shabd-logo

രണ്ട്

22 December 2023

2 കണ്ടു 2
പാരിലേവനിമധൃഷ്യരാകുമാ- വാരിജായുധവിമാഥിപാർഷദർ ഗൗരിതൻ തനുജനോടു, തൻഗൃഹ- ദ്വാരി ചെന്നു ചിലതോതിനോക്കിനാർ. 

ഒന്നുകൊണ്ടുമൊരിളക്കമെന്നിയേ നിന്നു, തൻനിലയിലംബികാസുതൻ, ചെന്നു,തച്ചരിതമഗ്ഗണങ്ങൾ പൊൻ- കുന്നുവില്ലനൊടുണർത്തിനാരുടൻ. 

ഫാലനേത്രനരുളീ സരോഷ: "മ- ബ്ബാലനെക്കിമപി നീക്കിനിർത്തുവാൻ സ്ഥൂലദീർഘഭുജർ നിങ്ങൾ ശക്തരാ- യീലയെന്നിവിടെ വന്നു ചൊൽകയോ? 

അങ്ങു നിങ്ങളൊരു കുഞ്ഞുനോടു തോ- റ്റിങ്ങു പോന്നു നിലവായതത്ഭുതം തെങ്ങുപോലുയരുമീയുടൽക്കക- ത്തെങ്ങുമെള്ളളവു നാണമില്ലയോ!" 

ഈവകപ്രഭുവിനിന്ദനങ്ങൾ കേ- ട്ടാവതോളമനുബദ്ധലജ്ജരായ് ശൈവപാരിഷദർ ചെന്നു വീണ്ടുമാ- ക്കാവലാളൊടു കയർത്തു ചൊല്ലിനാർ: 

ആര,ഹമ്മതി മുഴുത്ത നീ?യിഹ ദ്വാരപാലത ലഭിച്ചതെങ്ങനെ? ദൂരവേ സപദി പോക നല്ല, ദുർ- വാരവീര്യര,റികീശപാർഷദർ. 

ദേവദേവഗണമാണു നിയ്യുമെ- ന്നേവമോർത്തു ദയചെയ്ത ഞങ്ങളെ സാവഹേലമിഹ ധിക്കരിപ്പതോ,

ജീവനാശമണയുന്നതിന്നു നീ! 

പെട്ടുപോമപകടത്തിലീ, സ്ഥലം വിട്ടുപോവതിനു താമസിക്കിൽ നീ വെട്ടുപോത്തിനൊടു വേദമോതുമീ- മട്ടു ഞങ്ങളിനി മാറ്റിവെയ്ക്കയായ്." 

ധൃഷ്ടനത്തരുണനോതി:"യെന്തിനി- പ്പിഷ്ടപേഷമിതിൽ? ഞാനൊരിക്കിലും, വിഷ്ടപേശ്വരിയനുജ്ഞനൽകിടാ- തഷ്ടമൂർത്തിയെയുമിങ്ങു കേറ്റിടാ. 

അത്ര കാവലിനുതാൻ മൃഡാനിതൻ പുത്രനായ്ജ്ജഗതി ജാതനായ ഞാൻ, എത്ര ഭീഷണികൾ നിങ്ങൾ ചൊൽകിലും വിത്രസിച്ചൊഴികയില്ല തെല്ലുമേ. 

ക്രൂരർ നിങ്ങളതിർവിട്ടിനിബ്ബലാൽ ക്കാരമത്ര തുടരുന്നതാകിലോ, വീരപദ്ധതിയിലൂന്നിനിൽപിനെൻ- ചൂരലിൻ ചുണയറിഞ്ഞിടാം തദാ!" 

എന്നു ചൊല്ലുമഗജാതനൂജനെ- ച്ചെന്നു പാർഷദർ പിടിച്ചു തള്ളിനാർ, നിന്നു, നിന്ന നിലയിൽ ശരിക്കവൻ, കുന്നു കാറ്റടികളാൽക്കുലുങ്ങുമോ? 

