shabd-logo

ഭാഗം -രണ്ട്

16 December 2023

0 കണ്ടു 0
5.കർമ്മഗതി

ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തിൽ മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ മൂന്നുകൊണ്ടും തളയ്ക്കുന്നു ജീവനെ. പൊന്നിൻ ചങ്ങലയൊന്നിപ്പറഞ്ഞതി- ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങൾ. രണ്ടിനാലുമെടുത്തു പണിചെയ്ത ചങ്ങലയല്ലോ മിശ്രമാം കർമ്മവും. ബ്രഹ് മവാദിയായിച്ചയെറുമ്പോളം

കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും. ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു ഭുവനാന്ത്യപ്രളയം കഴിവോളം കർമ്മപാശത്തെ ലംഘിക്കയന്നതു ബ്രഹ്‌മാവിന്നുമെളുതല്ല നിർണ്ണയം. ദിക്‌പാലന്മാരുമവ്വണ്ണമോരോരോ ദിക്കുതോറും തളച്ചു കിടക്കുന്നു. അല്പകർമ്മികളാകിയ നാമെല്ലാ- മല്പകാലം കൊണ്ടോരോരോ ജന്തുക്കൾ ഗർഭപാത്രത്തിൽ പൂക്കും പുറപ്പെട്ടും കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.


6.ജീവഗതി

നരകത്തിൽക്കിടക്കുന്ന ജീവൻപോയ് ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ പരിപാകവും വന്നു ക്രമത്താലേ നരജാതിയിൽ വന്നു പിറന്നിട്ടു സുകൃതം ചെയ്തു മേല്പോട്ടു പോയവർ സ്വർഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു. സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോൾ പരിപാകവുമെള്ളോളമില്ലവർ പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ ജാതരായ്; ദുരിതം ചെയ്തു ചത്തവർ. വന്നൊരദ് ദുരിതത്തിൻഫലമായി പിന്നെപ്പോയ് നരകങ്ങളിൽ വീഴുന്നു. 10 സുരലോകത്തിൽനിന്നൊരു ജീവൻപോയ് നരലോകേ മഹീസുരനാകുന്നു; ചണ്ഡകർമ്മങ്ങൾ ചെയ്തവർ ചാകുമ്പോൾ
ചണ്ഡാലകുലത്തിങ്കൽപ്പിറക്കുന്നു. അസുരന്മാർ സുരന്മാരായീടുന്നു; അമരന്മാർ മരങ്ങളായിടുന്നു; അജം ചത്തു ഗജമായ് പിറക്കുന്നു** ഗജം ചത്തങ്ങജവുമായിടുന്നു;

നരി ചത്തു നരനായ് പിറക്കുന്നു നാരി ചത്തുടനോരിയായ്പോകുന്നു; കൃപകൂടാതെ പീഡിപ്പിച്ചിടുന്ന നൃപൻ ചത്തു കൃമിയായ് ‌പിറകുന്നു; ഈച്ച ചത്തൊരു പൂച്ചയായീടുന്നു ഈശ്വരന്റെ വിലാസങ്ങളിങ്ങനെ. കീഴ്മേലിങ്ങനെ മണ്ടുന്ന ജീവന്മാർ 2 ഭൂമിയീന്നത്രേ നേടുന്നു കർമ്മങ്ങൾ; സീമയില്ലാതോളം പല കർമ്മങ്ങൾ ഭൂമിയീന്നത്രേ നേടുന്നു ജീവന്മാർ.

അങ്ങനെ ചെയ്തു നേടി മരിച്ചുട- നന്യലോകങ്ങളോരോന്നിലോരോന്നിൽ ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാർ തങ്ങൾ ചെയ്യോരു കർമ്മങ്ങൾതൻ ഫലം. ഒടുങ്ങീടുമതൊട്ടുനാൾ ചെല്ലുമ്പോൾ. ഉടനെ വന്നു നേടുന്നു പിന്നെയും; തന്റെ തന്റെ ഗൃഹത്തിങ്കൽനിന്നുടൻ കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു വിറ്റൂണെന്നു പറയും കണക്കിനേ.




