shabd-logo

കാറ്റിന്റെ കഥ -4 അവസാന ഭാഗം

4 November 2023

2 കണ്ടു 2
അതെ 
പൊന്നുസ്വാമി തൊടിയിലായിരുന്നു. അയാള് തെയ്യുണ്ണിയെ എതിരേല്ക്കാനായി പടിലേക്കിറങ്ങി വന്നു. രുപേരും മുഖത്തോടുമുഖം നോക്കി നിന്നു. പിന്നെ പൊന്നുസ്വാമി കണ്ണുതുടച്ചു.

"കമ്പിയടിയ്ക്കരുതെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ചാണ് ഞാന് കത്തെഴുതിയത് '' പൊന്നുസ്വാമി പറഞ്ഞു. ക്ഷമിക്കണം.

“ഏട്ടന്റെ ആഗ്രഹം നിങ്ങള് മാനിച്ചതല്ലേ? എനിക്കതു മനസ്സിലാക്കാം - പൊന്നുസ്വാമി തൊടികയിലേയ്ക്കു നടന്നു. തെയ്യുണ്ണി പുറകെയും. തൊടികയുടെ അറ്റത്തു ചെത്തി നിരപ്പാക്കിയ ഇത്തിരി സ്ഥലത്ത് ഒരു തുളസിച്ചെടി പതുക്കെ വേര്പിടിക്കുകയായിരുന്നു. അതിനു ചുറ്റും വെണ്ണീര്പ്പാടുകള് അങ്ങിങ്ങു പറ്റി നിന്നു

'' ഇവിടെയാണ് '' പൊന്നുസ്വാമി പറഞ്ഞു. തെയ്യുണ്ണി ആ മണ്ണുതൊട്ട് നെറുകയില് വച്ചു.

'' അസ്ഥി പേരൂരിലാണ് ഒഴുക്കിയത്. ഇനി വല്ല കര്മ്മങ്ങളും ചെയ്യാനുങ്കില് അങ്ങയുടെ തൃപ്തിപോലെ

പക്ഷെ 

എന്താണ്. പൊന്നുസ്വാമി

കര്മ്മങ്ങളൊന്നും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. എനിയ്ക്ക് പഠിപ്പില്ല, ഏതോ പുണ്യാവസ്ഥയെക്കുറിച്ച് അദ്ദേഹം പറയുകയാണെന്നേ ഞാന് ധരിച്ചുള്ളൂ.

" അതു തന്നെയാണ്. ശരിയായ ധാരണ

"ശ്രീകുമാരന് വരുമോ?

''ബോംബെയില് നിന്ന് ഞാനവനെ ടെലിഫോണില് വിളിച്ചു സംസാരിച്ചിരുന്നു. അവന് വരുന്നില്ല. അവന് ഒരു കാര്യം അറിയിച്ചിരിക്കുന്നു. ഈ പുരയും പറമ്പും പൊന്നുസ്വാമിയോട് എടുത്തുകൊള്ളാന് സൗമ്യവിരക്തിയില് പൊന്നുസ്വാമി കൈകൂപ്പ്, "എന്നോട് അദ്ദേഹവും അങ്ങിനെ പറഞ്ഞതാണ്, ഞാന് അങ്ങയെ അറിയിച്ചില്ലെന്നേയുള്ളൂ.

പക്ഷേ, എനിയ്ക്ക് ഇതൊന്നും വേ അങ്ങേയ്ക്കോ ശ്രീകമാരനോ ഇതെടുത്ത് വിക്കാമല്ലോ.'

"ഏട്ടന്റെ ആഗ്രഹമല്ലേ? പൊന്നുസ്വാമി അതിനെ മാനിക്കൂ.

എന്നാല്, ഹിതം പോലെ. ''

“പൊന്നുസ്വാമിക്ക് മക്കളെത്രയാണ്?''

"നാല് 

'നല്ലത്. അവര്ക്ക് നിറഞ്ഞ് വളരാന് ഇതൊരിടമാകട്ടെ.'' പൊന്നുസ്വാമി വീറും തൊഴുതു " എന്നെങ്കിലും അങ്ങേയ്ക്ക് ഇവിടെ വന്ന് താമസിയ്ക്കണമെന്ന് തോന്നിയാല് ഞാനും എന്റെ മക്കളും സ്ഥലമൊഴിഞ്ഞു തരും.''

* അങ്ങിനെയൊരാവശ്യം വരില്ലാ പൊന്നുസ്വാമീ ഇവിടെത്താമസിയ്ക്കാന് ഞാനര്ഹനല്ല. തെയ്യുണ്ണി സ്വയം പറഞ്ഞു... അവര് തൊടിയില് നിന്ന് തിരിച്ചു വീട്ടില്
കയറി 
അങ്ങ് വിശ്രമിയ്ക്കു " പൊന്നുസ്വാമി പറഞ്ഞു. " ഞാനൊരു ഇളനീര് വെട്ടിക്കൊന്നു വരാം.":

"പുറത്ത് വിയില് പ്രൈവറ്റ്. അയാളെ അകത്തേയ്ക്ക് വിളിയ്ക്കൂ, അയാളും ദാഹം തീര്ത്തു കൊള്ളട്ടെ

''അങ്ങിനെയാവട്ടെ ''

ഡ്രൈവര് അകത്തു വന്നു.

