shabd-logo
A Briefer History of Time (Malayalam)

A Briefer History of Time (Malayalam)

Stephen W Hawking and Leonard Mlodinow , Francis C. Abraham (Translator)

0 ഭാഗം
0 ആളുകൾ വാങ്ങിയത്
0 വായനക്കാർ
3 March 2023-ന് പൂർത്തിയായി
ISBN നമ്പർ : 9789355431523
Also available on Amazon

ലോകത്തിലെവിടെയും ബെസ്റ്റ് സെല്ലറായ, ശാസ്ത്ര ഗ്രന്ഥങ്ങളിലെ നാഴികക്കല്ലായിത്തീർന്ന രചനയാണ് സ്റ്റീഫൻ ഹോവ്കിംഗിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. ആകർഷകമായ അതിന്റെ രചനാ ശൈലി അതിനൊരു കാരണമാണെങ്കിലും, സ്ഥലത്തിന്റെയും കാലത്തിന്റെയും സ്വഭാവം, പ്രപഞ്ചസൃഷ്ടിയിൽ ദൈവത്തിനുള്ള പങ്ക്, പ്രപഞ്ചത്തിന്റെ ചരിത്രവും ഭാവിയും എന്നിങ്ങനെ അദ്ദേഹം സംവദിക്കുന്ന ശ്രദ്ധേയ വിഷയങ്ങളുടെ അതുല്യത മറ്റൊന്നാണ്. എങ്കിലും പ്രസിദ്ധീകരണാനന്തരം, പുസ്തകത്തിലെ ചില സുപ്രധാന ആശയങ്ങൾ മനസ്സിലാക്കുന്നതിലുള്ള പ്രയാസങ്ങൾ വായനക്കാർ പ്രൊഫസർ ഹോക്കിംഗിനോട് വർഷങ്ങളായി ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെന്നതും ഒരു വസ്തുതയാണ്. ഇതാണ് എ ബ്രീഫർ ഹിസ്റ്ററി ഓഫ് ടൈംന്റെ ഉത്ഭവ ഹേതുവും ഒപ്പം പ്രേരണയുമായത്. അതിന്റെ ഉള്ളടക്കം വായനക്കാർക്ക് മനസ്സിലാകുന്ന വിധമാക്കുന്നതിനും ഏറ്റവും പുതിയ ശാസ്ത്രീയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ചേർത്ത് അത് പരിഷ്കരിക്കുന്നതിനുമുള്ള രചയിതാവിന്റെ ആഗ്രഹ സാക്ഷാത്കാരം കൂടിയാണ് ഈ പുസ്തകം. അക്ഷരാർത്ഥത്തിൽ, ഏതാണ്ട് 'ഹ്രസ്വം' എന്നു വിളിക്കാമെങ്കിലും, കുറച്ചുകൂടി 'കൈയ്യൊതുക്കത്തോടെ' ഇത് ആദ്യകൃതിയിലെ മഹത്തായ വിഷയങ്ങളിലേക്ക് കൂടുതൽ വ്യാപിക്കുന്നുണ്ട്. ക്രമരഹിതമായ അതിർത്തി സാഹചര്യങ്ങളുടെ ഗണിതശാസ്ത്രം (Mathematics of Chaotic Boundary Conditions) പോലുള്ള, തികച്ചും സാങ്കേതികമായ ആശയങ്ങൾ ഇതിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതിനു പകരം, ആദ്യ പുസ്തകത്തിലുടനീളം ചിതറിക്കിടന്നതിനാൽ ഉൾക്കൊള്ളുവാൻ ആയാസകരമായിരുന്ന വിപുല-പ്രസക്തിയുള്ള വിഷയങ്ങളായ ആപേക്ഷികത, വക്രാകാര സ്ഥലം, ഊർജ്ജമാത്ര സിദ്ധാന്തം എന്നിവയ്ക്ക് അവയുടേതായി പ്രത്യേക അദ്ധ്യായങ്ങൾ തന്നെ ഇതിൽ ഒരുക്കിയിട്ടുണ്ട്. സ്ട്രിംഗ് തിയറിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ മുതൽ ഊർജ്ജശാസ്ത്രത്തിലെ എല്ലാ ശക്തികളുടെയും സമ്പൂർണ്ണവും ഏകീകൃതവുമായ ഒരു സിദ്ധാന്തത്തിനായുള്ള അന്വേഷണത്തിലെ ആവേശകരമായ സംഭവവികാസങ്ങളുടെ സമീപകാല പുരോഗതി വിവരിക്കുവാനും, പ്രത്യേക താൽപ്പര്യമുള്ള മേഖലകൾ വികസിപ്പിക്കുവാനും ഈ പുനരാവിഷ്‌ക്കാരം രചയിതാക്കളെ അനുവദിച്ചിട്ടുണ്ട്. പുസ്‌തകത്തിന്റെ ആദ്യകാല പതിപ്പുകൾ പോലെ തന്നെ, എന്നാൽ അതിലുമേറെ - കാലത്തിന്റെയും സ്ഥലത്തിന്റെയും അകക്കാമ്പിലെ വശീകരണ ശേഷിയുള്ള രഹസ്യങ്ങൾക്കായി കുതിക്കുന്ന അന്വേഷണങ്ങളിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരല്ലാത്തവരെയും 'കാലത്തിന്റെ ഒരു ഹ്രസ്വതര ചരിത്രം ' മുന്നോട്ടു നയിക്കും. നവീകരിച്ച ഈ പതിപ്പിലെ മുപ്പത്തിയെട്ട് സമ്പൂർണ്ണ വർണ്ണ ചിത്രണങ്ങൾ വാക്കുകളെ അധികമധികം അർത്ഥപൂർണ്ണമാക്കുന്നുണ്ട്. തീർച്ചയായും ശാസ്ത്ര സാഹിത്യ ശാഖയെ ആവേശകരമാം വിധം ഉത്തേജിപ്പിക്കുന്ന ഒന്നാണ് 'കാലത്തിന്റെ ഒരു ഹ്രസ്വതര ചരിത്രം. ' Read more 

0.0

മറ്റ് ശാസ്ത്ര-സാങ്കേതികവിദ്യ പുസ്തകങ്ങൾ
Book Highlights
no articles);
ലേഖനമൊന്നും കണ്ടെത്തിയില്ല
---