.ഭാരതമഹിമ


കർമ്മങ്ങൾക്കു വിളനിലമാകിയ  ജന്മദേശമിബ്ബുമിയറിഞ്ഞാലും.

കർമ്മനാശം വരുത്തേണമെങ്കിലും ചെമ്മേ മറ്റെങ്ങുംസാധിയാ നിർണ്ണയം. ഭക്തന്മാർക്കും മുമുക്ഷു ജനങ്ങൾക്കും സക്തരായ വിഷയിജനങ്ങൾക്കും ഇച്ഛിച്ചിടുന്നതൊക്കെകൊടുത്തീടും വിശ്വമാതാവു ഭൂമിയറിഞ്ഞാലും.  വിശ്വനാഥന്റെ മൂലപ്രകൃതിതാൻ പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്.

അവനീതലപാലനത്തിന്നല്ലൊ അവതാരങ്ങളും പലതോർക്കുമ്പോൾ. അതുകൊണ്ടു വിശേഷിച്ചും ഭൂലോകം പതിന്നാലിലുമുത്തമമെന്നല്ലോ വേദവാദികളായ മുനികളും വേദവും ബഹുമാനിച്ചു ചൊല്ലുന്നു. ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന ജംബുദ്വീപൊരു യോജനലക്ഷവും സപ്തദ്വീപുകളുണ്ടതിലെത്രയും ഉത്തമമെന്നു വാഴ്ത്തുന്നു പിന്നെയും. 

ഭൂപത്‌മത്തിനു കർണ്ണികയായിട്ടു ഭൂധരേന്ദ്രനതിലല്ലോ നില്ക്കുന്നു. ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ അതിലുത്തമം ഭാരതഭൂതലം സമ്മതരായ മാമുനിശ്രേഷ്ഠന്മാർ കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു; കർമ്മബീജമതീന്നു മുളയ്ക്കേണ്ടു ബ്രഹ്‌മലോകത്തിരിക്കുന്നവർകൾക്കും, കർമ്മബീജം വരട്ടിക്കളഞ്ഞുടൻ ജന്മനാശം വരുത്തേണമെങ്കിലും ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള പാരിലെങ്ങുമെളുതല്ല നിർണ്ണയം. അത്ര മുഖ്യമായുള്ളൊരു ഭാരത-
4
ലേഖനങ്ങൾ
ജ്ഞാനപ്പാന
0.0
കേരളത്തിലെ പ്രശസ്‌ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയിൽ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ. ഐഹികങ്ങളായ ഭ്രമങ്ങളുടെ അർത്ഥശൂന്യതയും ഭഗവത്സ്മരണത്തിൻ്റെ പ്രാധാന്യവുമാണ് ഇതിൽ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതിൽ അന്തർഹിതമായിരിക്കുന്ന ജീവിതവിമർശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാൻ പോന്നവയാണ്.
1

ഒന്നാം ഭാഗം

16 December 2023
0
0
0

1.മംഗളാചരണം കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ!ഗുരുനാഥൻ തുണചെയ്തു സന്തതം തിരുനാമങ്ങൾ നാവിന്മേലെപ്പോഴും പിരിയാതെയിരി

2

ഭാഗം -രണ്ട്

16 December 2023
0
0
0

5.കർമ്മഗതിഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തിൽ മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ മൂന്നുകൊണ്ടും തളയ്ക്കുന്നു ജീവ

3

ഭാഗം -3

16 December 2023
0
0
0

കലികാലമഹിമയുഗം നാലിലും നല്ല കലിയുഗം സുഖമേതന്നെ മുക്തിവരുത്തുവാൻ. കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന! കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ തിരുനാമസങ്കീർത്തനമെന്നിയേ മറ്റേതുമില്ല യത്നമറിഞ്ഞാലും അതു ചിന്തിച

4

ഭാഗം -നാല്

16 December 2023
0
0
0

വൈരാഗ്യംഎണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും; വന്നുവോണം കഴിഞ്ഞു വിഷുവെന്നും, വന്നില്ലല്ലോ തിരുവാതിരയെന്നും.കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രമശ്വതിനാളെന്നും, ശ്രാദ്ധമുണ്ടഹ

---

ഒരു പുസ്തകം വായിക്കുക