''ഡ്രൈവര് ഇരിയ്ക്കു.'' തെയ്യുണ്ണി പറഞ്ഞു.

ഇളനീരു കൊടുവന്ന പൊന്നുസ്വാമിയോട് തെയ്യുണ്ണി പറഞ്ഞു. ഇനി പൊന്നു സ്വാമിക്ക് പോകാം.'' പൊന്നുസ്വാമി വിടവാങ്ങി. തെയ്യുണ്ണി ഡ്രൈവറോടു പറഞ്ഞു. ഡ്രൈവര്ക്ക് ഇന്നിവടെ നിക്കാന് പറ്റോ?''

മൗനത്തിലൂടെ വിസമ്മതം പ്രകടിപ്പിച്ചുകൊ് ഡ്രൈവര് ഇരുന്നു.

പൊറപ്പെടുമ്പൊ നിരീച്ചതല്ല.'' തെയ്യുണ്ണി പറഞ്ഞു: “ ഇത് ഏട്ടന്റെ വീടാ ഏട്ടന് മരിച്ചിട്ട് ഞാന് വരാം. മരിയ്ക്കാന്റെ മുമ്പ് കാണാമ്പ്യ

ഡ്രൈവര് ശ്രദ്ധാലുവായി.

തെയ്യുണ്ണി തുടര്ന്നു, "ന്ന് ഇവിടെ അന്തിയൊറങ്ങണം ന്ന് ഒരാഗ്രഹം.''

മൗനത്തിലൂടെ തന്നെ ഡ്രൈവറുടെ വിസമ്മതം അലിഞ്ഞു. ദുഃഖം പങ്കിടുന്ന ഒരു ബന്ധുവിനെപ്പോലെ അയാള് തെയ്യുണ്ണിയുടെ മുമ്പില് ഇരുന്നു. പിന്നെയും പറഞ്ഞു. “നിക്കാം.

''നിക്കണേന് ഡ്രൈവര്ക്ക് എന്താ വേച്ചാല് തരാം.''

''ഒന്നും വേ

മലമുടികളില് നേരം ചുകന്നു അതു കാതറിഞ്ഞ് തെയ്യുണ്ണി പുലരാനുറങ്ങി.
4
ലേഖനങ്ങൾ
കാറ്റിന്റെ കഥ
0.0
മലയാള സാഹിത്യത്തിൽ തന്റെതായ കൈഒപ്പ് നൽകി എഴുത്തുകാരനാണ് ഒ വി വിജയൻ. അദ്ദേഹത്തിന്റെഏറ്റവും പ്രശസ്തമായ ഒരു ചെറു കഥയാണ് കാറ്റിന്റെ കഥ.വായനക്കാർക്ക് പുതുമയും വ്യത്യസ്തതയും നൽകുന്ന ഒരു കഥയാണ് ഇത്
1

കാറ്റിന്റെ കഥ -1

4 November 2023
0
0
0

പാലക്കാട്ടു നിന്ന് കോയമ്പത്തൂര് നിരത്തിലൂടെ കഞ്ചിക്കോട്ടെത്തി അവിടെ നിന്ന് രണ്താരയിലൂടെ ചരപ്രദേശങ്ങളിലേക്ക് തിരിഞ്ഞു. പരുക്കനായ വാടക ജീപ്പിനു പോലും സഞ്ചരിയ്ക്കാന് പറ്റിയതായിരുന്നില്ല. ആ വെട്ടു വഴി. എങ

2

കാറ്റിന്റെ കഥ -2

4 November 2023
1
0
0

പുഞ്ചിരിച്ചുകൊ് അച്ഛന് വിറം ഇടപെട്ടു. ന്തിനാ മാധവി പിന്നീം അവന്റെ മനസ്സ് വെഷമിപ്പിയ്ക്കണത്? അങ്ങെന്തെങ്കിലും പറയണത് നീ കണക്കാക്കി. കട്ടാ.പ്രേമത്തിന്റെ പുതുമയിലും ദേവകിയുടെ അര്ത്ഥം ഗ്രാമ്യവും സാത്വികവു

3

കാറ്റിന്റെ കഥ -3

4 November 2023
0
0
0

''തന്റെ വിയ്ക്ക് എന്താ വില? തെയ്യണ്ണി കയര്ത്തു. "അയ്യോ സാറെന്താണ് ഇങ്ങനെ പറയുന്നത്?'''വിയൊടിഞ്ഞാല് ഒടിയട്ടെ. ഞാനതിന്റെ വില തരാം. ഓടിയ്ക്ക് ' കാറില്നിന്നിറങ്ങി പടികയറിയപ്പോള് പ്രസാദവാനായി തോട്ടത്തില് ച

4

കാറ്റിന്റെ കഥ -4 അവസാന ഭാഗം

4 November 2023
1
0
0

അതെ പൊന്നുസ്വാമി തൊടിയിലായിരുന്നു. അയാള് തെയ്യുണ്ണിയെ എതിരേല്ക്കാനായി പടിലേക്കിറങ്ങി വന്നു. രുപേരും മുഖത്തോടുമുഖം നോക്കി നിന്നു. പിന്നെ പൊന്നുസ്വാമി കണ്ണുതുടച്ചു."കമ്പിയടിയ്ക്കരുതെന്ന് അദ്ദേഹം പറ

---

ഒരു പുസ്തകം വായിക്കുക