shabd-logo

നഷ്പ്പെട്ട നീലാംബരി

6 December 2023

0 കണ്ടു 0
കണ്ണുകൾ കളവ് പറയുകയാണോ തന്നോട് തനിക്ക് ചുറ്റും ഭൂമി കറങ്ങുന്നത് അവൻ തിരിച്ചറിഞ്ഞു വേച്ച് വീഴാൻ പോയ അവനെ രണ്ട് കൈകൾ താങ്ങി ... അപ്പുവിൻറെ

" അപ്പേട്ടാ ... ൻറെ ഭദ്ര.... നോക്കേ" ഒരു തേങ്ങലോടെ കണ്ണൻ പറഞ്ഞു പക്ഷേ ...ഒരു നടുക്കത്തോടെ കണ്ണൻ തിരിച്ചറിഞ്ഞു.... അഷ്ടവിൻറെ മുഖത്തെ ഭാവവത്യാസമില്ലായ്മ

'അപ്പോ ... എല്ലാം അറിയാരുന്നൂലെ അപ്പേട്ടന് ... പറയാരുന്നിലേ ഒരുവാക്ക്"

" എന്ത് ... ന്താ ഞാൻ പറയേണ്ടത് സ്വാർത്ഥതയ്ക്ക് വേണ്ടി സ്വന്തം അമ്മ ഒരു പാവം പെൺകുട്ടിയുടെ ജീവിതം ഇല്യാതാക്കി"

" ഇനി ... എല്ലാം നിന്നോട് തുറന്ന് പറഞ്ഞ് .. നിൻറെ ജീവിതത്തിലേക്ക് കയറി വന്ന മറ്റൊരു പെൺകുട്ടിയുടെ ജീവിതം ഞാനായിട്ട് ഇല്യാതാക്കണോ "

സങ്കടം കൊണ്ട് അവിൻറെ വാക്കുകൾ വിറച്ചിരുന്നു

ഒരു കൊച്ച് കുഞ്ഞിനെ പോലെ ഏങ്ങലടിച്ച് കൊണ്ട് അപ്പുവിൻറെ തോളിലേക്ക് ചാഞ്ഞു കണ്ണൻ

"കണ്ണാ ..... നീ കരുതുന്ന പോലെ അമ്മ ബാത്റൂമിൽ വഴുതി വീണതല്ല.. നിന്നെ നഷ്ടപെട്ടപ്പോൾ ഭദ്രയുടെ സമനില തെറ്റിയെന്ന് അറിഞ്ഞ് വീണ് പോയതാണ് അമ്മ " ഈശ്വരാ ..തന്നെ പ്രാണനേക്കാൾ സ്നേഹിച്ച പെണ്ണ്... താൻ കാരണം സമനില തെറ്റിയിരിക്കുന്നു

നിർത്താതെ ഒഴുകുന്ന കണ്ണുകളോടെ കണ്ണൻ മുറിയിലേക്ക് കാലെടുത്ത് വച്ചതും.....

മിനു കയ്യിൽ പിടിച്ചു 'അതേയ് ....അടുത്തേക്ക് പോണ്ടാട്ടോ ...

ചിറ്റേടെ കയ്യിലെ ആ ഡോള് കണ്ടോ ... അത് വാങ്ങാനാ ചെല്ലണോന്ന് കരുതി അടുത്ത് ചെല്ലണോരൊക്കെ ഉപദ്രവിക്കാ ചിറ്റ "

കണ്ണൻ ഭദ്രയുടെ കയ്യിലേക്ക് നോക്കി ആ ടെഡ്ഡിബിയർ ... തനിക്കവൾ സമ്മാനമായി തന്ന അതേ ടെഡിബിയർ ...

ചങ്ക് തകർന്ന് പോയി കണ്ണൻറെ ആ കാഴ്ച്ച കണ്ടതും "ഭദ്രേ "... നേർത്ത ഒരു വിളിയോടെ

ഭദ്രയുടെ അരികിലേക്ക് പതിയെ ചുവട് വച്ചു കണ്ണൻ ശബ്ദം കേട്ടിട്ട് തൻറെ അടുത്തേക്ക് വരുന്ന ആളെ ഭദ്ര ഒന്ന് നോക്കി അവളുടെ കണ്ണുകളിൽ ഭയത്തിൻറെ നിഴൽ വീണു തൻറെ കയ്യിലുള്ള ആ പാവയെ അവൾ നെഞ്ചിലേക്കമർത്തി പിടിച്ച് കൊണ്ട് പുറകോട്ട് പതുക്കെ നിരങ്ങാൻ തുടങ്ങി

" വരണ്ട ....തരില്യ... തരില്യ..

ൻറെ കണ്ണേട്ടൻറ്യാ ഇത്

തരില്യ ... തരില്യ ...ൻറെ കണ്ണേട്ടൻറ്യാ ഇത് " സഹിക്കാവുന്നതിനും അപ്പുറമായിരുന്നു കണ്ണുനത് അറിയാതെ മുട്ടുകുത്തി നിന്ന് പോയി അവൻ അപ്പോഴും ഭയത്തിൽ ഭദ്ര പുറകോട്ട് നീങ്ങുകയായിരുന്നു ചങ്ങലയുടെ നീളം അവസാനിച്ചതും അവൾ ചങ്ങലയിട്ട കാൽ വലിക്കാൻ തുടങ്ങി വയ്യ ... ഇനിയും ഈ കാഴ്ച്ച താങ്ങാനുള്ള ശേഷി തനിക്കില്ല ... കണ്ണൻ എഴുന്നേറ്റ് പുറത്തേക്കോടി ചെന്ന് വീണത് ഭദ്രയുടെ അച്ഛൻറെ കാലിൽ

