shabd-logo

ഒന്നാം ഭാഗം

16 December 2023

0 കണ്ടു 0
1.മംഗളാചരണം

 കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ!

ഗുരുനാഥൻ തുണചെയ്തു സന്തതം തിരുനാമങ്ങൾ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കിട്ടുവാൻ!


2.കാലലീല



ഇന്നലെയോളമെന്തെന്നറിഞ്ഞിലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞിലാ ഇന്നിക്കണ്ട തടിക്കു വിനാശവു- മിന്ന നേരമെന്നേതുമറിഞ്ഞിലാ.

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ.

3.അധികാരിഭേദം

കണ്ടാലൊട്ടറിയുന്നു ചിലരിതു കണ്ടാലും തിരിയാ ചിലർക്കേതുമേ. കണ്ടതൊന്നുമേ സത്യമല്ലെന്നതു മുമ്പേ കണ്ടിട്ടറിയുന്നിതു ചിലർ. മനുജാതിയിൽത്തന്നെ പലവിധം മനസ്സിന്നു വിശേഷമുണ്ടോർക്കണം.

പലർക്കുമറിയേണമെന്നിട്ടല്ലോ പലജാതി പറയുന്നു ശാസ്ത്രങ്ങൾ. കർമ്മത്തിലധികാരി ജനങ്ങൾക്കു കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം. ജ്ഞാനത്തിനധികാരി ജനങ്ങൾക്കു ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.

സാംഖ്യശാസ്ത്രങ്ങൾ യോഗങ്ങളെന്നിവ സംഖ്യയില്ലതു നില്ക്കട്ടെ സർവ്വവും;

4.തത്ത്വവിചാരം

ചുഴന്നീടുന്ന സംസാരചക്രത്തി- ലുഴന്നീടും നമുക്കറിഞ്ഞീടുവാൻ അറിവുള്ള മഹത്തുക്കളുണ്ടൊരു പരമാർത്ഥമരുൾചെയ്തിരിക്കുന്നു.

എളുതായിട്ടു മുക്തി ലഭിപ്പാനായ് ചെവി തന്നിതു കേൾപ്പിനെല്ലാവരും നമ്മെയൊക്കെയും ബന്ധിച്ച സാധനം കർമ്മമെന്നറിയേണ്ടതു മുമ്പിനാൽ മുന്നമിക്കണ്ട വിശ്വമശേഷവും ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ് ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ ഒന്നിനും ചെന്നു താനും വലയാതെ ഒന്നൊന്നായി നിനയ്ക്കും ജനങ്ങൾക്ക് + ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്

ഒന്നിലുമറിയാത്ത ജനങ്ങൾക്ക് ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ് ഒന്നുപോലെയൊന്നില്ലാതെയുള്ളതി-6 ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ് ഒന്നിലുമൊരു ബന്ധമില്ലാതെയായ് നിന്നവൻ തന്നെ വിശ്വം ചമച്ചപോൽ.? മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും ഒന്നുമില്ലപോൽ വിശ്വമന്നേരത്ത് .
4
ലേഖനങ്ങൾ
ജ്ഞാനപ്പാന
0.0
കേരളത്തിലെ പ്രശസ്‌ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയിൽ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ. ഐഹികങ്ങളായ ഭ്രമങ്ങളുടെ അർത്ഥശൂന്യതയും ഭഗവത്സ്മരണത്തിൻ്റെ പ്രാധാന്യവുമാണ് ഇതിൽ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതിൽ അന്തർഹിതമായിരിക്കുന്ന ജീവിതവിമർശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാൻ പോന്നവയാണ്.
1

ഒന്നാം ഭാഗം

16 December 2023
0
0
0

1.മംഗളാചരണം കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ!ഗുരുനാഥൻ തുണചെയ്തു സന്തതം തിരുനാമങ്ങൾ നാവിന്മേലെപ്പോഴും പിരിയാതെയിരി

2

ഭാഗം -രണ്ട്

16 December 2023
0
0
0

5.കർമ്മഗതിഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തിൽ മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ മൂന്നുകൊണ്ടും തളയ്ക്കുന്നു ജീവ

3

ഭാഗം -3

16 December 2023
0
0
0

കലികാലമഹിമയുഗം നാലിലും നല്ല കലിയുഗം സുഖമേതന്നെ മുക്തിവരുത്തുവാൻ. കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന! കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ തിരുനാമസങ്കീർത്തനമെന്നിയേ മറ്റേതുമില്ല യത്നമറിഞ്ഞാലും അതു ചിന്തിച

4

ഭാഗം -നാല്

16 December 2023
0
0
0

വൈരാഗ്യംഎണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും; വന്നുവോണം കഴിഞ്ഞു വിഷുവെന്നും, വന്നില്ലല്ലോ തിരുവാതിരയെന്നും.കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രമശ്വതിനാളെന്നും, ശ്രാദ്ധമുണ്ടഹ

---

ഒരു പുസ്തകം വായിക്കുക