shabd-logo

ഭാഗം -3

16 December 2023

0 കണ്ടു 0
കലികാലമഹിമ

യുഗം നാലിലും നല്ല കലിയുഗം സുഖമേതന്നെ മുക്തിവരുത്തുവാൻ. കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന! കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ തിരുനാമസങ്കീർത്തനമെന്നിയേ മറ്റേതുമില്ല യത്നമറിഞ്ഞാലും 

അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ പതിമ്മൂന്നിലുമുള്ള ജനങ്ങളും മറ്റു ദ്വീപുകളാറിലുമുള്ളോരും മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും മറ്റു മൂന്നു യുഗങ്ങളിലുള്ളോരും മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്കയാൽ കലികാലത്തെ ഭാരതഖണ്ഡത്തെ, കലിതാദരം കൈവണങ്ങീടുന്നു. അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ യോഗ്യത വരുത്തീടുവാൻ തക്കൊരു ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ! ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു മാനുഷർക്കും കലിക്കും നമസ്കാരം! എന്നെല്ലാം പുകഴ്ത്തിടുന്നു മറ്റുള്ളോർ എന്നതെന്തിനു നാം പറഞ്ഞീടുന്നു?

എന്തിന്റെ കുറവ്

കാലമിന്നു കലിയുഗമല്ലയോ? ഭാരതമിപ്രദേശവുമല്ലയോ?

നമ്മളെല്ലാം നരന്മാരുമല്ലയോ? 7 ചെമ്മെ നന്നായ് നിരൂപിപ്പിനെല്ലാരും. ഹരിനാമങ്ങളില്ലാതെ പോകയോ? നരകങ്ങളിൽ പേടി കുറകയോ? നാവുകൂടാതെ ജന്മമതാകയോ? നമുക്കിന്നി വിനാശമില്ലായ്കയോ? കഷ്ടം! കഷ്ടം! നിരൂപണം കൂടാതെ ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!

മനുഷ്യജന്മം ദുർല്ലഭം

എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം അത്ര വന്നു പിറന്നു സുകൃതത്താൽ! എത്ര ജന്മം മലത്തിൽ കഴിഞ്ഞതും എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും എത്ര ജന്മം മരങ്ങളായ് നിന്നതും എത്ര ജന്മം അരിച്ചു നടന്നതും എത്ര ജന്മം മൃഗങ്ങൾ പശുക്കളായ് അതു വന്നിട്ടിവണ്ണം ലഭിച്ചൊരു മർത്ത്യജന്മത്തിൻ മുമ്പേ കഴിച്ചു നാം!18 എത്രയും പണിപ്പെട്ടിങ്ങു മാതാവിൻ ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും. പത്തുമാസം വയറ്റിൽ കഴിഞ്ഞുപോയ് പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്.

തന്നെത്താനഭിമാനിച്ചു പിന്നേടം തന്നെത്താനറിയാതെ കഴിയുന്നു. എത്രകാലമിരിക്കുമിനിയെന്നും സത്യമോ നമുക്കേതുമൊന്നില്ലല്ലോ; നീർപ്പോളപോലെയുള്ളൊരു ദേഹത്തിൽ
വിർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു. ഓർത്തറിയാതെ പാടുപെടുന്നേരം  നേർത്തുപോകുമതെന്നേ പറയാവൂ. അത്രമാത്രമിരിക്കുന്ന നേരത്തു കീർത്തിച്ചിടുന്നതില്ല തിരുനാമം!*

സംസാരവർണ്ണന

സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ മദമത്സരം ചിന്തിച്ചു ചിന്തിച്ചു മതി കെട്ടു നടക്കുന്നിതു ചിലർ; ചഞ്ചലാക്ഷിമാർ വീടുകളിൽ പൂക്കു കുഞ്ചിരാമനായാടുന്നിതു ചിലർ; കോലകങ്ങളിൽ സേവകരായിട്ടു കോലംകെട്ടി ഞെളിയുന്നിതു ചിലർ ശാന്തിചെയ്തു പുലർത്തുവാനായിട്ടു സന്ധ്യയോളം നടക്കുന്നിതു ചിലർ;

അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും ഉണ്‌മാൻപോലും കൊടുക്കുന്നില്ല ചിലർ; അഗ്നിസാക്ഷിണിയായൊരു പത്നിയെ സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ; സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ; വന്ദിതന്മാരെക്കാണുന്ന നേരത്തു നിന്ദിച്ചത്രെ പറയുന്നിതു ചിലർ; കാൺക നമ്മുടെ സംസാരംകൊണ്ടത്രേ വിശ്വമീവണ്ണം നിൽപ്പുവെന്നും ചിലർ; ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലർ; അർത്ഥാശയ്ക്കു വിരുതു വിളിപ്പിപ്പാൻ

അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ; സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും എണ്ണം കൂടാതെ വില്ക്കുന്നിതു ചിലർ; മത്തേഭം കൊണ്ടു കച്ചവടം ചെയ്തും ഉത്തമതുരഗങ്ങളതുകൊണ്ടും അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു മെത്ര നേടുന്നിതർത്ഥം ശിവ! ശിവ!

വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും അർത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു! അർത്ഥമെത്ര വളരെയുണ്ടായാലും തൃപ്തിയാകാ മനസ്സിന്നൊരു കാലം. പത്തു കിട്ടുകിൽ നൂറു മതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും ആയിരം പണം കയ്യിലുണ്ടാകുമ്പോൾ അയുതമാകിലാശ് ചര്യമെന്നതും ആശയായുള്ള പാശമതിങ്കേന്നു വേറിടാതെ കരേറുന്നു മേല്ക്കുമേൽ.

സത്തുക്കൾ ചെന്നിരന്നാലായർത്ഥത്തിൽ സ്വല്പമാത്രം കൊടാ ചില ദുഷ്‌ടന്മാർ ചത്തുപോം നേരം വസ്ത്രമതുപോലു- മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും പശ്ചാത്താപമൊരെള്ളോളമില്ലാതെ വിശ്വാസപാതകത്തെക്കരുതുന്നു. വിത്തത്തിലാശപറ്റുക ഹേതുവായ് സത്യത്തെ ത്യജിക്കുന്നു ചിലരഹോ! സത്യമെന്നതു ബ്രഹ് മമതുതന്നെ സത്യമെന്നു കരുതുന്നു സത്തുക്കൾ.

വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലർ; കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം. കൃഷ്ണ‌ കൃഷ്ണ‌! നിരൂപിച്ചു കാണുമ്പോൾ തൃഷ്ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും.
4
ലേഖനങ്ങൾ
ജ്ഞാനപ്പാന
0.0
കേരളത്തിലെ പ്രശസ്‌ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയിൽ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ. ഐഹികങ്ങളായ ഭ്രമങ്ങളുടെ അർത്ഥശൂന്യതയും ഭഗവത്സ്മരണത്തിൻ്റെ പ്രാധാന്യവുമാണ് ഇതിൽ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതിൽ അന്തർഹിതമായിരിക്കുന്ന ജീവിതവിമർശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാൻ പോന്നവയാണ്.
1

ഒന്നാം ഭാഗം

16 December 2023
0
0
0

1.മംഗളാചരണം കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ!ഗുരുനാഥൻ തുണചെയ്തു സന്തതം തിരുനാമങ്ങൾ നാവിന്മേലെപ്പോഴും പിരിയാതെയിരി

2

ഭാഗം -രണ്ട്

16 December 2023
0
0
0

5.കർമ്മഗതിഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തിൽ മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ മൂന്നുകൊണ്ടും തളയ്ക്കുന്നു ജീവ

3

ഭാഗം -3

16 December 2023
0
0
0

കലികാലമഹിമയുഗം നാലിലും നല്ല കലിയുഗം സുഖമേതന്നെ മുക്തിവരുത്തുവാൻ. കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന! കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ തിരുനാമസങ്കീർത്തനമെന്നിയേ മറ്റേതുമില്ല യത്നമറിഞ്ഞാലും അതു ചിന്തിച

4

ഭാഗം -നാല്

16 December 2023
0
0
0

വൈരാഗ്യംഎണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും; വന്നുവോണം കഴിഞ്ഞു വിഷുവെന്നും, വന്നില്ലല്ലോ തിരുവാതിരയെന്നും.കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രമശ്വതിനാളെന്നും, ശ്രാദ്ധമുണ്ടഹ

---

ഒരു പുസ്തകം വായിക്കുക