shabd-logo

ഒന്ന്

21 December 2023

3 കണ്ടു 3
ശീതളാചലകുമാരിയെപ്പുരാ ചൂതബാണരിപു വേട്ടു ശങ്കരൻ ശ്വേതശൈലനിലയത്തിലംഗനോ- പേതനായ് പ്രഭു മടങ്ങിയെത്തിനാൻ. 

ബാലയാം പ്രിയയിൽ നാണമാം തിര- ശ്ശീലകൊണ്ടു മറവാർന്ന കാമനെ ലോലനായഥ വെളിപ്പെടുത്തുവാൻ ലീലയാ തുനികയായ് മഹാനടൻ 

നീരദാഭഗളനേകദാ, ഗുണോ- ദാരയാമുമ കുളിച്ചിടുംവിധൗ, ദ്വാരപാലനെയനാദരിച്ചു തൻ- ദാരസത്മനി കടന്നുചെന്നിതേ. 

മജ്ജനോചിതമനോജ്ഞവേഷയാ- മജ്ജഗജ്ജനനി ഭർത്തൃദർശനാൽ, സജ്ജമാർ സഖികൾ സംഭ്രമിക്കവേ ലജ്ജപൂണ്ടു വിലയിച്ചു തങ്കലേ! 

വെണ്ണതോൽക്കുമുടലിൽ സുഗന്ധിയാ- മെണ്ണതേച്ചരയിലൊറ്റമുണ്ടുമായ് തിണ്ണമേലമരുമാ നതാംഗി മു- ക്കണ്ണനേകി മിഴികൾക്കൊരുത്സവം. 

ആ വിഭൂഷണവിയുക്തഗാത്രിയാം ദേവി നിസ്തുലനിസർഗ്ഗകാന്തിയെ തൂവിനിൽക്കുമഴകന്നു കണ്ടു ത- ജ്ജീവിതേശനു കുളിർത്തു മാനസം 

അക്കടംരൂപ പൊറാഞ്ഞു ചണ്ഡി ചെം-തൃക്കടാക്ഷമുനയൊന്നുലച്ചുടൻ തക്കപോല,സമയത്തഗാരമുൾ- പ്പൂക്ക ദേവനെ വെളിക്കിറക്കിനാൾ. 

കുന്നിൽമാതഥ, മണാളനീ നില ക്കിന്നിമേലസമയത്തൊരിക്കലും വന്നിടായ് ‌വതിനു വേണ്ട കൃത്യമെ ന്തെന്നിതോർത്തു നിജതോഴിമാരുമായ്. 

"അന്തകാരിയുടെ ഭൃത്യരൊക്കെയും ഹന്ത നമ്മളുടെതന്നെയെങ്കിലും സ്വന്തമായൊരുവനിങ്ങു വേണ,മ- ത്യന്തനിഷ്ഠയൊടു വാതിൽ കാക്കുവാൻ." 

പേർത്തിതാളികളുരയ്ക്കയാൽ, പ്രഭാ- പൂർത്തിപൂണ്ടൊരു പുമാനെയക്ഷണം തീർത്തിതങ്ങു തിരുമെയ്യഴുക്കിനാ- ലാർത്തിനാശിനി ജഗത്സവിത്രിയാൾ. 

പർവതോന്നതസുലക്ഷണാംഗകൻ, പർവചന്ദ്രസുഭഗൻ, യുവാവവൻ ദുർവഹാദ്ഭുതകുതൂഹലങ്ങളെ ശ്ശർവദാരസഖിമാർക്കു നൽകിനാൻ.

ദേവിതന്നെയണിയിച്ച പൊന്മണി- ആവിഭൂഷണവരാംബരാദിയാൽ ആ വിശിഷ്ടപുരുഷന്റെ മെയ്യിലെ- ശ്രീവിലാസമൊരു നൂറിരട്ടിയായ്. 

അമ്മഹാഭുജനെയങ്കസീമ്നി ചേർ- ത്തമ്മ മൂർദ്ധനി മുകർന്നു മേൽക്കുമേൽ സമ്മദോൽപുളകഗാത്രിയായ്പ്പുണർ ന്നുമ്മവെച്ചു ചിരമോമനിക്കയായ്.


കാരുണിമയി, മൃഡാനി പിന്നെയ പ്പുരുഷപ്രവരനോടിതോതിനാൾ: "ചാരുരൂപ, മമ പുത്ര, നീയൊഴി- ഞ്ഞാരുമില്ലിഹ മദാജ്ഞ കേൾക്കുവാൻ. 

ധീരനായനിശമപ്രമത്തനായ് ദ്വാരപാലനമിഹമാചരിക്ക മേ സ്വൈരമെന്റെയനുവാദമാർന്നിടാ- താ,രടുക്കിലുമകത്തു കേറ്റൊലാ." 

സാരമായജ്ജനനി ചൊന്നതാനതാ- കാരനായ് ശിരസി വെച്ച പുത്രനെ ദ്വാരപാലനവിധിക്കു നിർത്തിനാൾ, ചൂരലൊന്നഥ കൊടുത്തു പാർവതി. 

കാരണാത്മിക കൊടുത്ത കാഞ്ചന- ച്ചൂരൽമുദ്രയെ വഹിച്ചുകൊണ്ടവൻ പാരമേശരമണീമണിഗൃഹ- ദ്വാരസീമനി വിളങ്ങിനാൻ സദാ. 

