shabd-logo

രണ്ട്

15 December 2023

0 കണ്ടു 0
കാലം പിന്നെയും കഴിഞ്ഞു. കഥകൾ നിറഞ്ഞ മാസം നാലു പോയി നഭസ്സിൽ കാറൊഴിയാറായി.

പാലപൂത്തു, പരിമളം ചുമന്നു ശുദ്ധമാം പുലർ- കാലവായു കുളിർത്തെങ്ങും ചരിക്കയായി.

അഴകോടന്നഗരത്തിൽ തെക്കുകിഴക്കതുവഴി- യൊഴുകും യമുനതൻ്റെ പുളിനം കാണൂ.

ഇളമഞ്ഞവെയിൽ തട്ടി നിറംമാറി നീലവിണ്ണിൽ വിളങ്ങുന്ന വെൺമുകിലിൻ നിരകണക്കേ

ജനരഹിതമാം മേലേക്കരയിലങ്ങങ്ങു കരും- പനയും പാറയും പുറ്റും പാഴ്ച്ചെടികളും

വെളിയിടങ്ങളും വായ്ക്കും സ്ഥലം കാണാം ശൂന്യതയ്ക്കു
കളിപ്പാനൊരുക്കിയിട്ട കളംകണക്കേ.

നെടിയ ശാഖകൾ വിണ്ണിൽ നിവർന്നു മുട്ടിയിലയും വിടപങ്ങളും ചുരുങ്ങി വികൃതമായി,

നടുവിലങ്ങു നിൽക്കുന്നു വലിയൊരശ്വത്ഥം, മുത്തു തടികൾ തേഞ്ഞും തൊലികൾ പൊതിഞ്ഞു വീർത്തും.

ചടുലദലങ്ങളിലും ശൃംഗഭാഗത്തിലും വെയിൽ തടവിച്ചുവന്നു കാറ്റിലിളകി മെല്ലെ,

തടിയനരയാലതു തലയിൽത്തീകാളും നെടും- ചുടലബ്ദതംകണക്കേ ചലിച്ചു നില്ല.

അടിയിലതിൻ ചുവട്ടിലധികം പഴക്കമായ്ക്ക്- ല്ലുടഞ്ഞും പൊളിഞ്ഞുമുണ്ടൊരാൽത്തറ ചുറ്റും.

ഇടുങ്ങിയ മാളങ്ങളിലിഴഞ്ഞേറും പാമ്പുകൾപോൽ വിടവുതോറും പിണഞ്ഞ വേരുകളോടും.

പറന്നടിഞ്ഞരയാലിൻ പഴുത്ത പത്രങ്ങളൊട്ടു നിറംമങ്ങി നിലംപറ്റിക്കിടപ്പു നീളെ;

ഉറുമ്പിഴയ്ക്കുമരിയുമുണങ്ങിയ പൂവും ദർഭ- മുറിത്തുമ്പും മറ്റും ചേർന്നു ചിതറിച്ചിന്നി.

അകലത്തൊരു മൂലയിൽ കെടുന്ന കനലിൽനിന്നു പുകവല്ലി പൊങ്ങിക്കാറ്റിൽ പടർന്നേറുന്നു.

ചികഞ്ഞെടുത്തെന്തോ ചില ദിക്കിൽനിന്നു ശാപ്പിടുന്നു പകലെന്നോർക്കാതെ കൂറ്റൻ കുറുനരികൾ.

