shabd-logo

മൂന്ന് അവസാനഭാഗം

22 December 2023

0 കണ്ടു 0
മുമ്പിലെത്തിയ പിതാമഹന്റെ വെൺ- കമ്പിപോലെ നെടുതായ താടിയെ വെമ്പിയേറ്റു പിടികൂടിനാൻ ബലാൽ വമ്പിയന്ന ഗിരിജാകുമാരകൻ. 

"അരുത,രുത,നുകമ്പ്യനന്തണൻ, ഞാൻ പൊരുവതിനല്ല,ശമത്തിനായണഞ്ഞോൻ; പരുഷത കരുതായ്കിവങ്കലെ"ന്നായ്- ത്തെരുതെരെ നാന്മുഖനാർത്തു കേണു പാഞ്ഞു. 

അകമെരിയുമജന്റെ പിമ്പു ഭീതി- ത്തികവൊടു പാഞ്ഞു, ഹരാദ്രിധാതുഭൂവിൽ വികലഗതി കമിഴ്ന്നുവീണു വൃദ്ധർ- ഷികളുടെ താടികൾ ചായമിട്ടപോലായ്! 

അജനിലുമനയം തുടർന്ന ദേവ്യാ- ത്മജനെ വധിപ്പതിനി,ദ്ധരോഷനീശൻ നിജഗണനിയുതങ്ങളോടുകൂടേ സജവമയച്ചു സുരവ്രജത്തെയെല്ലാം. 

ഭൂതപ്രേതപിശാചദേവപൃതന- യെല്ലാം പുരോഗാമിയായ് സ്റ്റീതശ്രീമധുമാഥി ചെല്ലുവതു ക- ണ്ടൊന്നോതി ദേവീസുത: "മാൽ തങ്കേണ്ട; നിനക്കു തെല്ലു വകയാ- യെൻ ചൂരലേ; വൻചമു- വ്രാതം ചൂഴെ വരുന്നതുണ്ടു, സുമഹാ- വിക്രാന്തി ചക്രായുധൻ!' 

ഏറ്റം വീറൊടു, വിഷ്ണുവിൻ പിറകിലായ്- ദ്ദേവാദിസൈന്യങ്ങൾ ചെ ന്നേറ്റദ്രീശകുമാരികാതനയനിൽ

ച്ചാട്ടുന്ന ശസ്ത്രോൽക്കരം, ചീറ്റം ചേർന്നിടുമാറസംഭ്രമവൻ വീശുന്ന വൻചൂരലിൻ കാറ്റത്തങ്ങു പറന്നുപോയ്, കരിയില- ക്കൂട്ടം കണക്കഞ്ജസാ. 

അറ്റം പെടാതെയതിഘോരമിരമ്പി,യെണ്ണ- മറ്റസ്തുവീചികളുമേന്തിടുമബ്ബലത്തെ ചെറ്റല്ല നീളെയുമിളക്കിമറിച്ചു ബാല- നൊറ്റയ്ക്കു,വാരിധിയെ മന്ദരമെന്നപോലെ. 

ലോകാംബ തൽക്ഷണ,മസംഖ്യരിപുക്കൾ ചൂഴു- മേകാകിയാം നിജസുതന്നടരിൽത്തുണപ്പാൻ ഏകാന്തരോഷവശയായി വിരചിച്ചയച്ചാ- ളാ,കാരഭീഷണകളാമിരുദേവിമാരെ.

കന്നൽക്കാർതാൻ, കരാളോന്നതതനുരുചിയാ- ലൊന്നു, മറ്റേതു ശുദ്ധം മിന്നൽച്ചാർത്തീ,വിധത്തിൽ ബുജപരിഘശതോ- ദ്രിക്തമശ്ശക്തിയുഗ്മം, സന്നദ്ധാശേഷദേവപ്രമഥപൃതനയാം പന്നഗൗഘത്തിനേറെ- സ്സന്നത്വം ചേരുമാറാർത്തലറിയടർനില ത്തിന്നുമദ്ധ്യേ വിളങ്ങി. 

ഭൂതാമർത്ത്യപ്രവീരപ്പരിഷകളകഗജാ- മന്ദരിദ്വാരദേശ-

ത്രാതാവിൻനേർക്കു താരധ്വനിമുഖരമയ- യ്ക്കുന്ന ശസ്ത്രങ്ങളെല്ലാം പാതാളംതോറ്റവായൊണ്ടുടനുടനെ വിഴു- ങ്ങീടുമശ്ശക്തികൾക്ക- ഞ്ചാതാ,ദൈത്യാരിതൻ ചക്രവുമുടർനടുവിൽ-

പ്പപ്പടപ്രായമായി!
നാനാശസ്ത്രങ്ങൾ തീർന്നോരളവ,മരഗണ- ശ്രേണിയെത്തന്നെ ഭക്ഷി- പ്പാനായ് വായുംപിളർത്തിബ്ദയദവടിവിലാ- ദ്ദേവിമാർ കൈതുടർന്നു; ദീനാക്രന്ദങ്ങൾ പൊങ്ങി പടയി, സൃഷിജന- ത്തിന്റെ ഹാഹാരവത്താൽ വാനാകെത്താൻ മുഴങ്ങി, പ്രളയമണകയാ- യെന്നു ലോകം നടുങ്ങീ. 

