shabd-logo

ഭാഗം ഒന്ന്

20 December 2023

0 കണ്ടു 0
മികവുടയ കുബേരപത്തനത്തിൻ സുകനകമാകിയ താഴികക്കുടങ്ങൾ പകൽ പകുതി കടന്ന ഭാസ്കരൻതൻ പ്രകടമരീചികളാൽത്തിളങ്ങിമിന്നീ. 

പല പല മണിമേട രണ്ടുപാടും വിലസിന തൽപുരരഥ്യയിങ്കലൂടെ അലർശരരിപുവിന്മഹാദ്രിതൻ നേർ- ക്കലഘുവിഭാവനൊരന്തണൻ ഗമിച്ചു. 

സുമഹിതമുനിവേഷനാമവൻതൻ ഭ്രമരവൃതാംബുജരമ്യമാം മുഖത്തിൽ വിമലതയൊടുദിച്ചിരുന്നതേറെ- ശ്ശമഗുണമല്ലൊ,രു വീരലക്ഷ്മിയത്രേ. 

വരജട വിവിധാക്ഷമാല, മാന്തോൽ, മരവുരി, സർവശരീരഭസ്മലേപം പരമിതുകളിലൊന്നിലും മറഞ്ഞീ- ലുരപെറുമാ യുവതാപസൻ്റെ ദർപ്പം. 

മദവൃഷഗതിയാമവന്റെയോരോ പദതലവിന്യസനത്തിലും വിളങ്ങീ സദഭിജനത, കൃത്യനിഷ്ഠ, ധൈര്യം, ഹൃദയസമുന്നതി, ശൗര്യമെന്നിതെല്ലാം. 

അവിടവിടെ മിഴിച്ചുനോക്കിനിന്നൂ വിവിധവിചേഷ്ഠിതർ പൗരരപ്പുമാനെ; സവിനയർ ചിലർ വായ്മറച്ച കയ്യാൽ സവിധഗരോടു,'രിയാടൽ മെല്ലെ'യെന്നാർ. 

അമലസുഷമനാമവങ്കൽ യക്ഷ- പ്രമദകൾ സസ്നേഹവീക്ഷണങ്ങളാലേ
കമലദളവിശാലമാല ചാർത്തി, സ്വമനസി തദ്വിധപുത്രലബ്ധി നേർന്നൂ! 

ഇരുവശവിമിരിക്കുവോരെണീറ്റു, തെരുതെരെയധ്വഗർ മാറിനിന്നു ദൂരാൽ, ഒരു ഭയബഹുമാനഭക്തിതിങ്ങി- ത്തെരുവതു ഹന്ത, നിതാന്തശാന്തമായി. 

പുകഴുമളകനന്ദയിൽക്കുളിച്ചാ വികസിതകൽപകപുഷ്പരേണു പൂശി, അകലുഷസരസീജലസ്ഥസൗഗ- ന്ധികമണമേന്തിയ ശുദ്ധവായുപോലും 

പെരികെ നിഭൃതനായൊതുങ്ങിയിട്ടാ ണരികിലണഞ്ഞതു തത്സപര്യ ചെയ്വാൻ! പരിഘഭുജനിവൻ വഹിച്ച ചെന്തീ- പ്പൊരിചിതറും മഴു കാൺകിലാർ നടുങ്ങാ? 

ശമധനനിവനീ,യരിച്ഛടാസൃ- ഗ്വിമലിതമായ കഠാരിയാലെയല്ലോ, സമരചതുരഹേഹയേശബാഹു- ച്ചമതകളായിരമാശു വെട്ടിയിട്ടു! 

അതേ, മഹാൻ ഭാർഗ്ഗവരാമനാണീ- സ്സുതേജസാ ഭാസുരനാം ദ്വിജേന്ദ്രൻ; ജിതേന്ദ്രിയൻ ധൂർജ്ജടിദർശനത്തിൽ ധൃതേച്ഛനായ്പ്പോവുകയാണിദാനീം. 

