈകാതെ തൻറെ പാറു ആയി ഭൂമിയിലെ സ്വർഗ്ഗം തങ്ങൾക്കുള്ളിലാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ ആ സ്വർഗ്ഗത്തിലേക്ക് വന്ന് കയറിയ

'ആമി' എന്ന രാജകുമാരിയ്ക്ക് ഇപ്പോൾ ഒന്നരവയസ്സ് സ്നേഹിക്കാൻ മാത്രമറിയുന്ന പാർവ്വതിയുടെ സാമീപ്യം ഭദ്രയെന്ന പേര് പോലും ഓർമ്മകളിൽ മായ്ച്ച് കളഞ്ഞു തെദിവസം അപ്പേട്ടൻറെ കാൾ

" കണ്ണാ ... നിയൊന്ന് ഇവിടം വരെ വന്നേ ... അമ്മയ്ക്ക് വല്ലാത്ത അസ്വസ്ഥത ഇണ്ട്

നിന്നെ കാണണംന്ന് പറയാ " പാറുവിനെ അവളുടെ വീട്ടിലാക്കി നേരെ അമ്മയുടെ അടുത്തേക്ക്

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ച്ച ആയിട്ടുണ്ടാവില്ല... കാൽ തെന്നി അമ്മ ബാത്റൂമിൽ ഒന്ന് വീണു പിന്നിട് എഴുന്നേറ്റിട്ടില്ല കിടന്ന കിടപ്പ് ... വീഴ്ച്ചയുടെ ആഘാതം കൊണ്ടായിരിക്കാം ... സംസാരശേഷി നഷ്ട്പെട്ടിരുന്നു പിന്നെ... പതിയെ പതിയെ കുറേശ്ശേ സംസാരിക്കാം എന്ന അവസ്ഥയായി ...

തറവാട്ടിലെത്തുമ്പോൾ അമ്മ നല്ല ഉറക്കമായിരുന്നു അപ്പേട്ടനുമായി സംസാരിച്ചി‌രിക്കുമ്പോൾ ഏടത്തി വിളിച്ചു

"കണ്ണാ ... അമ്മ വിളിക്കണു."

അമ്മയുടെ അടുത്ത് കട്ടിലിൽ ചെന്നിരുന്നു.

അമ്മയുടെ കൈകൾ തൻറെ കയ്യിലേക്കെടുത്ത് വയ്ക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു "ന്താ അമ്മേ ...എൻറമ്മയ്ക്ക് ഒന്നൂല്യ ദേ ... ഇപ്പോ കൂടെ ഡോക്‌ടർ പറഞ്ഞു ഏറിയാൽ ഒരുമാസം... അതിനുള്ളിൽ അമ്മ പഴയത് പോലെ ഓടിനടക്കുംന്ന്"

"കണ്ണാ .... മാപ്പ് ... അമ്മയെ വെറുക്കല്ലേട്ടോ.. ശപിക്കല്ലെ .... പൊറുക്ക് അമ്മയോട് "ന്തൊക്ക്യാ...എൻറമ്മയി പറയണത് ന്തിനാ ഞാൻ അമ്മേനെ വെറുക്കണെ"

"വെറുക്കല്ലേ മോനേ " ആ വാക്കുകൾ പൂർണ്ണമാവുന്നതിനും മുൻപ് നിശ്ചലമായിരുന്നു ആ ശരിരം

അമ്മ...അമ്മയെന്ന സത്യം നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ അവസാനിപ്പിച്ച് കൊണ്ട് ഇല്ലാതായിരിക്കുന്നു അമ്മയ്ക്ക് വേണ്ടിയുള്ള കർമ്മങ്ങളെല്ലാം അവസാനിച്ചു... ബന്ധുക്കളെല്ലാം തിരിച്ച് പോയി പാറുവിനെ അവളുടെ വീട്ടിൽ കൊണ്ട്പോയി വിട്ടു രണ്ട് ദിവസം കൂടി കഴിഞ്ഞ് താൻ വരാമെന്നും പറഞ്ഞ്

തറവാട്ടിൽ അപ്പേട്ടനും ഏടത്തിയും താനും മാത്രമായി

ഉമ്മറത്തേക്ക് ചെല്ലുമ്പോൾ അപ്പേട്ടനിരിലുണ്ട്


അപ്പേട്ടാ ... ഒരു കാര്യം ചോദിക്കണം"

"ന്താ ... കണ്ണാ "

" അമ്മ..അമ്മ അന്ന് ന്താ അങ്ങനെയൊക്കെ പറഞ്ഞത് ... മാപ്പാക്കണം... പൊറുക്കണം ... എന്നൊക്കെ "

" ആവോ ... അറിയില്യ ഓർമ്മില്ലാണ്ട് ന്തേലും പറഞ്ഞതാവാനെ വഴിയുള്ളൂ "

'കള്ളം ....അപ്പേട്ടനറിയാം അമ്മ അത് പറയുമ്പോൾ അപ്പേട്ടന് എല്ലാം അറിയാമെന്ന് അപ്പേട്ടൻറെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു .... പറയ് ... ന്താ കാര്യം... എനിക്കറിയണം"

"ഇല്യ... ഒന്നൂല്യ... എനിക്കറിയില്യ" കണ്ണൻ അപ്പുവിൻറെ തോളിൽ പിടിച്ച് കൊണ്ട് പറഞ്ഞു

" അറിയണം ... അറിഞ്ഞേ മതിയാവൂ എനിക്ക്"

മറുപടി പറഞ്ഞേ മതിയാവു എന്ന് അപ്പുവിന് ഉറപ്പായി ഒന്ന് ദീർഘനിശ്വാസമെടുത്ത് കൊണ്ട് അപ്പ പറഞ്ഞു

'കണ്ണാ ..... നമ്മുടെ അമ്മയെ നീ വെറുക്കരുത് ...