തീരെപ്പേടിച്ചരണ്ടച്യുതവലമഥനാ- ദ്യഗ്രഗീർവാണർപോലും പാരെങ്ങും പാഞ്ഞു ഭൂതപ്പടയൊടുമിടചേർ- ന്നാർത്തുഴന്നീടുമപ്പോൾ, നേരത്താക്രോധമേന്തീടിന പുരരിപുതാൻ തന്നെയക്കാന്ദിശീക- ന്മാരെപ്പാടേ വിലക്കി,പ്പിറകിലവരുമായ്- ത്തത്ര പോരിന്നണഞ്ഞു. 

അന്നേരം പോയ്മറഞ്ഞീടിന സഹജകളാം ദേവിമാർതൻ ബലം, കൈ- വന്നേറെശ്ശക്തനായ്തീർന്നൊരു ശിവദയിതാ- മന്ദിരദ്വാരപാലൻ ചെന്നേൽക്കും ദേവഭൂതപ്പടകളുഴലുമാ- റാ നെടുംചൂരൽ മിന്നി ച്ചെന്നേ, ഭൂകാന്തനാകും വിധുവിനരുളിനാൻ ഭൂസമാശ്ലേഷസൗഖ്യം! 

ബോധം കൈക്കൊണ്ടെഴുന്നേറ്റുടനെയെതിരിടും വിഷ്ണുവോടൊത്തു വീണ്ടും, വൈധവ്യം പൂമകൾക്കേൽപതിനിടവരുമാ- റങ്കമാടുന്ന ലാക്കിൽ, ഹാ, ധന്യശ്രീമഹേശീതനയനുടെ ശിര-
സ്സുഗ്രശൂലായുധത്താൽ ക്രോധക്രൂരൻ മുറിച്ചിട്ടതു, ശമനരിപു- സ്വാമിതാൻ സാഹസത്താൽ, 

ആകമ്രൗജസ്സുടയ ദയിതാ- പുത്രനെക്കൊന്നുവീഴ്ത്തി- ശ്ലോകസ്പൂർത്തിഗൃപതിമുഖനായ് നിന്നിതീശൻ മുഹൂർത്തം, ആകപ്പാടേ ഭുവന,മതുനേ- രത്തു നിശ്ശേഷ്ടചേഷ്ടാ- വൈകല്യത്താൽ പടവിലിഖിത പ്രായമായിച്ചമഞ്ഞു. 

സുനുവ്യാപാദകോപം തടവിന ശിവതൻ മെയ്യിൽനിന്നക്ഷണംതാൻ ഭാനുശ്രീശക്തിസാഹസ്രകമൂലകറുതി- ക്കായ്പ്പുറപ്പെട്ടു വീണ്ടും വാനും മന്നും നിറഞ്ഞുൽക്കടമിളകിടവേ, നിർജ്ജരർഷീന്ദ്രർ ഭക്തി- ത്തേനുൾച്ചേരും സ്തവത്താലൊരുവിധമഹിഭൃൽ- ക്കാന്തയെശ്ശാന്തയാക്കി. 

"എന്നാലെന്നുണ്ണി, ജീവിച്ചി,വനഖിലഗണാ- ധ്യക്ഷനായ്പ്പൂജ്യനായും വന്നാലല്ലാതെ പാരിന്നഴലിതൊഴികയി- ല്ലാ;-യതിന്നായ് ശ്രമിപ്പിൻ" എന്നാര്യാദേവി കൽപ്പിച്ചതു കരൾ കുളിരെ- ക്കേട്ട ദേവർഷിവൃന്ദം ചെന്നാരാൽത്താണുണർത്തിച്ചളവ,തിനുപദേ- ശിച്ചു മാർഗ്ഗം മഹേശൻ. 

ദേവൻ കൽപിച്ചവണ്ണം സുരമുനികൾ വട-

ക്കോട്ടു പോയിട്ടു മുൻകാ-ണായ് ‌വന്നോരേകദന്തദ്വിപമണിയെ വധി- ച്ചായതിൻ മസ്തകത്തെ വൈവർണ്ണ്യാപേതമെത്തിച്ച,ഗദുഹിതൃകുമാ- രൻ മെയ്യോടിണക്കി-

ശൈവശ്രീമന്ത്രശുദ്ധോദകമുപരി തളി- ച്ചീടിനാരൂഢഹർഷം. 

