shabd-logo

മൂന്ന് ഭാക്കി

15 December 2023

0 കണ്ടു 0
മംഗലേതരകർമ്മത്തഅൽ മലിന നീശുഭം, നമ്മൾ സംഗതിയില്ലെന്നെൻ സഖി, സംശയിക്കല്ലേ.

അംഗുലീമലനുപോലുമാർഹതപദമേകിയ തുഗമാം കരുണയെ നീ വിശ്വസിച്ചാലും.

സത്യമോർക്കുകിൽ സംസാരയാത്രയിൽ പാപത്തിൻ കഴൽ കുത്തിടാതെ കടന്നവർ കാണുകില്ലെടോ.

ബദ്ധപങ്കമായോടുന്നിതൊരുകാലം നദി പിന്നെ ശുദ്ധികലർന്നൊരു കാലം ശോഭതേടുന്നു.

കലമില്ല നിനക്കെന്നും കരൾ കാഞ്ഞു വൃഥാ മതി- ശാലിനി, മാസ്കൊല്ല, ചിരഞ്ജീവികൾക്കുമേ,

ലോലമാം ക്ഷണമേ വേണ്ടൂ ബോധമുള്ളിൽ ജ്വലിപ്പാനും മാലണയ്ക്കും തമസ്സാകെ മാഞ്ഞുപോവാനും.

ഭുക്തഭോഗയായ് സഹിച്ച പരിവേദനയാൽ പാപ- മുക്തയായി, സഹജേ, നീ മുക്തിപാത്രമായ്.

ശ്രദ്ധയാർന്നു വിദ്യയിനി ശ്രവിക്കുക പവിത്രയായ് ബുദ്ധമാതാവെഴും പുണ്യലോകം പൂകുക!"

താണുനിൽക്കുന്നങ്ങനെയബ്ദിക്ഷു വിവക്ഷുവായുടൻ, ക്ഷീണതയാൽ മങ്ങിയ വാർമിഴികൾ വീണ്ടും

കോണടിയോളവും തുറന്നവഹിതായമ്പോടു- മേണനേത്രയാളവനെയൊന്നു നോക്കുന്നു.

കരതലമുയർത്തിക്കാർചികുരതൻ ശിരസ്സിൽ വെ- ച്ചുരചെയ്യുന്നു വാക്കലിഞ്ഞമ്മുനീശ്വരൻ,

ശരണരത്നങ്ങൾ മൂന്നും ചെവിയിലേറ്റടനന്ത:- കരണത്തിലണിഞ്ഞവൾ കാന്തി തേടുന്നു.



നിറഞ്ഞു തലക്ഷണമൊരു നവതേജസ്സു മുഖത്തിൽ മറഞ്ഞുപോയ് മുമ്പു കണ്ട ശോകരേഖകൾ

പറയാവതല്ലാത്തൊരു പരമശാന്തിരസത്തി- ന്നുറവായവൾക്കു തോന്നിയവളെത്തന്നെ.

ക്ഷണമുടൽ കുളുർത്തഹോ! ചലിച്ചു സിരകൾ, രക്തം വ്രണമുഖങ്ങളിൽ വാർന്നു വീതവേദനം.

സ്ഫുരിച്ചു ബാഷ്പബിന്ദുക്കളവൾക്കു വെൺകുടക്കണ്ണി- ലുരച്ച ചെറുശംഖിൽമുത്തുകൾപോലെ.

തിരിയേയുഅവളുപഗുപ്തനെയൊന്നുപകാര- സ്മരണസൂക്തങ്ങൾ പാടും മിഴിയാൽ നോക്കി.

ചരിതാർത്ഥനവനവൾ ചൊരിഞ്ഞോരശ്രുബിന്ദുകൈ- വിരലാൽ തുടച്ചു വാങ്ങി നിവർന്നു നിന്നു.