ശൂലിതൻ ഭടരവന്റെ ചൂരലാം കോലിനാലടികൾകൊണ്ടു മേനിയിൽ തോലിരിഞ്ഞു, ചില ചൂടുവെച്ച ക- ന്നാലിതൻ വടിവിലാർത്തു മണ്ടിനാർ. 

"ഗൗരിതൻ തനുജനാകിലെന്ത? -വൻ
ദ്വാരി നിൽക്കരുത്, കറ്റുകെ"ന്നുതാൻ സൗരിസൂദനനയച്ച പാർഷദ- ന്മാരിടച്ചിലൊടടുത്തു പിന്നെയും. 

ഓതിനാർവർ: "ശിശോ, വൃഥാവിലീ- വാതിൽകാത്തുയിർ കളഞ്ഞിടായ്ക നീ ഏതിനും പടുതയേന്തുമന്തകാ- രാതിയാണരുൾവതോ,ർമ്മവെയ്ക്കണം!" 

എന്നു കേട്ടവനു,മിങ്ങു വേണ്ടതെ- ന്തെന്നു തെല്ലിടയിളക്കമേൽക്കവേ, വന്നുരച്ചിതൊരു മാതൃദാസി മെ- ല്ലെന്നു, ദേവിയുടെ പുത്രനോടിദം: 

"കാര്യദക്ഷ, തനതാജ്ഞ കാപ്പത്തിൽ സൈര്യമിത്ര വെളിവാക്കുമങ്ങയെ ഭൂര്യനുഗ്രഹസമിദ്ധനാക്കിയി- ട്ടാര്യയേവമരുളുന്നു നന്ദിയാൽ: 

'വത്സ, ഞാൻ മുദിതയായി നിൻപ്രസു- വത്സലത്വമിതുറച്ചുകാൺകയാൽ; ത്വത്സനാഥമധുനാ മമാലയം; മതരിച്ചിവർ ബലേന കേറൊലാ. 

പ്രത്യനീകപരിപീഡമൂലമീ സ്തുത്യസുസ്ഥിരതകൈവിടായ്ക നീ: കൃത്യനിഷ്ഠ കുറയാതിരിപ്പതേ നിത്യമംഗളനിദാനമേവനും." 

പേശി, നർമ്മവിരുതാളുമാളിമാർ വാശികേറ്റിയ മഹേശിതൻമതം, നാശിതവ്യഥമറിഞ്ഞു ഹർഷവാ- രാശിയിൽ 'ത്തിരകളിച്ചു' ബാലകൻ.

കച്ചകെട്ടിയരയും മുറുക്കി, വ- മ്പിച്ച കാലുകളുഴിഞ്ഞു കൈകളാൽ, ഉൾച്ചലിപ്പൊഴിയെ നിന്നു ചോടുറ- പ്പിച്ചവൻ പ്രമഥരോടു ചൊല്ലിനാൻ: 

"കണ്ടുകൊൾക; ഹരഭൃത്യർ നിങ്ങളുൾ- ക്കൊണ്ടു ദേവി, നിയമിച്ചൊരാളിവൻ, രണ്ടു കക്ഷികളുമൊന്നുപോലെ; -യെ- ന്തുണ്ടു ഭേദ?-മധികാരവും സമം. 

നിങ്ങളീശനിലയാഗ്രപാലർ; ഞാ- നിങ്ങപർണ്ണയുടെ വാതിൽ കാക്കുവോൻ, മങ്ങൽവിട്ടു വിളശാസനസ്ഥരായ്- ത്തങ്ങൾതൻമുറയെ നാം നടത്തണം. 

ഇസ്ഥിതിക്കി,ഹ കരേറി നിങ്ങളി- ദുസ്ഥിതിക്കു തുനിയുന്നതെന്തുവാൻ? അസ്ഥിഭൂഷഭടരെബയപ്പെടു- സ്ഥിരപ്രകൃതി ബാലനല്ല ഞാൻ. 