ആ മാനുഷർഷഭ,നഗസ്ത്യമുഖാപ്ത 'കൃഷ്ണ- പ്രേമാമൃത' സ്തുതിവശീകൃതരാധികേശൻ, കാമാരിശിക്ഷിതമഹാസ്ത്ര, നമിത്രദാഹി- ധാമാവണഞ്ഞിതചിരേണ ഹരാചലത്തിൽ

കൈലാസമേറി, മണിഗോപുരവും കടന്നു, ശൈലാദിമുഖ്യബഹുമാനിതനാ മുനീന്ദ്രൻ, വെയ്ലാർന്നിടാത്ത വടമൂലതലേ വിളങ്ങും ശൈലാത്മജാരമണകേളീഗൃഹത്തിലെത്തി. 


ശ്രീരത്നവേദിയിൽ വലത്തുമിടത്തുമായ്ക്ക- ദ്വാരസ്ഥലത്തിരുവർ കാവലിനുണ്ടിരിപ്പൂ, ഹേരംബനും ഗുഹനുമാമവരെപ്പണിഞ്ഞ- ദ്ധീരൻ നടന്നു സദനത്തിനകത്തു പൂകാൻ. 


"എന്തിത്ര വെമ്പ?-ലിഹ തെല്ലിട നിൽക്ക; താത- നന്തഃപ്പുരേ കിമപി വിശ്രമമേൽക്കയത്രേ" ചന്തത്തിലേവമുരചെയ്തു ഗണേശനപ്പോൾ, തൻതമ്പിയായ്ക്കരുതുമാ ദ്വിജനെത്തടുത്താൻ. 

"ലീലാരസത്തിന്നിടയില്ലധുനാ, വിളംബ- മേലാതുണർത്തുവതിനുണ്ടൊരു കാര്യ"മെന്നായ്, കാലാരിശിഷ്യനാഗജാതനയന്റെ കൈക- ളാലാഞ്ഞു പുല്കിയ പിടുത്തമുടൻ വിടുർത്തീ. 

"ഏകാന്തസീമ്നി മരുവും ഗുരുതന്നടുക്കൽ- പ്പോകാവതോ സഹജ, സമ്മതി കിട്ടിടാതേ? വൈകാതെയച്ഛനിവിടേക്കെഴുന്നള്ളു”മെന്നാ ശ്രീകാർത്തികേയനുമുരച്ചു കരം പിടിച്ചു. 

എന്നാൽ ദ്വിജന്റെ ചെവിതന്നിലിതൊന്നുമേശീ- ലെ;-ന്നാരു കണ്ടു ഭൃഗുരാമനു പിന്മടക്കം? ഒന്നാശു തട്ടി നടവാതിലിണയ്ക്കു നേരേ ചെന്നാനകല്മഷനകത്തു കടക്കുവാനായ്. 

വെമ്പിഗ്ഗമിക്കുമൃഷിതൻ ചുമലിങ്കൽ നീണ്ട തുമ്പിക്കരം പുനരണച്ചരുളീ ഗജാസ്യൻ. "മുമ്പിൽസ്സഖേ, തിരുമനസ്സറിയിച്ചിടാതെ,
മുമ്പിൽക്കടന്നണകവയ്യ, വരട്ടെ, നിൽക്കൂ." 

"എല്ലായ്പോഴും പ്രണതശിഷ്യനു ദേശികങ്കൽ- ച്ചെല്ലാം, സ്ഥലം സമയമെന്നിവ നോക്കിടേണ്ടാ! നില്ലായ്മ പാഴ്തൊഴിലി"നെന്നു നടന്നു വിപ്രൻ, ചൊല്ലാർന്ന വിഘ്നപതിയേറ്റു വിലക്കി വീണ്ടും. 

"പോവട്ടെ ഞാൻ വിടു!" "വിടില്ല, കടന്നുകൂടാ!" "ഛീ, വക്രവൃത്തി തുടരുന്നതു രാമനോടോ?" ഏവം വഴക്കു മുറുകീ, ദ്വിജദേവർതമ്മിൽ - ബാവം പകർന്നു പിടിയും വലിയും തുടങ്ങീ. 

പോർവാശിയേശുമവരെ പ്രശമപ്പെടുത്താ- നാവാഞ്ഞൊഴിഞ്ഞു നിലവായി മയൂരവാഹൻ, ആ വാഗ്വിവാദതുമുലധ്വനി കേട്ടണഞ്ഞ ശൈവാഗ്ര്യപാർഷദരുമപ്പടി നോക്കിനിൽപ്പായ്. 