കുറിയോരങ്കുശംപോലെ കൂർത്തുവളഞ്ഞുള്ള കൊക്കു നിറയെക്കൊത്തിവലിച്ചും നഖമൂന്നിയും,

ഇരയെടുക്കുന്നു പെരുംകഴുകുകൾ ചില ദിക്കിൽ

പരിഭ്രമിയാതിരുന്നു ഭയങ്കരങ്ങൾ

ഉടഞ്ഞ ശംഖംപോലെയുമുരിച്ചു മുറിച്ച വാഴ- ത്തടപോലെയും തിളങ്ങുമസ്ഥിഖണ്ഡങ്ങൾ,

അവയവശിഷ്ടങ്ങളായടിഞ്ഞു കിടക്കുന്നുണ്ടോ- ട്ടവിടെവിടെ മറഞ്ഞും മറയാതെയും,

അരയാൽത്തറവരെയും വടക്കുനിന്നെത്തുന്ന കാൽ- പ്പെരുമാറ്റം കുറഞ്ഞ പാഴ്ടക്കാവിന്റെ

പരിസരങ്ങളിൽ ഭസ്മപ്പാത്തികൾ കാണുന്നു ചുറ്റും കരിക്കൊള്ളിയും കരിഞ്ഞ കട്ടയുമായി.

ഉടലെടുത്ത നരന്മാർക്കൊന്നുപോലേവർക്കും ഭോജ്യ- മിടരറ്റു പിതൃപൈതാമഹസമ്പ്രാപ്തം.

ഇടമിതിഹലോകത്തിൽ പരമാവധിയാണൊരു ചുടുകാടാണതു ചൊല്ലാതറിയാമല്ലോ.

മരത്തിൻപിന്നിൽ കൊക്കുകൾ പിളർത്തിപ്പറന്നുവീണും വിരവിൽ വാങ്ങിയും വീണ്ടുമോങ്ങിയുമിതാ,

കാട്ടിടുന്നെന്തോ ശല്യങ്ങൾ കണ്ഠകോലാഹലത്തോടും കാട്ടെലിവേട്ടയിൽപ്പോലെ മലങ്കാക്കകൾ

അഹഹ! കഷ്ടമിങ്ങിതാ കുനിഞ്ഞിരുന്നൊരു നാരി സഹിയാത താപമാർന്നു കരഞ്ഞിടുന്നു,

കരവല്ലിയൊന്നിൽക്കാകതർജ്ജനത്തിനേന്തിയുള്ളോ- രരയാൽച്ചില്ലയാട്ടിയുമശ്രു വർഷിച്ചും.

കരിയും ചാമ്പലുംപോലെ കറുത്തോരപ്പക്ഷികൾതൻ ചരിഞ്ഞ നോട്ടങ്ങൾക്കേകശരവ്യമായി,

അരികിൽക്കാണുന്നു ചേലച്ചീന്തിനാൽ മറഞ്ഞു. നാല്പാ-
മരമരിഞ്ഞുകൂട്ടിയമാതിരിയേതോ.

അതുമല്ലവൾതൻ മുമ്പിലാൽത്തരമേൽ നീണ്ടു രൂപ- വിധുരമാമൊരു പിണ്ഡം വസ്തുവിദ്ധമായ്.

രുധിരാക്തമായി വില്ലാനിറക്കിയിട്ട കുങ്കുമ- പ്പൊതിപോലെ കിടക്കുന്നു പുതച്ചുമൂടി.

ന്ധടിതിയങ്ങിതാ പാരം ചാരുവായ് പ്രാംശുവായ് നിഴൽ പടിഞ്ഞാറു വീശുമൊരു ഭാസുരാകൃതി

നടക്കാവൂടെ വരുന്നു, ഭാനുമാനിൽനിന്നു കാറ്റിൽ കടപൊട്ടിപ്പറന്നെത്തും കതിരുപോലെ.

പാവനമാം മുഖപരിവേഷമാർന്ന മുഗ്ദ്ധയുവ- ഭാവമോടും കൂറെഴും വാർമിഴികളോടും

ആ വരും വ്യക്തി നൂനമൊരാരഹതനമാം, മെയ്യിൽ മഞ്ഞ- ച്ചീവരം കാണുന്നു, കൈയിൽച്ചട്ടി കാണുന്നു.

ഭിക്ഷതേടി വരികയില്ലിവിടെയിവനെന്നല്ലി- ബ്ദിക്ഷു പാശുപതനല്ല ചൂടലപൂകാൻ.

ഇക്ഷണം മുങ്ങുമാർക്കോകൈയേകുവാൻ പോന്നെന്നും തോന്നും ദക്ഷതയും ത്വരയും ദാക്ഷിണ്യവും കണ്ടാൽ.