ഈ വിരുദ്ധവഴിയായി നിങ്ങളെൻ ദേവിതൻ ഗൃഹമണഞ്ഞിടാ ദൃഢം ജീവിതസ്പഹയിരിക്കിൽ വിട്ടുപോയ്- ക്കൊൾവി;-നൊന്നുമിനിയോതുകില്ല ഞാൻ 

ഭൂര്യപത്രയൊടാനതാസ്യരായ്- സൂര്യജാരിഭടർ പോന്നു വീണ്ടുമേ ശൗര്യമുള്ള ഗിരിജാത്മജന്റെയാ- സൈര്യമീശനെ നമിച്ചുണർത്തിനാർ. 

ശ്രീതുഷാരകരമൗലി ചൊല്ലിനാ-

നേ-"തുമില്ലവനു കൂസലെന്നതോ?

പോർ തുടർന്നിടുവിനെങ്കിലങ്ങു ചെ ന്നേ-തുമട്ടിലുമൊഴിക്കവയ്യിനി. 

ഉണ്ണിയാണു മലമാതിനെന്നതേ നണ്ണി നാമവനിലൊന്നടങ്ങിയാൽ, പെണ്ണിനുള്ളൊരു കളിക്കുരങ്ങനെ- ന്നെണ്ണിടും നിയതമെന്നെയാളുകൾ. 

പ്രാണനാഥനിലുമിത്ര വാശി, കാ- ട്ടേണമെന്നു നിരുപിച്ചതിൻഫലം നാണമോടനുഭവിച്ചിടട്ടെ,യ- ക്ഷീണഗർവെഴുമഗേന്ദ്രനന്ദിനി!" 

എന്നു ഭർത്ത്റ്മൊഴി കേട്ടു, കൈത്തർ- പ്പൊന്നു തീർപ്പതിനിടം കിടയ്ക്കയാൽ ഒന്നുപോലുദിതഹർഷരേവരും ചെന്നുമാത്മജനൊടേറ്റു പോരിനായ്. 

ദന്തകുഡ്മളമരീചികൈതവാ- ലന്തരുല്ലസിതസത്ത്വലക്ഷ്മിയെ ചന്തമോടു വെളിവാക്കിയാ യുവാ- വന്തകാരിഭടരോടിതോതിനാൻ: 

"വേഗ,മെന്നെ,യൊരു ബാലനെന്നനു- ദ്യോഗരായി വെടിയാതെ, കൗതുകാൽ ഹാ, ഗണാഗ്ര്യഭടരിന്നണഞ്ഞതിൽ സ്വാഗതം സരസമോതിടുന്നു ഞാൻ. 

ധാരിതാസ്ത്രകുലനല്ല, പൈതൽ ഞാൻ പോരിനിന്നു പുതുതായതുടങ്ങുവാൻ, ഭൂരിശസ്ത്രബലരായ നിങ്ങളോ പേരിയന്ന പടയാളി മൗലികൾ.

എങ്കിലും, ഹിതമിതോതുവാൻ, ഭയാ- ശങ്കിയല്ലി വലുതായ സൗഹൃദം? വങ്കിടയ്ക്കുടവു, ദാരർ നിങ്ങളിൽ ത്തങ്കിടാത്തപടി പോർനടത്തുവിൻ! 

സന്നതാഖിലസുരാസുരേന്ദ്രയാ- കുന്ന മജ്ജനനിതൻ മണാളനെ ഇന്നശേഷഭടഹീനനാക്കി ഞാ- നെന്ന തെറ്റിവനു കൈവരുത്തൊലാ!" 

ഏവമോതിയ ശിവാതനൂജനും ദേവപാരിഷദരും പരസ്പരം സാവലേപമഥ കൈതുടർന്നിതേ, ജീവലോകഭയകാരണം രണം. 