പരം പിന്നെയുഴന്നെങ്ങും മിഴികളൊന്നുഴിഞ്ഞങ്ങ- ത്വരയിലവൾ ജീവിച്ചശുദ്ധിതേടീടും

ക്ഷണത്തിൽ ചെന്നു ഞെരുങ്ങി പ്രപഞ്ചം നിന്നഹോ! ഹിമ- കണത്തിൽ ബിംബിച്ചുകാണും കാനനംപോലെ.

പരിസരമതിലവൾ പിന്നെയും കണ്ടാൾ തന്നിഷ്ട- പരിചാരികയാൽ വീണ്ടും പരിഗുപ്തങ്ങൾ.

അപാകൃതങ്ങളഅകുമായംഗകങ്ങൾ, സ്വയം കർമ്മ- വിപാകവിജ്ഞാനപാഠപരിച്ഛദങ്ങൾ.

കൃതകോപനൊരു ശിശു കളിയിൽ ഭഞ്ജിച്ചെറിഞ്ഞ പതംഗികാംഗങ്ങൾപോലെ ദയനീയങ്ങൾ.

തിരിയെ നോക്കുന്നിതവളതുകൾ സാകൂതമായും നിരുദ്വേഗമായും ഹാ! നിർമ്മമതമായും

യമുനയിലിളംകാറ്റു തിരതല്ലി ശാഖ ചലി- ച്ചമരസല്ലാപം കേൾക്കായരയാലിന്മേൽ;

താണുടനേ രണ്ടു നീണ്ട ഭാനുകിരണങ്ങളങ്ങു ചേണിയന്ന കനകനിശ്രേണിയുണ്ടാക്കി;

അതു നോക്കുക്കുതുകമാർന്നമലവിസ്മയസ്കര- വദനയാമവൾക്കഹോ; ശാന്തശാന്തമായ്,

അർദ്ധനിമീലിതങ്ങളായുപരി പൊങ്ങീ മിഴിക- ളൂർദ്ധ്വലോകദിദൃക്ഷയാലെന്നപോലെതാൻ.

പാവക, നീ ജയിക്കുന്നു പാകവിജ്ഞാനത്തഅൽ നശ്യ- ജ്ജീവലോകം തേടുമിന്നോ നാളെയോ നിന്നെ;

തൂലകർണത്തൊടില്ല നനഞ്ഞാൽ; ചൂടാൽ വരണ്ട ബാലരംഭയെക്കർപ്പൂരഖണ്ഡമാക്കും നീ!

പരിനിർവ്വാണയായ തൻ പ്രിയസ്വാമിനിയെ നോക്കി- പ്പരിചാരിക വാവിട്ടു വിളിച്ചുകേണു,

പരിചിലന്തസ്സമാധി ശിഥിലമാക്കിത്തിരിഞ്ഞ- പ്പരമോദാരനവളെസ്സാന്ത്വനംചെയ്തു.

ഉപചയിച്ചംഗംഎൽലാമുടനവർ കൊണ്ടുപോയ- ങ്ങുപനദീതടമൊരു ചിതമേൽ വെച്ചു.

ഉപരിയെന്തുരപ്പൂ! കേണുഴലുമത്തോഴിതന്നെ ഉപഗുപ്തനൊരുവിധം പറഞ്ഞയച്ചു.

ഹാ! മിഴിച്ചുനിന്നവനങ്ങമ്മഥുരയിലെ മുഖ്യ- കാമനീയകത്തിൻ ഭസ്മകദംബം കണ്ടു!

ആ മഹാന്റെ കണ്ണിൽ നിന്നാച്ചാമ്പലിലൊരശ്രുകണം മാമലകീഫലമ്പോലെയടർന്നുവീണു.


ഉൽക്കടാശോകതിക്തമല്ലോർക്കുകിലന്നയനാംബു, 'ദു:ഖസത്യ’ജ്ഞനദ്ധീരൻ കരകയില്ല.

തൽകൃതാർത്ഥതാസുഖത്തേൻതുള്ളിയല്ലതു-ജന്തുവി- ന്നുൽക്രമണത്തിൽ മോദിക്കാ ഹൃദയാലുക്കൾ.