ക്ഷണത്താൽ പ്രണൻപൂണ്ട,തനുരുചി ഗൗരീതനുജന-

ങ്ങുണർന്നേൽക്കുംപോലേ, സസുഖമെഴു- നേറ്റു ഗജമുഖൻ;

ഇണങ്ങീ ദിക്കെങ്ങും തെളിവ;-മര

വിദ്യാധരവധൂ-

ഗണം പാട്ടും കൂത്തും മുഹരപി മു- തിർത്തു മുദിതമായ്. 

വൈരം വിട്ടു,യിരാർന്ന പുത്രനെ മുദാ- ലാളിച്ചിടും ദേവിതൻ

ചാരത്തേക്കും സുരർഷിമുഖ്യർ കനിയി- ച്ചെത്തിച്ച കാമാന്തകൻ നീരന്ധ്രാദരനാം മകന്റെ തലയിൽ സ്സാനുഗ്രഹം തൃക്കര- ത്താരർപ്പിച്ചു,ഗണേശനാക്കിയഭിഷേ- ചിച്ചാനതുച്ഛോത്സവം. 

സമശിരസി ശ്രീമദ്ദേവീസു- തൻ പ്രമഥിച്ച തൽ പ്രമഥരുടനേതന്നേ നിദ്രാവി- മുക്തർകണക്കിനേ, അമരമുനിമാർ വാഴ്ത്തും മൃത്യുഞ്ജ- യന്റെ കടാക്ഷമാ-

മമലസുധയാലുജ്ജീവിച്ചേറ്റു

യർത്തി മഹോത്സവം.

ദേവന്മാർക്കും ഗണൗഘത്തിനുമിയലിന ദോ- വീര്യദർപ്പംകെടുപ്പാ

നീവണ്ണം ലീലയൊന്നാടിയ ഭഗവതിതൻ പൈതൽ, വേതണ്ഡവക്ത്രൻ, "ഏവർക്കും പൂർവ്വപൂജ്യൻ ജഗതി ഗണപതേ,

വിഘ്നരാജൻ ഭവാനെ-

ന്നേവം ബ്രഹ്മാദ്യരേകും വരവുമഥ വണ- ക്കത്തിൽ വാങ്ങിജ്ജയിപ്പൂ!

വള്ളത്തോൾ നാരായണമേനോൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

3
ലേഖനങ്ങൾ
ഗണപതി
0.0
കേരളീയനായ ഒരു മഹാകവിയും വിവർത്തകനുമാണ് വള്ളത്തോൾ നാരായണമേനോൻ. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കേരളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ ദേശീയ കവിയായി അറിയപ്പെട്ടു. 1958 മാർച്ച് 13ന് അദ്ദേഹം അന്തരിച്ചു.
1

ഒന്ന്

21 December 2023
0
0
0

ശീതളാചലകുമാരിയെപ്പുരാ ചൂതബാണരിപു വേട്ടു ശങ്കരൻ ശ്വേതശൈലനിലയത്തിലംഗനോ- പേതനായ് പ്രഭു മടങ്ങിയെത്തിനാൻ. ബാലയാം പ്രിയയിൽ നാണമാം തിര- ശ്ശീലകൊണ്ടു മറവാർന്ന കാമനെ ലോലനായഥ വെളിപ്പെടുത്തുവാൻ ലീലയാ തുനികയാ

2

രണ്ട്

22 December 2023
1
0
0

പാരിലേവനിമധൃഷ്യരാകുമാ- വാരിജായുധവിമാഥിപാർഷദർ ഗൗരിതൻ തനുജനോടു, തൻഗൃഹ- ദ്വാരി ചെന്നു ചിലതോതിനോക്കിനാർ. ഒന്നുകൊണ്ടുമൊരിളക്കമെന്നിയേ നിന്നു, തൻനിലയിലംബികാസുതൻ, ചെന്നു,തച്ചരിതമഗ്ഗണങ്ങൾ പൊൻ- കുന്നുവില്

3

മൂന്ന് അവസാനഭാഗം

22 December 2023
0
0
0

മുമ്പിലെത്തിയ പിതാമഹന്റെ വെൺ- കമ്പിപോലെ നെടുതായ താടിയെ വെമ്പിയേറ്റു പിടികൂടിനാൻ ബലാൽ വമ്പിയന്ന ഗിരിജാകുമാരകൻ. "അരുത,രുത,നുകമ്പ്യനന്തണൻ, ഞാൻ പൊരുവതിനല്ല,ശമത്തിനായണഞ്ഞോൻ; പരുഷത കരുതായ്കിവങ്കലെ"ന്നാ

---

ഒരു പുസ്തകം വായിക്കുക