"പോരിതത്ര വലുതാണു, കാണുവാൻ പോരികെ"ന്നിദിവിഷജ്ജനങ്ങളെ പൂരിതാംബരമിളക്കിവിട്ടിത- ബ്ദേരിശംഖമുരജാദിനിസ്വനം. 

വട്ടമിട്ടു പരിപന്ഥിയെച്ചുഴ- ന്നട്ടഹാസമുഖരീകൃതാശരായ് പട്ടസം, പരശു, വാളു, ലയ്ക്ക, വേൽ തൊട്ട ശസ്ത്രനിര തൂകി പാർഷദർ. 

പെട്ടതില്ലൂടലിലായുധോൽക്കരം തൊട്ട പാടു, മഗജാത്മജന്നഹോ! തിട്ടമമ്മയുടെ തൃക്കടാക്ഷമാം ചട്ടയിട്ടവനു വജ്രവും തൃണം! 

ദ്വാരപാലതരുണന്റെ പൊന്നണി ചൂരൽ ഭസ്മസിതശൈവസേനയിൽ സ്വൈരലീലയൊടു ചിന്നിമിന്നിതേ,


ശാരദാഭൂഭുവി കൊള്ളിമീൻപടി. 

ഭൂരിശക്തിമയഗാത്രയഷ്ടിയാം ഗൗരി നൽകിയൊരു വേത്രയഷ്ടിയാൽ പാരിൽ വീഴ്ത്തിയവനാ,യുധച്ഛടാ- മാരിതൂകിന മഹാഗണങ്ങളെ. 

നാക്കു തൂങ്ങി, നടു കൂന്നു, ചൂരലിൻ- വീക്കുകൊണ്ടു തുറുകൺ മിഴിച്ചഹോ, മൂക്കുപോയ് ദ്വിഗുണവൈകൃതാംഗരായ് പോക്കുമുട്ടി വിഷമാക്ഷകിങ്കരർ! 

വീരനാമഗസുതാത്മജന്റെ പൊൻ- ചൂരലേറ്റുടൽ മുറിഞ്ഞു, മേൽക്കുമേൽ ചോരവാർന്ന ശിവസേന, പൂത്തുനി- ൽപോരശോകവനികയ്ക്കു തുല്യമായ്. 

ശൈലജാവിഷയരോഷരക്തയായ്- ശ്ശൂലഭൃജ്ജടയിൽനിന്നു ജാഹ്നവി ലോലയായി വെളിയിൽപ്പതിച്ചപോ- ലാലസിച്ചൊഴുകി ചോരയാറുടൻ. 

മന്ദിതപ്രസരമായ് രണേ പരാ- ക്രന്ദി ശൈവബലമൊക്കെയും ക്ഷണാൽ നന്ദിയും തനതു നാഥനിൽപ്പെടും നന്ദികാട്ടുവതിനന്ന ശക്തനായ്. 

ക്ഷീണരായ്ച്ചിലർ കിടന്നുഴന്നു; നിഷ്- പ്രാണരായ്ബുവി പതിച്ചു തെല്ലുപേർ; നാണമറ്റു ചിലർ പാഞ്ഞൊഴിഞ്ഞു പൂ- ബാണവൈരിപദമാശ്രയിച്ചിതേ. 

ചൂരലിന്നുപരി ശൈവയോധർതൻ

ചോര പറ്റിയതിടത്തുകയ്യിനാൽ വീരകേസരി തുടച്ചുനീക്കിയ- ദ്വാരസീമ്നി നിലവായ് ശിവാസുതൻ. 

തത്ക്ഷണം, ഹരി വിരിഞ്ചി, ഭൂമിഭൃൽ- പക്ഷഭേദി മുതലായ ദേവകൾ, ത്ര്യക്ഷസന്നിധിയണഞ്ഞു നമ്രരാ- യക്ഷതാദരമിതൊന്നുണർത്തിനാർ: 

"സ്വൈരമാജ്ഞയരുൾകിങ്ങു പാർവ്വതീ- ദാര, ദേവ, തവ ദാസർ ഞങ്ങളിൽ ആരറിഞ്ഞിടു?-മിതെന്തു ലീലയാ- ണാചരിച്ച, തുരുലീലനാം ഭവാൻ!" 