" അച്ഛാ.... എന്നെയൊന്ന് ശപിക്കോ... മനസ്സറിഞ്ഞ് എന്നെയൊന്ന് ശപിക്കോ"

ഒരു കൊച്ച് കുഞ്ഞിനെ പോലെ ഏങ്ങലടിച്ച് കരയുന്ന കണ്ണനെ ആ അച്ഛൻ പിടിച്ചുയർത്തി

" ഇല്യ കട്ടേ.... ഊണിലും ഉറക്കത്തിലും ഗുരുവായൂരപ്പനെ വിളിക്കണതാ എൻറെ മോള് ... ഗുരുവായൂരപ്പൻറെ തീരുമാനം ഇങ്ങന്യായിരിക്കും.. വിധിയാണെന്ന് കരുതി സമാധാനിച്ചോളാം.... കണ്ണൻ പൊയ്ക്കോളു" " കണ്ണാ വാ " കണ്ണൻറെ കയ്യും പിടിച്ച് കാറിനടുത്തേക്ക് അപ്പ നടന്നു...



കണ്ണേട്ടാ ... നിക്ക് വല്യേ കൊലുസ് വേണ്ടാട്ടോ... നിക്ക് ഇഷ്ടല്ല ... വല്യേ കൊലുസിട്ടാ കാലി‌ല് ന്തോ പോലെ തോന്നും... അതോണ്ട് നൂല് പോലത്തെ കൊലുസ് വാങ്ങിച്ചാ മതിട്ടോ "

അങ്ങനെ പറഞ്ഞിരുന്ന ഭദ്രയുടെ കാലിലാണ് ഇന്ന് ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നത്
നിറഞ്ഞ് കവിഞ്ഞ കണ്ണുകളും തകർന്ന ഹൃദയവുമായ് കാറിലിരിക്കുമ്പോൾ കണ്ണൻറെ കാതിൽ വീണു ഇടനാഴിയിലെ അവസാനത്തെ മുറിയിൽ കോർത്ത് വച്ച ചങ്ങല കണ്ണികൾ നിലത്തിഴയുന്ന ശബ്ദം..

4
ലേഖനങ്ങൾ
നഷ്ട്ടപെട്ട നീലാബരി
0.0
നഷ്ടപ്പെട്ട നീലാംബരി' മാധവിക്കുട്ടിയുടെ ഏറ്റവും മനോഹരമായ ചെറുകഥയാകുന്നത് സംഗീതവും സാഹിത്യവും അതിനൊത്ത പ്രണയവും വഴികളില്ലാതെ പരസ്‌പരം പുണർന്ന് നിൽക്കുന്നത് കൊണ്ടാണ്. സുഭദ്രയെ അടുത്തറിയുന്ന പോലെ ഒരു തോന്നൽ നീലാംബരിയുടെ വായനയിൽ ഇപ്പോഴും ഉണ്ടായിരുന്നു.
1

നഷ്പ്പെട്ട നീലാബരി -1

6 December 2023
0
0
0

കണ്ണേട്ടാ .. ഇതെവിട്യാ എത്രനേരായി ട്രൈ ചെയ്യണു ""ഇവ്ടെ റേഞ്ച് ഇല്യാത്തത് അറിയണതല്ലെ പാറു നിനക്ക്.... അപ്പേട്ടനും ഞാനും ഒരിടം വരെപോവാ ... വന്നിട്ട് വിളിക്കാം"" ഉം.... ഇന്ന് വരോ ഇങ്ങട് ""ഇല്യ..രണ്ട് ദിവ

2

നഷ്പ്പെട്ട നീലാംബരി -2

6 December 2023
0
0
0

അനുകൂലമായ മറുപടി കേട്ടപ്പോൾഅമ്മയുടെ കണ്ണുകൾ തിളങ്ങിയത് കണ്ണൻ കണ്ടുഅമ്മയോട് ഭദ്രയെ കുറിച്ച് സാവകാശം പറയണമെന്നായിരുന്നു കരുതിയത് പറയാതിരുന്നത് നന്നായി ഇല്ലെങ്കിൽ എന്നേക്കാൾ കൂടുതൽ ആ പാവം സങ്കടപ്പെട്ടേനെ

3

നഷ്ട്ടപെട്ട നീലാംബരി -3

6 December 2023
0
0
0

ഭദ്രയൊരു നഷ്ടമാണെന്ന് അമ്മ തിരിച്ചറിഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു "കണ്ണന് തൻറെ കാതുകളെ വിശ്വസിക്കാനായില്ല ഈശ്വരാ ... തൻറെ അമ്മയാണോ ഇങ്ങനെയൊക്കെ ചെയ്തത് ... ദൈവങ്ങൾക്ക് മുകളിലായിരുന്നു അമ്മ

4

നഷ്പ്പെട്ട നീലാംബരി

6 December 2023
0
0
0

കണ്ണുകൾ കളവ് പറയുകയാണോ തന്നോട് തനിക്ക് ചുറ്റും ഭൂമി കറങ്ങുന്നത് അവൻ തിരിച്ചറിഞ്ഞു വേച്ച് വീഴാൻ പോയ അവനെ രണ്ട് കൈകൾ താങ്ങി ... അപ്പുവിൻറെ" അപ്പേട്ടാ ... ൻറെ ഭദ്ര.... നോക്കേ" ഒരു തേങ്ങലോടെ കണ്ണൻ പറഞ്ഞു

---

ഒരു പുസ്തകം വായിക്കുക