ശരിശരി! പരദു:ഖശമനമോർത്തല്ലോ മറ്റും ശരണത്രയീധനന്മാർ ഭിക്ഷതെണ്ടുന്നു.

തിരഞ്ഞു രക്ഷനൽകുന്ന ദേവതകളല്ലോ സാക്ഷാൽ ധരണിയിൽ നടക്കുമിദ്ധർമ്മദൂതന്മാർ.

അടുക്കുന്നിതവൻ, പറന്നകലുന്നുടൻ കാക്കകൾ, ഞടുങ്ങിയാ രംഗം കണ്ടു പകച്ചു ധന്യൻ;

മടുത്തുനിൽക്കുന്നു, പിന്നമ്മഹിള മാഴ്കി വാണീടു-
മിടത്തെത്തുന്നു, കണ്ടവൾ സംഭ്രമിക്കുന്നു.

“ 'വാസവദത്ത' താനോയി വിപന്നമാം പ്രിയജനം? നീ സദയം ചൊൽക ഭദ്രേ, 'ഉപഗുപ്തൻ' ഞാൻ"

എന്നലിഞ്ഞുഴറിയവനുരയ്ക്കുന്നു പുതച്ചവൾ തന്നരികിൽ കിടക്കുമത്തറ്റിയെച്ചുണ്ടി.

ഉടനപ്പിണ്ഡമനങ്ങാനൊരുങ്ങുനിതഹോ! പുറ- പ്പെടുന്നു ഞരങ്ങി ശബ്ദം ദീനദീനമായ്.

മൃതസഞ്ജീവിനിയോയി വാൿസുധ, യിവന്റെ നാമ- ചറ്റൂരക്ഷരിതാനിത്ര ശക്തിയാർന്നതോ!

അഹഹ! മൃത്യുവിന്നിരുട്ടാഴിയിൽ മുങ്ങിയ സത്ത്വം മുഹൂരിന്ദ്രിയവാതിലിൽ മുട്ടുകല്ലല്ലി!

തല നൂണുവരികല്ലീ, കൃമികോശംതന്നിൽനിന്നു ശലഭംകണക്കെ, ചേലച്ചുരുളിൽനിന്നും?

അതുമല്ലഹോ! മുക്കാലും പാഴ്സുകിൽ മുടി, വിഭാത- മതി വീണു കിടക്കുന്നിങ്ങതിൽക്കാണുന്നു

ജടിലമാം കുറുനിര ചിന്നിടും ശ്വേതമാം വളർ- നിടീലവും മയ്യഴിഞ്ഞ നേത്രയുഗ്മവും

അസംശയമൊരു നാരീമുഖംതാനിതാ നയനം സുസംവൃതമാമീത്തനു വികലാംഗംതാൻ

സസംഭ്രമം പഴക്കത്താൽ ഭൂലതതാനുണന്നെന്തോ പ്രസംഗിപ്പാനൊരുങ്ങുന്നു ഫലിക്കായ്കിലും.

ശരി, യസൂചനകണ്ടു ചീവരഖണ്ഡത്താൽ തോഴി- യരികിൽ കാക്ക തെണ്ടീടുമപ്പദാർത്ഥത്തെ

അധികം മൂടുന്നു വിരഞ്ഞപ്പുമാൻ കാണാതെ, ഹന്ത!
മൃതിയിലും മഹിളമാർ മറക്കാ മാനം!

പഴുതേയാണഥവായിപ്പരിഭ്രമമെടോ തോഴി, കഴിയാ നിനക്കിവന്റെ കണ്ണു മൂടുവാൻ.

മറവിൽ കിടക്കും ജന്മമൃതികാരണങ്ങൾപോലു- മറിയും സൂക്ഷ്മദൃക്‌കാകുമാഹതനിവൻ

കമ്പമെന്തിനതുമല്ലിയവയവഖണ്ഡങ്ങൾ നിൻ- മുമ്പണയുംമുമ്പുതന്നെ കണ്ടുപോയിവൻ

അമ്പിനോടുമിവയുടെയുടമസ്ഥയിക്കിടക്കും ചമ്പകമേനിയാളെന്നും ഗ്രഹിച്ചുപോയി.