ഖർവാംഗനായ് ദ്വിജഭടൻ പിടിവിട്ടൊഴിഞ്ഞാ- ദുർവാരമാം നിജപരശ്വധമൊന്നുലച്ചും ശർവാത്മജൻ ഝടിതി കാൽക്കുപിടിച്ചെടുത്ത ഗ്ഗർഗാഢ്യനൈദ്ദിവി ചുഴറ്റി സലീലമായ്ക്കാൻ. 

ഉണ്ണിഗ്ഗണേശ്വരനു പമ്പരമായ്ച്ചമഞ്ഞു വിണ്ണിൽക്കിടന്നു തിരിയുന്ന മുനിക്കകാണ്ഡേ മണ്ണിൻചുവട്ടിലമരും ഭുവനങ്ങൾകൂടി- ക്കണ്ണിൽപ്പതിഞ്ഞു പലവട്ട, മിതെന്തു മായം! 

താവൽക്ഷണാലുലകിലൊക്കെയുമൊന്നു ചുറ്റി- ച്ചാ വർണ്ണ്യപൗരുഷനെ മുൻനിലയിങ്കൽ നിർത്തി; ദേവൻ മദാപഹരണത്തിനു ചെയ്തതു,ർവീ- ദേവങ്കലിഷ്ടഫലമല്ലുളവാക്കിവിട്ടു! 

ഉല്ലസിതഭൂകുടിയായ് ഭൃഗുമുഖ്യനെ,ന്തെ-

വള്ളത്തോൾ നാരായണമേനോൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

3
ലേഖനങ്ങൾ
ശിഷ്യനും മകനും
0.0
മഹാകവിയായ വളത്തോളിൻറ്റ ശ്രേഷ്ഠമായ കൃതിയാണിത്. കേരളീയനായ ഒരു മഹാകവിയും വിവർത്തകനുമാണ് വള്ളത്തോൾ നാരായണമേനോൻ. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കേരളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ ദേശീയ കവിയായി അറിയപ്പെട്ടു. 1958 മാർച്ച് 13ന് അദ്ദേഹം അന്തരിച്ചു.
1

ഭാഗം ഒന്ന്

20 December 2023
0
1
0

മികവുടയ കുബേരപത്തനത്തിൻ സുകനകമാകിയ താഴികക്കുടങ്ങൾ പകൽ പകുതി കടന്ന ഭാസ്കരൻതൻ പ്രകടമരീചികളാൽത്തിളങ്ങിമിന്നീ. പല പല മണിമേട രണ്ടുപാടും വിലസിന തൽപുരരഥ്യയിങ്കലൂടെ അലർശരരിപുവിന്മഹാദ്രിതൻ നേർ- ക്കലഘുവിഭാ

2

ഭാഗം രണ്ട്

20 December 2023
0
1
0

ന്നില്ലാത്തൊരീ പ്രഥമമായ പരാഭവത്താൽ; വല്ലായ്മ ദേവകൾ പെടുത്തുവതും ക്ഷമിപ്പൊ- ന്നല്ലായിരുന്നു ഹഹ, ഭാരതപൂർവരക്തം. അശങ്കമാ മാനി വൃഷാങ്കശിഷ്യ- നമർഷവേഗത്തിനധീനനായി, അച്ഛൻ കൊടുത്തോരു കൊടുംകുഠാരം മകന്റെ ന

3

ഭാഗം മൂന്ന് അവസാനഭാഗം

20 December 2023
0
0
0

ഒരദ്ഭുതാത്മാവു,മൊരത്ഭുതാംഗിയും. വലാഹകശ്യാമളകോമളാംഗനീ വിലാസി വിദ്യുൽസമഡംബരാംബരൻ സുലാള്യവേണുജ്ജ്വലപാണിപല്ലവൻ, കലാപിബർഹാങ്കിതകമ്രകുന്തളൻ യുവാവിവൻ കൈക്കു പിടിച്ച തന്വിയോ, സുവാസിനാശാതടചമ്പകാംഗിയാ

---

ഒരു പുസ്തകം വായിക്കുക