shabd-logo

ഭാഗം മൂന്ന് അവസാനഭാഗം

20 December 2023

0 കണ്ടു 0
ഒരദ്ഭുതാത്മാവു,മൊരത്ഭുതാംഗിയും. 

വലാഹകശ്യാമളകോമളാംഗനീ വിലാസി വിദ്യുൽസമഡംബരാംബരൻ സുലാള്യവേണുജ്ജ്വലപാണിപല്ലവൻ, കലാപിബർഹാങ്കിതകമ്രകുന്തളൻ 

യുവാവിവൻ കൈക്കു പിടിച്ച തന്വിയോ, സുവാസിനാശാതടചമ്പകാംഗിയാൾ, നവാതപോദ്യന്നളിനാസ്യയാൾ, നറും- പ്രവാളനേർപ്പട്ടുടയാട പൂണ്ടവൾ. 

കരാഞ്ചലം കൂപ്പി വണങ്ങി വന്ദ്യര- പ്പുരാണജായവരരീ യുവാക്കളെ, 'മുരാന്തക, ശ്രീധര, ദേവി, രാധികേ, വരാം, വരാം, സ്വാഗത'മെന്നു സത്വരം. 

പുരുപ്രഹർഷത്തൊടടുത്തു കൊണ്ടുപോ- ന്നിരുത്തി മാനിച്ചു മഹാസനങ്ങളിൽ; കുരുന്നുതൃക്കാൽക്കഥ വീണു കൂപ്പിനാർ കരുത്തരീശാത്മജജാമദഗ്ന്യരും. 

ഗുരൂത്തമാന്തഃപുരശാപഭീതിയോ, പ്രരൂഢസൗഭാത്രവിഭംഗഖേദമോ ഒരൂർജ്ജിതാസ്വസ്ഥത ചേർത്തിരിക്കയാൽ സ്വരൂപവൈവർണ്ണ്യമിയന്ന രാമനെ, 

ഹ ഹ, പ്രകാരാർദ്രതപൂണ്ടു നോക്കിനാർ സഹസ്രപത്രായതലോചനങ്ങളാൽ, മഹർദ്ധിഗോലോകനികേതനത്തിലെ- ഗൃഹസ്ഥരശ്ശാശ്വതദമ്പതീശ്വരർ. 

ത്രിവിക്രമപ്രേയസിയേകദന്തനെ-
സ്സവിത്രപോലത്രയുമോമ്നിച്ചുടൻ പവിത്രപാണിത്തളിർക്കൊണ്ടവൻ്യ- ക്കവിൾത്തടം തൊട്ടുതലോടി മെല്ലവേ. 

ഉണങ്ങി, ഗണ്ഡക്ഷതമായവന്നു തൽ- ക്ഷണം, ഹൃദന്തക്ഷതമദ്രിമാതിനും; ഗുണം തികഞ്ഞീടിന രാധതൻ കരം പ്രണമ്രദേയാമൃതശീതമല്ലയോ? 

വിളിപ്പെടും ഗോകുലറാണിയുൾക്കളം കുളിർത്ത തന്നങ്കഗനാം ഗണേശനേ, തെളിഞ്ഞ പൊൻകങ്കണരത്നകാന്തിയാൽ- ത്തളിർത്ത കൈവല്ലികൾകൊണ്ടു പുൽകിയും, 

ഉയർന്ന മാറത്തണിമുത്തുമാലയെ സ്വയം രദാഗ്രദ്യുതിയാൽപ്പെരുക്കിയും, പ്രിയന്റെ വേണുസ്വനവും തൊഴും ശ്രുതി- പ്രിയസ്വരത്തിൽ ശിവയോടു ചൊല്ലിനാൾ: 

"പരസ്പരം കുട്ടികൾ 'കാടുകാട്ടി' യാ- ലൊരമ്മയിത്രയ്ക്കരിശപ്പെടാവതോ? ഹരങ്കലാര്യേ, ഭൃഗുസൂനുശിഷ്യനാ- യൊരന്നുതൊട്ടു,ണ്ണികൾ മൂവ്വരായ്ക്കുവ! 

നിനയ്ക്കണം പുത്രരിൽ മീതെയായും കനത്ത വാത്സല്യമൊടിക്കുലീനനെ; നിനക്കു ഗർഭപ്രസവാദിപീഡയാൽ മനം കലങ്ങാതെ ലഭിച്ച കുഞ്ഞിവൻ.” 