തുണിത്തുണ്ടിൽ മായാതെ കാണുന്നു വെളിക്കൊടുവി- ലണഞ്ഞ കോലരക്കിൻ ചാറുണങ്ങിപ്പറ്റി.

പാടലകോമളമായ പാദതാരും പരം നൃത്ത- മാടിയയവാർന്ന ചാരു നരിയാണിയും,

കാഞ്ചനകിങ്കിണിത്തളകൾതൻ മൃദുകിണ- ലാഞ്ചനരമ്യമാം പുറവടിയും പൂണ്ടു,

കാഴമ്പുമൊട്ടൊത്ത കണങ്കാൽ മുറികളിതാ മുട്ടിൻ താഴെച്ചോരയൊലിച്ചാർന്ന വേടുകളോടും.

അടുത്തുതാനതാ ഹന്ത! മയിലാഞ്ചിയണിഞ്ഞല്പം തുടുത്തും തന്ത്രികൾ മീട്ടും തഴമ്പുപൂണ്ടും,

മൃദുമിനുസമാം നഖംമിന്നി നന്മണിമോതിര- മതിചിരമണിഞ്ഞെഴും പാടുകൾ തങ്ങി,

കോമളമായ്ക്കുമ്പു കൂർത്ത വിരലേലും കരം കാണൂ ഹേമപുഷ്പംപോലെ രക്തകുങ്കുമാക്തമായ്.

കോൾമയിർക്കൊള്ളുമോർക്കുമ്പോൾ കഠിനമയ്യോ! മുറിച്ചു

ഭൂമിയിലെറിഞ്ഞതാരിപ്പൂവലംഗങ്ങൾ!

ഹാ! മിന്നുന്നിപ്പോഴുമിവ-വില പരിച്ഛേദിച്ചില്ല കാമരാജ്യത്തിങ്കൽ മുമ്പിക്കല്ലുകൾക്കാരും

'വാസവദത്ത' താനിവൾ, ഇവൾതാൻ മലർമുറ്റത്താ വാസരാന്തത്തിൽ നാം കണ്ട വിശ്വമോഹിനി.

ഹാ! സുഖങ്ങൾ വെറുംജാലം, ആരറിവൂ നിയതിതൻ ത്രാസുപൊങ്ങുന്നതും താനേ താണുപോവതും.

മലിനകന്ഥയാലംഗം മുറിച്ചോരുടൽ മുടിയ ന്നിലയിലിരുന്നോളിവൾ കിടപ്പായയ്യോ.

ഇലയും കുലയുമരിഞ്ഞിടവെട്ടി മുറിച്ചിട്ട മലവാഴത്തടിപോലെ മലർന്നടിഞ്ഞു!

ചോരരാരുമിവളുടെ ചുവരു തുരന്നിടഞ്ഞി- ഗോരകൃത്യം ചെയ്തതല്ല, ധനമോഹത്താൽ;

വാരുണീമത്തരാം വല്ല വിടരും കലഹത്തിലീ വാരനാരിയാളെ വെട്ടിമുറിച്ചതല്ല;

സാരമാം മന്ത്രഭേദത്തിൽ സംശയിതയായിവൾക്കി- ഘോരശീക്ഷതൻ കോയിമ വിധിച്ചതല്ല.

എന്തിനന്യവിപത്തുകളഥവാ തേടുന്നു കഷ്ടം! സ്വന്തവാളാൽ സ്വയംവെട്ടി നശിപ്പൂ മർത്ത്യർ!

ഒട്ടുനാൾമുമ്പിവളൊരു തൊഴിലാളിത്തലവന്റെ- യിഷ്ടകാമുകിയായ് വാണു രമിച്ചിരുന്നു.

കഷ്ടകാലത്തിനപ്പോളക്കാളവണ്ടിയിൽ നാം കണ്ട ചെട്ടിയാരതിഥിയായ്ച്ച്ചെന്നടുത്തുകൂടി.