നീരജാസനനൊടിന്ദുചൂഡന- ന്നേരമേവമരുൾചെയ്തു സസ്മിതം: "ദ്വാരപാലനൊരു ബാലനുണ്ടുമാ- ഗാരസീമ്നി മരുവുന്നു ധൃഷ്ടനായ്. 

ഗേഹവേശനനിരോധിയാമവൻ സാഹസപ്രിയനഖണ്ഡവിക്രമൻ ആഹവത്തിലെതിരിട്ട മദ്ഭഡ- വ്യൂഹമുഖ്യരെ വിഭഗ്നരാക്കിനാൻ. 

സുപ്രശാന്തമതിയാകുമങ്ങുതാൻ ക്ഷിപ്രമാ സ്ഥലമണഞ്ഞു, നീതിയാൽ, അപ്രമേയബലനാമവന്നുതെ ല്ലുൾപ്രസാദമുളവാക്കിടേണമേ!" 

എന്ന,നംഗമഥനന്റെ മഞ്ജുവാ- കുന്ന വാക്കു നിശമിച്ചു പത്മജൻ ചെന്നണഞ്ഞിതു മഹർഷിമാരുമൊ- ത്ത,ന്നഗേന്ദ്രതനയാഗൃഹാന്തികേ.

വള്ളത്തോൾ നാരായണമേനോൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

3
ലേഖനങ്ങൾ
ഗണപതി
0.0
കേരളീയനായ ഒരു മഹാകവിയും വിവർത്തകനുമാണ് വള്ളത്തോൾ നാരായണമേനോൻ. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കേരളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ ദേശീയ കവിയായി അറിയപ്പെട്ടു. 1958 മാർച്ച് 13ന് അദ്ദേഹം അന്തരിച്ചു.
1

ഒന്ന്

21 December 2023
0
0
0

ശീതളാചലകുമാരിയെപ്പുരാ ചൂതബാണരിപു വേട്ടു ശങ്കരൻ ശ്വേതശൈലനിലയത്തിലംഗനോ- പേതനായ് പ്രഭു മടങ്ങിയെത്തിനാൻ. ബാലയാം പ്രിയയിൽ നാണമാം തിര- ശ്ശീലകൊണ്ടു മറവാർന്ന കാമനെ ലോലനായഥ വെളിപ്പെടുത്തുവാൻ ലീലയാ തുനികയാ

2

രണ്ട്

22 December 2023
1
0
0

പാരിലേവനിമധൃഷ്യരാകുമാ- വാരിജായുധവിമാഥിപാർഷദർ ഗൗരിതൻ തനുജനോടു, തൻഗൃഹ- ദ്വാരി ചെന്നു ചിലതോതിനോക്കിനാർ. ഒന്നുകൊണ്ടുമൊരിളക്കമെന്നിയേ നിന്നു, തൻനിലയിലംബികാസുതൻ, ചെന്നു,തച്ചരിതമഗ്ഗണങ്ങൾ പൊൻ- കുന്നുവില്

3

മൂന്ന് അവസാനഭാഗം

22 December 2023
0
0
0

മുമ്പിലെത്തിയ പിതാമഹന്റെ വെൺ- കമ്പിപോലെ നെടുതായ താടിയെ വെമ്പിയേറ്റു പിടികൂടിനാൻ ബലാൽ വമ്പിയന്ന ഗിരിജാകുമാരകൻ. "അരുത,രുത,നുകമ്പ്യനന്തണൻ, ഞാൻ പൊരുവതിനല്ല,ശമത്തിനായണഞ്ഞോൻ; പരുഷത കരുതായ്കിവങ്കലെ"ന്നാ

---

ഒരു പുസ്തകം വായിക്കുക