ക്ഷിപ്രസിദ്ധി കണ്ടു തൂർന്ന വിസ്മയരസവുമല്ല- തദ്ഭുതചാപലം ഹേതുദർശിയാർന്നിടാം.

കരുതാം മറ്റൊന്നല്ലതു 'കരുണ'തൻ കയത്തിലെ- പ്പരിണതോജ്ജ്വലമുക്താഫലമല്ലാതെ.

ഉടനെയന്നു താൻ ചെയ്ത ശുഭകർമ്മത്തിൻ മഹത്ത്വം കടുകോളം മതിയാതെ ഗളിതഗർവ്വൻ

ചുടുകാടു വിട്ടു പിന്നശ്ശചിവ്രതൻ വന്നവഴി മടങ്ങിപ്പോകുന്നു ചിന്താമന്ദവേഗനായ്.

നമസ്കാരമുപഗുപ്ത, വരിക ഭവാൻ നിർവ്വാണ- നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായ്;

പതിതകാരുണികരാം ഭവാദൃശസുതന്മാരെ ക്ഷിതിദേവിക്കിന്നു വേണമധികം പേരെ
4
ലേഖനങ്ങൾ
കരുണ
0.0
ആധുനിക കവിത്രയത്തിലൊരാളായ കുമാരനാശാന്റെ പ്രസിദ്ധ കൃതികളിലൊന്നാണ് കരുണ. വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിൻ്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്ത(നതോന്നത)ത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്‌തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ "സമയമായില്ല" എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവിൽ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കൈയ്യും കാലും ഛേദിച്ചനിലയിൽ ശ്‌മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ ഉപഗുപ്തൻ സന്ദർശിച്ച് അവൾക്ക് ബുദ്ധമത തത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അത് കേട്ട് മനം മാറി ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്നു.
1

ഒന്ന്

15 December 2023
0
0
0

അനുപമകൃപാനിധി, യഖിലബാന്ധവൻ ശാക്യ- ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ,ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ,കാളിമകാളും നഭസ്സെയുമ്മവെയ്ക്കും വെൺമനോജ്ഞ- മാളികയൊന്നിൻ്റെ തെക്കേ

2

രണ്ട്

15 December 2023
0
0
0

കാലം പിന്നെയും കഴിഞ്ഞു. കഥകൾ നിറഞ്ഞ മാസം നാലു പോയി നഭസ്സിൽ കാറൊഴിയാറായി.പാലപൂത്തു, പരിമളം ചുമന്നു ശുദ്ധമാം പുലർ- കാലവായു കുളിർത്തെങ്ങും ചരിക്കയായി.അഴകോടന്നഗരത്തിൽ തെക്കുകിഴക്കതുവഴി- യൊഴുകും യമുനതൻ്റെ

3

മൂന്ന്

15 December 2023
0
0
0

രക്തമെല്ലാം ഒഴികിപ്പോയ്, ക്ഷയിച്ചു ശക്തി, സിരകൾ രിക്തമായ്, പ്രാണപാശമറുമാറായി;അക്കിടപ്പിമുമവളാ യുവമുനിയെ വീക്ഷിപ്പാൻ പൊക്കിടുന്നു തല, രാഗവൈഭവം കണ്ടോ!അഥവായിവൾക്കെഴുമിങാവബന്ധബലത്താൽതാൻ ശിഥിലമായ തല്പ്രാണൻ

4

മൂന്ന് ഭാക്കി

15 December 2023
0
0
0

മംഗലേതരകർമ്മത്തഅൽ മലിന നീശുഭം, നമ്മൾ സംഗതിയില്ലെന്നെൻ സഖി, സംശയിക്കല്ലേ.അംഗുലീമലനുപോലുമാർഹതപദമേകിയ തുഗമാം കരുണയെ നീ വിശ്വസിച്ചാലും.സത്യമോർക്കുകിൽ സംസാരയാത്രയിൽ പാപത്തിൻ കഴൽ കുത്തിടാതെ കടന്നവർ കാണുകില്

---

ഒരു പുസ്തകം വായിക്കുക