shabd-logo

common.aboutWriter

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു, കണ്ണടകൾ വേണം... കണ്ണടകൾ വേണം... എന്ന സുന്ദരമായ കവിത കേട്ടട്ടില്ലേ? നമുക്ക് ചുറ്റുമുള്ളത് കാണാൻ മാത്രമല്ല ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന് അവിടെയുണ്ടായിരുന്ന കാഴ്ച്ചകളെ അതേപടി ഒപ്പിയെടുക്കാനും ചിലപ്പോഴൊക്കെ കണ്ണടകൾ വേണം. അങ്ങനെയൊരു കണ്ണടയുമായി ഞാനെൻ്റെ ഭൂതകാലത്തിലേക്ക് ഇറങ്ങി ചെല്ലുന്നതാണ് ഇന്നലെ നനഞ്ഞ മഴ എന്ന രചന. എൻ്റെ കണ്ണടകൾ വളരെ തെളിച്ചമുള്ള കാഴ്ച്ചകൾ തന്നെയാണ് തന്നതെങ്കിലും ചിലപ്പോഴെങ്കിലും ചിലയിടങ്ങളെ, ചിലയാളുകളെ, ചില കാഴ്ച്ചകളെ, ചില മനസ്സുകളെ എന്നിൽ നിന്നും മറച്ച് പിടിക്കുകയോ അല്ലെങ്കിൽ അവ്യക്തമായ ചില ഓർമ്മകൾ മാത്രം സമ്മാനിക്കുകയോ ചെയ്തു. കൊടുങ്ങല്ലൂർ, എറിയാട്, പുല്ലൂറ്റ്, നായ്ക്കുളം, നാരായണമംഗലം എന്നിവിടങ്ങളിലൂടെയൊക്കെയാണ് എൻ്റെ ജീവിതം മുന്നേറിക്കൊണ്ടിരിക്കുന്നത്. കൊടുങ്ങല്ലൂരിൻ്റെ മണ്ണിൽ വേരുകളാഴ്ത്തി, കടപുഴകി വീഴും വരെ ഇവിടെ തന്നെ ഞാനുണ്ടാകുമെന്നും. ഇന്നലെ നനഞ്ഞ മഴ എന്ന രചന എൻ്റെ ആത്മകഥ തന്നെയാണ്. എങ്കിലും ചില വ്യക്തികളുടെ പേരുകൾ ചില സ്ഥലപ്പേരുകൾ എന്നിവയെല്ലാം വ്യാജമാണ്. സത്യം പൂർണ്ണമായും പറയാൻ കഴിഞ്ഞില്ലെങ്കിലും അസത്യം പറയരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. ഭാവന ചേർത്ത് നഗ്ന സത്യങ്ങളെ വളച്ചൊടിക്കാനും സുന്ദരമാക്കാനും ഞാൻ തയ്യാറല്ല. പണ്ട് മഹാഭാരത യുദ്ധം ധൃതരാഷ്ട്രരെ പറഞ്ഞ് കേൾപ്പിച്ചതു പോലെ, ഞാൻ കണ്ടതും എൻ്റെ മനസ്സിൽ പതിഞ്ഞതും സന്തോഷവും സങ്കടവും അതിനെല്ലാം പുറമെ തീരാത്ത വേദനയുമായും പൊറുക്കാൻ പറ്റാത്ത തെറ്റുമായും എൻ്റെയുള്ളിൽ ഇപ്പോഴും ജ്വലിച്ചുക്കൊണ്ടിരിക്കുന്ന ചില വേദനകൾക്ക്, ചില മുഹൂർത്തങ്ങൾക്ക്, ചില മുഖങ്ങൾക്ക് അങ്ങനെയങ്ങനെയുള്ള പിന്നെയും കുറെ ചിലകൾക്ക് വേണ്ടിയാണീ എഴുത്ത്. ഇത് വായിച്ച് ആർക്കെങ്കിലും ദേഷ്യമോ വേദനയോ തോന്നിയെങ്കിൽ അവരോട് ഒന്നു മാത്രേ പറയാൻ ഒള്ളൂ, കഥയെ കഥയായി മാത്രം കാണുക. കഴിഞ്ഞു

no-certificate
common.noAwardFound

common.books_of

ഇന്നലെ നനഞ്ഞ മഴ

ഇന്നലെ നനഞ്ഞ മഴ

എനിക്കിഷ്ടം എൻ്റെയോ എന്നെ ചുറ്റിപ്പറ്റിയുള്ളവരുടെയോ ജീവിതം എഴുതാനാണ്. എഴുതുന്നതിലെല്ലാം സാഹിത്യം ഉണ്ടാവണമെന്നില്ല പക്ഷെ ജീവിതമുണ്ടാകും.. കൊച്ചു കൊച്ചു അനുഭവങ്ങളുണ്ടാകും... ചില ഓർമ്മകളുണ്ടാകും ...

0 common.readCount
0 common.articles
ഇന്നലെ നനഞ്ഞ മഴ

ഇന്നലെ നനഞ്ഞ മഴ

എനിക്കിഷ്ടം എൻ്റെയോ എന്നെ ചുറ്റിപ്പറ്റിയുള്ളവരുടെയോ ജീവിതം എഴുതാനാണ്. എഴുതുന്നതിലെല്ലാം സാഹിത്യം ഉണ്ടാവണമെന്നില്ല പക്ഷെ ജീവിതമുണ്ടാകും.. കൊച്ചു കൊച്ചു അനുഭവങ്ങളുണ്ടാകും... ചില ഓർമ്മകളുണ്ടാകും ...

0 common.readCount
0 common.articles

common.kelekh

no articles);
ലേഖനമൊന്നും കണ്ടെത്തിയില്ല
---

ഒരു പുസ്തകം വായിക്കുക