പരിചയംകൊണ്ടു വിട്ടുപിരിയാതായവൻ, പിന്നെ
പരിചാരകന്മാർ കാര്യം മറച്ചുവച്ചു.

അഭ്യസൂയയിരുവർക്കുമുളവാകാതൊഴിക്കുവാ- നഭ്യസിച്ച തന്ത്രമെല്ലാമവർ കാണിച്ചു.

ഒരുകാര്യം നിരൂപിച്ചാലൊരുവൻ കാമ്യൻ, പിന്നെ മ- റ്റൊരുകാര്യം നിനയ്ക്കുമ്പോൾ മറ്റവൻ മാന്യൻ.

ഒരുവനെപ്പിരിവാനുമൊരുകാലത്തു രണ്ടാളെ വരിപ്പാനും പണിയായി വലഞ്ഞു തന്വി.

ദിനങ്ങൾ ചിലതു പോയി, നടപടികളാൽ സ്നേഹം തനിപ്പൊന്നല്ലെന്നുമാദ്യൻ സംശയിക്കയായ്

പരമസാധ്വിയിൽപ്പോലും പുരുഷന്നു ശങ്ക തോന്നാം പുരഗണികയിൽപ്പിന്നെപ്പറയേണമോ?

കുപിതനാക്കിയാലവൻ കലക്കമുണ്ടാക്കും ഭാവി വിപൽക്കരമായും തീരുമവൾക്കാ, കയാൽ

മുഖം തെല്ലുകറുക്കുമോ മുഖ്യജാരനെ ക്രമേണ പുകയുമഗ്നിബാണംപോലവൾ പേടിച്ചു.

പരിനാശകരമാമ'ത്തിക്കുടുക്ക' പൊട്ടുംമുമ്പേ തിരിമുറിച്ചെറിയാതെ തരമില്ലെന്നായ്.

ശേഷമെന്തിനുരയ്ക്കുന്നിതവനിപ്പോളില്ല, സർവ്വം ജോഷമായ്, രണ്ടുമൂന്നുനാൾ കഴിഞ്ഞു കഷ്ടം!

തോഷവുമൊട്ടുവളാർന്നു, ഹന്ത! യിങർത്തയെച്ചൊല്ലി യോഷമാരേ, നിങ്ങളെല്ലാം ലജ്ജിക്കാറുമായ്!

അഹഹ! സങ്കടാമോർത്താൽ മനുഷ്യജീവിതത്തെക്കാൾ മഹിയിൽ ദയനീയമായ് മറ്റെന്തോന്നുള്ളു!

പുഷ്പശക്തിവഹിക്കുമിപ്പളുങ്കുപാത്രം വിരലാൽ
മുട്ടിയാൽ മതി, തവിടുപൊടിയാമല്ലോ!

അതുമല്ല വിപത്തുകളറിയുന്നില്ലഹോ മർത്ത്യൻ പ്രതിബോധവാനെന്നാ പരിമോഹത്താൽ.

ഊറ്റമായോരുരഗത്തിൻ ചുരുളിനെയുറക്കത്താൽ കാറ്റുതലയണയായേ കരുതൂ ഭോഷൻ!

അതുപോകട്ടെ പാപത്തിൻ പരിണാമം കാണ്മിൻ, നാടു പ്രതികൂലമായ്, അവൾ തൻ തൊഴുത്തിൽനിന്നും

ഒറ്റുകാർ കുഴിച്ചവൻ്റെ വികൃതപ്രേതമെടുത്തു. കുറ്റവാളിയായവളെബ്ബന്ധനംചെയ്തു.

ഫലിച്ചില്ല കടക്കണ്ണിൻപണിയും ധനത്തിൻ മുഷ്ക മുൽച്ചിലറ്റന്നിരുന്ന ധർമ്മപീഠത്തിൽ!

നിലപെറ്റ നേരിൻകാന്തി നീതിവാദപടുക്കൾതൻ വലിയ വാചാലതയിൽ മറഞ്ഞുമില്ല.

ഹാ! മഹാപാപമിതിവൾ ചെയ്തുവല്ലോ! കടുപ്പമി- ക്കോമളിമയെങ്ങു നെഞ്ചിൻ ക്രൌര്യമെങ്ങഹോ!