ശപിക്കരുത്"

വർദ്ധിച്ച ഹൃദയമിടിപ്പോടെ കണ്ണൻ അപ്പുവിനെ ഉറ്റ് നോക്കി

"നിയും ഭദ്രയും തമ്മിലുള്ള ബന്ധം അമ്മയ്ക്കറിയാമായിരു"

"നീ കരുതണ പോലെ ഏതോ ഒരുത്തൻറെ ബാങ്ക് ബാലൻസ് കണ്ട് കണ്ണ് മഞ്ഞളിച്ച് നിന്നെ വിട്ട് പോയതല്ല ഭദ്ര"

"അമ്മ ആവശ്യപ്പെട്ടിട്ടാ അവളത് ചെയ്തത്"

"അവളെ മതമകളായി അംഗീകരിക്കാൻ അമ്മയ്ക്ക് കഴിയുമായിരുന്നില്ല"

"നിന്നെ വിട്ടിട്ട് പോയേ മതിയാവു എന്ന് അമ്മ നിർബന്ധം പിടിച്ചപ്പോൾബന്ധങ്ങൾക്ക് ഏറെ വിലകൽപ്പിക്കുന്ന ഭദ്രയുടെ മുന്നിൽ വേറെ വഴിയില്ലാരുന്നു"

'അവൾ നിൻറെ മുന്നിൽ ആടിയ നാടകമായിരുന്നു അത്

" അമ്മയ്ക്ക് വേണ്ടി ... അമ്മ ആവശ്യപെട്ടത് കൊണ്ടാ അവൾ നിന്നെ തള്ളിപ്പറഞ്ഞത് "
4
ലേഖനങ്ങൾ
നഷ്ട്ടപെട്ട നീലാബരി
0.0
നഷ്ടപ്പെട്ട നീലാംബരി' മാധവിക്കുട്ടിയുടെ ഏറ്റവും മനോഹരമായ ചെറുകഥയാകുന്നത് സംഗീതവും സാഹിത്യവും അതിനൊത്ത പ്രണയവും വഴികളില്ലാതെ പരസ്‌പരം പുണർന്ന് നിൽക്കുന്നത് കൊണ്ടാണ്. സുഭദ്രയെ അടുത്തറിയുന്ന പോലെ ഒരു തോന്നൽ നീലാംബരിയുടെ വായനയിൽ ഇപ്പോഴും ഉണ്ടായിരുന്നു.
1

നഷ്പ്പെട്ട നീലാബരി -1

6 December 2023
0
0
0

കണ്ണേട്ടാ .. ഇതെവിട്യാ എത്രനേരായി ട്രൈ ചെയ്യണു ""ഇവ്ടെ റേഞ്ച് ഇല്യാത്തത് അറിയണതല്ലെ പാറു നിനക്ക്.... അപ്പേട്ടനും ഞാനും ഒരിടം വരെപോവാ ... വന്നിട്ട് വിളിക്കാം"" ഉം.... ഇന്ന് വരോ ഇങ്ങട് ""ഇല്യ..രണ്ട് ദിവ

2

നഷ്പ്പെട്ട നീലാംബരി -2

6 December 2023
0
0
0

അനുകൂലമായ മറുപടി കേട്ടപ്പോൾഅമ്മയുടെ കണ്ണുകൾ തിളങ്ങിയത് കണ്ണൻ കണ്ടുഅമ്മയോട് ഭദ്രയെ കുറിച്ച് സാവകാശം പറയണമെന്നായിരുന്നു കരുതിയത് പറയാതിരുന്നത് നന്നായി ഇല്ലെങ്കിൽ എന്നേക്കാൾ കൂടുതൽ ആ പാവം സങ്കടപ്പെട്ടേനെ

3

നഷ്ട്ടപെട്ട നീലാംബരി -3

6 December 2023
0
0
0

ഭദ്രയൊരു നഷ്ടമാണെന്ന് അമ്മ തിരിച്ചറിഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു "കണ്ണന് തൻറെ കാതുകളെ വിശ്വസിക്കാനായില്ല ഈശ്വരാ ... തൻറെ അമ്മയാണോ ഇങ്ങനെയൊക്കെ ചെയ്തത് ... ദൈവങ്ങൾക്ക് മുകളിലായിരുന്നു അമ്മ

4

നഷ്പ്പെട്ട നീലാംബരി

6 December 2023
0
0
0

കണ്ണുകൾ കളവ് പറയുകയാണോ തന്നോട് തനിക്ക് ചുറ്റും ഭൂമി കറങ്ങുന്നത് അവൻ തിരിച്ചറിഞ്ഞു വേച്ച് വീഴാൻ പോയ അവനെ രണ്ട് കൈകൾ താങ്ങി ... അപ്പുവിൻറെ" അപ്പേട്ടാ ... ൻറെ ഭദ്ര.... നോക്കേ" ഒരു തേങ്ങലോടെ കണ്ണൻ പറഞ്ഞു

---

ഒരു പുസ്തകം വായിക്കുക