വന്നു തിങ്ങിയ കുതൂഹലേന,പി- റ്റേന്നുമീശ്വരി കുളിക്കൊരുങ്ങവേ ചെന്നു ധൂർജ്ജടി, തലേദ്ദിനം കുറ- ഞ്ഞൊന്നു കണ്ട പുതുകാഴ്ച കാണുവാൻ. 

വാരണാന്തകനകത്തു പൂകുവാൻ പാരമുത്സുകതയോടടുക്കവേ, ആരതെന്നു ധരിയാതെ, നൂതന- ദ്വാരപാലകനവൻ വിലക്കിനാൻ. 

ആ വിലാസപരനാം മഹേശനൊ- ട്ടാവിലാശയതപൂണ്ടു ചൊല്ലിനാ:


"നീ വിലക്കിടുവതാരെയാണെടോ? ദേവിതൻപ്രിയതമൻ, പിനാകി ഞാൻ." 

ഹാരവാക്യമിതു കേൾക്കുമാ പ്രതീ- ഹാരവീരനപശങ്കമോതിനാൻ: "നേരവും നിലയുമോർത്തിടാതുമാ- ഗാരമെങ്ങനെയണഞ്ഞിടും ശിവൻ? 

അമ്മ സമ്പ്രതി കുളിക്കയാണു: തൽ സമ്മതത്തെ ലഭിയാതൊരിക്കലും ഇമ്മണിഗൃഹമണഞ്ഞിടാവത- ല്ലമ്മേഹശ്വരനു,മെന്നു നിശ്ചയം. 

നില്ല,നില്ല, നില വിട്ടിടായ്ക; ഞാൻ ചൊല്ലുമുക്തി വകവെച്ചിടാതെ നീ മല്ലു കാട്ടിയണയുന്നതാകി,ലെൻ- തല്ലുകൊണ്ടു തല വിണ്ടുപോം ദൃഢം!" 

ഗീരതത്ര ഗണിയാതുപാധി- ക്കാരനായ്ക്കയറുമാ വൃഷാങ്കനിൽ സ്പാരരോഷ,മുമതാൻ കൊടുത്ത പൊൻ- ചൂരലൊന്നഥ മയക്കിനാനവൻ. 

പൊട്ടുമെല്ലണികൾ പൂണ്ട മാറിൽനി- ന്നൊട്ടുതാഴെയടികൊണ്ട പാടുമായ് മട്ടുമാറിയ മഹേശനാ സ്ഥലം വിട്ടു പോന്നിതു വിചിത്രചേഷ്ടിതൻ. 

ദൂരമെത്തി,യൊരിടത്തിരുന്നു, തൻ ഭൈരവാകൃതികളാം ഗണങ്ങളെ ഗൗരശൈലപതി ചൊല്ലിവിട്ടിതാ. ദ്വാരപാലനെയകറ്റിനിർത്തുവാൻ.

വള്ളത്തോൾ നാരായണമേനോൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

3
ലേഖനങ്ങൾ
ഗണപതി
0.0
കേരളീയനായ ഒരു മഹാകവിയും വിവർത്തകനുമാണ് വള്ളത്തോൾ നാരായണമേനോൻ. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കേരളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ ദേശീയ കവിയായി അറിയപ്പെട്ടു. 1958 മാർച്ച് 13ന് അദ്ദേഹം അന്തരിച്ചു.
1

ഒന്ന്

21 December 2023
0
0
0

ശീതളാചലകുമാരിയെപ്പുരാ ചൂതബാണരിപു വേട്ടു ശങ്കരൻ ശ്വേതശൈലനിലയത്തിലംഗനോ- പേതനായ് പ്രഭു മടങ്ങിയെത്തിനാൻ. ബാലയാം പ്രിയയിൽ നാണമാം തിര- ശ്ശീലകൊണ്ടു മറവാർന്ന കാമനെ ലോലനായഥ വെളിപ്പെടുത്തുവാൻ ലീലയാ തുനികയാ

2

രണ്ട്

22 December 2023
1
0
0

പാരിലേവനിമധൃഷ്യരാകുമാ- വാരിജായുധവിമാഥിപാർഷദർ ഗൗരിതൻ തനുജനോടു, തൻഗൃഹ- ദ്വാരി ചെന്നു ചിലതോതിനോക്കിനാർ. ഒന്നുകൊണ്ടുമൊരിളക്കമെന്നിയേ നിന്നു, തൻനിലയിലംബികാസുതൻ, ചെന്നു,തച്ചരിതമഗ്ഗണങ്ങൾ പൊൻ- കുന്നുവില്

3

മൂന്ന് അവസാനഭാഗം

22 December 2023
0
0
0

മുമ്പിലെത്തിയ പിതാമഹന്റെ വെൺ- കമ്പിപോലെ നെടുതായ താടിയെ വെമ്പിയേറ്റു പിടികൂടിനാൻ ബലാൽ വമ്പിയന്ന ഗിരിജാകുമാരകൻ. "അരുത,രുത,നുകമ്പ്യനന്തണൻ, ഞാൻ പൊരുവതിനല്ല,ശമത്തിനായണഞ്ഞോൻ; പരുഷത കരുതായ്കിവങ്കലെ"ന്നാ

---

ഒരു പുസ്തകം വായിക്കുക