പ്രതിവിധി നിയതിക്കെന്തുള്ളു? വേദേതിഹാസ- സ്മൃതിവിഹിതമിഭാസ്യന്നേകദന്തത്വമത്രേ; അതിപടുമതിയാമീ നമ്മൾതൻ ജോത്സ്യനുണ്ണി- ക്കതിനുടെ വഴി പണ്ടേ ദൃഷ്ടിയിൽപ്പെട്ടിരിക്കും.


ഹരിയും മൃദുഹസിതാഞ്ചിതമുഖനായിദമരുൾചെ- യ്ത,രികേ ഗുരുവിനയത്തൊടു മരുവീടിന ഗുഹനെ വരിവണ്ടിണവനമാലികമണികൗസ്തുഭമണിയും വിരിവേറിയ തിരുമാറിനൊടുടചേർത്തഥ തഴുകീ. 

ക്ഷിക്കെ രുദ്രാണി ലജ്ജാ-

കാതൻ സാകൂതമന്ദസ്മിതമൊടുമഭിവീ- ക്രാന്തം വക്ത്രന്ദു താഴ്ത്തി,ച്ചരണപതിതനാം രാമനെ പ്രേമഭാരാൽ താൻതന്നേ ഹന്ത, കൈക്കൊണ്ടതിദൃശമുപലാ- ളിച്ചിതാ; -സ്വച്ഛധീര- സ്വാന്തൻ വിശൈകയോദ്ധാവൊരു ചെറുശിശുപോ- ലംബികാംഗേ വിളങ്ങീ. 

സ്ഫുടം കേൾക്കായ് വാനത്തിടിയൊടെതിരാമാനകരവം തുടർന്നുണ്ടായ് ശുദ്ധസ്ഫടികരുചിയാം പൂച്ചൊരിയലും ഉടൻ, നീലക്കാർവില്ലൊളിവിതറിടും പീലി മുഴുവൻ വിടുർത്തി സ്കന്ദൻതൻ മയിൽ നടനമാടീ മദകളം.

വള്ളത്തോൾ നാരായണമേനോൻ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

3
ലേഖനങ്ങൾ
ശിഷ്യനും മകനും
0.0
മഹാകവിയായ വളത്തോളിൻറ്റ ശ്രേഷ്ഠമായ കൃതിയാണിത്. കേരളീയനായ ഒരു മഹാകവിയും വിവർത്തകനുമാണ് വള്ളത്തോൾ നാരായണമേനോൻ. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കേരളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ ദേശീയ കവിയായി അറിയപ്പെട്ടു. 1958 മാർച്ച് 13ന് അദ്ദേഹം അന്തരിച്ചു.
1

ഭാഗം ഒന്ന്

20 December 2023
0
1
0

മികവുടയ കുബേരപത്തനത്തിൻ സുകനകമാകിയ താഴികക്കുടങ്ങൾ പകൽ പകുതി കടന്ന ഭാസ്കരൻതൻ പ്രകടമരീചികളാൽത്തിളങ്ങിമിന്നീ. പല പല മണിമേട രണ്ടുപാടും വിലസിന തൽപുരരഥ്യയിങ്കലൂടെ അലർശരരിപുവിന്മഹാദ്രിതൻ നേർ- ക്കലഘുവിഭാ

2

ഭാഗം രണ്ട്

20 December 2023
0
1
0

ന്നില്ലാത്തൊരീ പ്രഥമമായ പരാഭവത്താൽ; വല്ലായ്മ ദേവകൾ പെടുത്തുവതും ക്ഷമിപ്പൊ- ന്നല്ലായിരുന്നു ഹഹ, ഭാരതപൂർവരക്തം. അശങ്കമാ മാനി വൃഷാങ്കശിഷ്യ- നമർഷവേഗത്തിനധീനനായി, അച്ഛൻ കൊടുത്തോരു കൊടുംകുഠാരം മകന്റെ ന

3

ഭാഗം മൂന്ന് അവസാനഭാഗം

20 December 2023
0
0
0

ഒരദ്ഭുതാത്മാവു,മൊരത്ഭുതാംഗിയും. വലാഹകശ്യാമളകോമളാംഗനീ വിലാസി വിദ്യുൽസമഡംബരാംബരൻ സുലാള്യവേണുജ്ജ്വലപാണിപല്ലവൻ, കലാപിബർഹാങ്കിതകമ്രകുന്തളൻ യുവാവിവൻ കൈക്കു പിടിച്ച തന്വിയോ, സുവാസിനാശാതടചമ്പകാംഗിയാ

---

ഒരു പുസ്തകം വായിക്കുക