പ്രേമമേ, നിൻ പേരുകേട്ടാൽ പേടിയാം, വഴിപിഴച്ച കാമകിങ്കരർ ചെയ്യുന്ന കടുംകൈകളാൽ.

വധദണ്ഡാർഹയവളെ വിധിജ്ഞനാം പ്രാഡ്വിവാക്ന് വിധിച്ചപോലഹോ! പിന്നെ നൃപകിങ്കരർ.

കരചരണശ്രവണനാസികൾ മുറിച്ചു ഭൂ- നരകമാം ചുടുകാട്ടിൻനടുവിൽ തള്ളി.

ഹാ! മതിമോഹത്താൽ ചെയ്തു സാഹസമൊ. ന്നതിനിന്നി- പ്പുമൃദുമേനിയാൾ പെറ്റും പാടു കണ്ടില്ലേ!

നാമവും രൂപവുമറ്റ നിർദ്ദയമാം നിയമമേ,
ഭീമമയ്യോ! നിന്റെ്റെ ദണ്ഡപരിപാടികൾ!
4
ലേഖനങ്ങൾ
കരുണ
0.0
ആധുനിക കവിത്രയത്തിലൊരാളായ കുമാരനാശാന്റെ പ്രസിദ്ധ കൃതികളിലൊന്നാണ് കരുണ. വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിൻ്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്ത(നതോന്നത)ത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്‌തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ "സമയമായില്ല" എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവിൽ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കൈയ്യും കാലും ഛേദിച്ചനിലയിൽ ശ്‌മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ ഉപഗുപ്തൻ സന്ദർശിച്ച് അവൾക്ക് ബുദ്ധമത തത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അത് കേട്ട് മനം മാറി ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്നു.
1

ഒന്ന്

15 December 2023
0
0
0

അനുപമകൃപാനിധി, യഖിലബാന്ധവൻ ശാക്യ- ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ,ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ,കാളിമകാളും നഭസ്സെയുമ്മവെയ്ക്കും വെൺമനോജ്ഞ- മാളികയൊന്നിൻ്റെ തെക്കേ

2

രണ്ട്

15 December 2023
0
0
0

കാലം പിന്നെയും കഴിഞ്ഞു. കഥകൾ നിറഞ്ഞ മാസം നാലു പോയി നഭസ്സിൽ കാറൊഴിയാറായി.പാലപൂത്തു, പരിമളം ചുമന്നു ശുദ്ധമാം പുലർ- കാലവായു കുളിർത്തെങ്ങും ചരിക്കയായി.അഴകോടന്നഗരത്തിൽ തെക്കുകിഴക്കതുവഴി- യൊഴുകും യമുനതൻ്റെ

3

മൂന്ന്

15 December 2023
0
0
0

രക്തമെല്ലാം ഒഴികിപ്പോയ്, ക്ഷയിച്ചു ശക്തി, സിരകൾ രിക്തമായ്, പ്രാണപാശമറുമാറായി;അക്കിടപ്പിമുമവളാ യുവമുനിയെ വീക്ഷിപ്പാൻ പൊക്കിടുന്നു തല, രാഗവൈഭവം കണ്ടോ!അഥവായിവൾക്കെഴുമിങാവബന്ധബലത്താൽതാൻ ശിഥിലമായ തല്പ്രാണൻ

4

മൂന്ന് ഭാക്കി

15 December 2023
0
0
0

മംഗലേതരകർമ്മത്തഅൽ മലിന നീശുഭം, നമ്മൾ സംഗതിയില്ലെന്നെൻ സഖി, സംശയിക്കല്ലേ.അംഗുലീമലനുപോലുമാർഹതപദമേകിയ തുഗമാം കരുണയെ നീ വിശ്വസിച്ചാലും.സത്യമോർക്കുകിൽ സംസാരയാത്രയിൽ പാപത്തിൻ കഴൽ കുത്തിടാതെ കടന്നവർ കാണുകില്

---

ഒരു പുസ്തകം വായിക്കുക