ഓരോ മനുഷ്യന്റെയും ഉയർച്ചയും തകർച്ചയും ആകെക്കൂടിയുള്ള മനുഷ്യബോധത്തെ സ്വാധീനിക്കുന്നു. ഓരോ വ്യക്തിയും പഠിച്ച പാഠങ്ങളും, ചെയ്ത ഓരോ തെറ്റുകളും, തിരുത്തിയ ഓരോ പിഴവുകളും, ഓരോ കണ്ടുപിടുത്തവും, ഓരോ നൂതനാവിഷ്ക്കാരവും, ഓരോ ഉൾക്കാഴ്ചയും, ഓരോ ആശയവും, ഓരോ വെളിപ്പെടുത്തലുകളും, ഓരോരോ കഴിവുകളും, പുനർ നിർവചിച്ച ഓരോ പരിധികളും, ഓരോ ചിന്തകളും, ഓരോ പ്രകമ്പനവും മനുഷ്യബോധത്തിൻറെ പരിണാമത്തിൽ ഓരോ പുതിയ രേഖ കൂടി കോറിയിടുന്നു. 'ഒരു' മനുഷ്യൻ തന്റെ ജീവിതം ഉയർന്ന അവബോധത്തോടെ ജീവിക്കുമ്പോൾ, കൂടുതൽ വർഷങ്ങൾ ജീവിക്കാതെ തന്നെ അത്രയും കാലത്തിന്റെ പക്വത കൈവരിക്കാൻ അവന്റെ ജീവിതം മനുഷ്യവര്‍ഗത്തെ സഹായിക്കുന്നു. ഫലത്തിൽ, അവൻ മനുഷ്യരാശിയെ അതിവേഗം ഏതാനും വർഷങ്ങൾ മുന്നിലേക്ക് കൊണ്ടുപോകുന്നു. ഉയർന്ന അവബോധത്തോടെ തന്റെ ജീവിതം നയിക്കുന്ന ഓരോ വ്യക്തികളും യഥാർത്ഥത്തിൽ ദൈവത്തിന്റെ പ്രവൃത്തിയാണ് ചെയ്യുന്നത്... മനുഷ്യാവബോധം വളർത്തിയെടുക്കുന്നതിൽ പങ്കുവഹിക്കാനുള്ള ഉത്തരവാദിത്തം അസ്തിത്വത്താൽ അവനിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. Read more
0 പിന്തുടരുന്നവർ
7 പുസ്തകങ്ങൾ